Thursday, April 3, 2025

പുതിയ ട്രയിലറുമായി ‘എൽ എൽ ബി’; ശ്രീനാഥ് ഭാസിയും വിശാഖും നായകന്മാർ

ഫറോക്ക് എ സി പി സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസിയും വിശാഖും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം എൽ എൽ ബിയുടെ ട്രയിലർ റിലീസായി. എം എ സിദ്ദിഖ് ആണ് തിരക്കഥ. ബാച്ചിലേഴ്സിന്റെ കഥപറയുന്ന സിനിമയാണ് എൽ എൽ ബി. സുരേഷ് ഗോപിയും ഇന്ദ്രൻസുമ ചേർന്നാണ് സോഷ്യൽ മീഡിയായിലൂടെ ട്രയിലർ റിലീസ് ചെയ്തത്. ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നായർ, അശ്വത് ലാൽ, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. ഫെബ്രുവരി 2 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി ആണ് സിനിമയുടെ നിർമ്മാണം.

എ സി പി റാങ്കിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സിനിമയാണ് എൽ എൽ ബി എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ് . സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, രാജേവ് രാജൻ, സീമ ജി നായർ, വിജയൻ കാരന്തൂർ, നാദിറ മെഹ്റിൻ, ശ്രീജിത്ത് രവി, സുധീഷ് കോഴിക്കോട്, രമേഷ് കോട്ടയം, റോഷൻ റഫൂഫ്, കാർത്തിക സുരേഷ്, ചൈത്ര പ്രവീൺ, കവിത ബൈജു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ഫൈസൽ അലി, സംഗീതം ബിജി പാൽ, ഗാനരചന സന്തോഷ് വർമ്മ.

spot_img

Hot Topics

Related Articles

Also Read

ജോണ്‍സണ്‍ മാസ്റ്റര്‍ സ്മാരക പുരസ്കാരം മോഹന്‍ സിതാരയ്ക്ക്

0
സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉത്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ജോണ്‍സണ്‍ മാഷിന്‍റെ 12- മത് ഓര്‍മദിനമായ  ആഗസ്ത് 18 നു വൈകീട്ട് അഞ്ചുമണിക്ക് സാഹിത്യ അക്കാദമി ഹാളില്‍ വെച്ചു പുരസ്കാരം സമ്മാനിക്കും

ഓണം രാമചന്ദ്ര ബോസിനൊപ്പം; പ്രേക്ഷകര്‍ക്ക് ഗംഭീര വരവേല്‍പ്പൊരുക്കി അണിയറ പ്രവര്‍ത്തകര്‍

0
നാടാകെ രാമചന്ദ്ര ബോസിന്‍റെ ഗംഭീര പോസ്റ്ററുകളാല്‍ സമൃദ്ധമാണ്. ഓണത്തിന് പ്രേക്ഷകരെ തിയ്യേറ്ററിലേക്ക് വരവേല്‍ക്കുവാന്‍ ഒരുങ്ങുകയാണ് നിവിന്‍ പോളി നായകനായി എത്തുന്ന രാമചന്ദ്ര ബോസ് & കോ.

‘റേച്ചലിന്‍റെ ആദ്യ ഷെഡിങ് പൂര്‍ത്തിയാക്കി’ വിശേഷങ്ങള്‍ പങ്ക് വെച്ച് ഹണിറോസ്

0
റേച്ചലിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് ചിത്രത്തിലെ നായികയായ ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചു. ഒരു ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലുള്ള ഹണിറോസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

അറുപതോളം നവാഗതരൊന്നിക്കുന്ന ‘സോറി’ റിലീസിനൊരുങ്ങുന്നു  

0
അറുപതോളം നവാഗതർ ഒന്നിച്ചു ചേർന്ന് ഒരുക്കുന്ന ചിത്രം ‘സോറി’ തിയ്യേറ്ററിലേക്ക്. കേരള ചലച്ചിത്ര അക്കാദമി 2022 ൽ നടത്തിയ IDSFFK ൽ ഔദ്യോഗിക തിരഞ്ഞെടുപ്പിന് അർഹമായ ‘കാളിയൻകുന്ന്’ എന്ന ഹ്രസ്വചിത്രം ഈ കൂട്ടായ്മയിൽ നിന്നും പിറന്നതാണ്.

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘പുഷ്പകവിമാനം’

0
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പകവിമാന’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി