നവാഗതനായ സേതുനാഥ് പത്മകുമാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച് ആസിഫ്അലി നായകനായി എത്തുന്ന ചിത്രം’ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്ന ആസിഫലിയുടെ പിറന്നാൾ പ്രമാണിച്ചാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടൈമെന്റ് ജോണർ മൂവിയാണ് ആഭ്യന്തര കുറ്റവാളി. പുതുമുഖതാരം തുളസിയാണ് ചിത്രത്തിൽ നായിക വേഷമിടുന്നത്.

ജഗതി ശ്രീകുമാർ, അസീസ് നെടുമങ്ങാട്, സിദ്ധാർഥ് ഭരതൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, റീനി ഉദയകുമാർ, ശ്രേയ രുക്മിണി, പ്രേം കുമാർ, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രീജ ദാസ്, വിജയകുമാർ തുടങ്ങിവർ അഭിനയിക്കുന്നു. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാംസലാം ആണ് നിർമ്മാണം. ഈദിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഒരു റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടയിമെന്റ് മൂവിയാണ് ആഭ്യന്തര കുറ്റവാളി.