Thursday, April 3, 2025

പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രവുമായി നടനും സംവിധായകനുമായ എം എ നിഷാദ്

പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് പി എം കുഞ്ഞിമൊയ്തീന്റെ കേസ് ഡയറികളിൽ നിന്നും സിനിമയ്ക്കുള്ള വിഷയം തിരഞ്ഞെടുത്തുകൊണ്ട് അദ്ദേഹത്തിന്റെ മകനും സംവിധായകനും നടനുമായ എം എ നിഷാദ് സിനിമയൊരുക്കുന്നു. വളരെക്കാലം ക്രൈം ബ്രാഞ്ച് എസ് പി,  ഇടുക്കി എസ് പി, മധ്യമേഖല ഡി ഐ ജി, ക്രൈംബ്രാഞ്ച് ഡി ഐ ജി  എന്നീ മേഖലകളിൽ സേവനമനുഷ്ഠിച്ചതിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുകയായിരുന്നു. പ്രമാദമായ പല കേസുകളും അദ്ദേഹം തെളിയിച്ചിട്ടുണ്ട്. വിശിഷ്ട സേവനത്തിന് രണ്ടുവട്ടം ഇന്ത്യൻ പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ ഇദ്ദേഹം നേടിയിട്ടുണ്ട്. നിഷാദിന്റെതാണു തിരക്കഥയും സംവിധാനവും. ചിത്രത്തിൽ പ്രധാനകഥാപാത്രമായി എം എ നിഷാദും എത്തുന്നുണ്ട്. ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിന്റെ ടൈറ്റിൽ  ലോഞ്ചിങ് ഏപ്രിൽ 12 ന് നടക്കും. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസ്സറാണ് ചിത്രം നിർമ്മിക്കുന്നത്.  ഏപ്രിൽ 22 ന് കോട്ടയത്ത് ചിത്രീകരണം ആരംഭിക്കും.

spot_img

Hot Topics

Related Articles

Also Read

രസിപ്പിക്കുന്ന ടീസറുമായി ‘മലയാളി ഫ്രം ഇന്ത്യ’

0
ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്യുന്ന ചിത്രം മലയാളി ഫ്രം ഇന്ത്യയുടെ രസിപ്പിക്കുന്ന ട്രയിലർ പുറത്തിറങ്ങി.

എമ്പുരാന് വിജയാശംസകൾ നേർന്ന് മമ്മൂട്ടി

0
പൃഥിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനകഥാപാത്രമായെത്തുന്ന എമ്പുരാനു വിജയാശംസകൾ നേർന്നു മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച എമ്പുരാൻ പോസ്റ്ററിനൊപ്പം ‘മലയാള സിനിമയുടെ അഭിമാനമാകട്ടെ’ എന്നു അദ്ദേഹം വാക്കുകൾ കുറിച്ചു. മലയാളികൾ ഏറെ പ്രതീക്ഷയോടെ...

സുരാജ് പ്രധാനകഥാപാത്രമായി എത്തുന്ന  ‘ED – എക്സ്ട്രാ ഡീസന്റ്’ ഡിസംബർ 20- ന് റിലീസ്

0
തികച്ചു വ്യത്യസ്തമായ വേഷത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘ED – എക്സ്ട്രാ ഡീസന്റ്’ എന്നചിത്രം ഡിസംബർ 20- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. . തികച്ചും...

സിദ്ധാർഥ് ഭരതൻ- ഉണ്ണി ലാലു ചിത്രം ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’  ബുക്കിങ് ആരംഭിച്ചു; റിലീസ് ജനുവരി 31-...

0
ഒരു പാലക്കാടൻ ഗ്രാമത്തിന്റെ കഥാപശ്ചാത്തലവുമായി ജിഷ്ണു ഹരീന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു. ജനുവരി 31 (വെള്ളിയാഴ്ച) തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു....

ഇന്ദ്രൻസും ഷാഹീൻ സിദ്ദിഖും  പ്രധാന വേഷത്തിൽ; ചിത്രം നവംബർ 22- ന് തിയ്യേറ്ററുകളിൽ

0
ഇന്ദ്രൻസും ഷാഹീൻ സിദ്ദിഖും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ടു മെൻ ആർമി’ നവംബർ 22 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു.  നിസാർ ചിത്രം സംവിധാനം ചെയ്യുന്നത്. എസ് കെ കമ്മ്യൂണിക്കേഷന്റെ ബാനറിൽ കാസിം...