Thursday, April 3, 2025

പുത്തൻ അഞ്ച് പോസ്റ്ററുകളുമായി ‘ആനന്ദബാല’

സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയൻ സംവിധാനം ചെയ്യുന്ന മാളികപ്പുറം, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിംസും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ആനന്ദ് ശ്രീബല എന്ന സിനിമയുടെ അഞ്ച് വ്യത്യസ്ത  പോസ്റ്ററുകൾ  പുറത്തിറങ്ങി. അഭിലാഷ് പിള്ളയാണ് തിരക്കഥ. മാളികപ്പുറം, 2018 എന്നീ സിനിമകളാണ് കാവ്യ ഫിലിംസ് കമ്പനി പുറത്തിറക്കിയത്. കേരളത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ പ്രമേയം.

പൃഥ്വിരാജ്, ഫഹദ് ഫാസിൽ, നസ്ലിൻ, മമിത ബൈജു, ബേസിൽ ജോസഫ്, എന്നീ അഞ്ച് സിനിമ താരങ്ങളുടെ സോഷ്യൽ മീഡിയ വഴിയാണ്  ഈ അഞ്ച് വ്യത്യസ്ത പോസ്റ്ററുകളും റിലീസ് ചെയ്തിരിക്കുന്നത്. അർജുൻ അശോക്, സൈജു കുറുപ്പ്, അപർണ്ണ ദാസ്, സിദ്ദിഖ്, ആശ ശരത്, അജു വർഗീസ്, മാളവിക മനോജ്, മനോജ് കെ യു, ഇന്ദ്രൻസ്,അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സംഗീത, ശിവദ,  തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. സംഗീതം രഞ്ജിൻ രാജ്, ഛായാഗ്രഹണം ചന്ദ്രകാന്ത് മാധവൻ, എഡിറ്റിങ് കിരൺ ദാസ്.

spot_img

Hot Topics

Related Articles

Also Read

പ്രശസ്ത നടി പുഷ്പലത അന്തരിച്ചു

0
പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു. 87- വയസ്സായിരുന്നു. ഏറെനാൾ ചികിത്സയിലായിരുന്നു. ചെന്നൈ ടി നഗറിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ സിനിമകളിൽ നിരവധി കഥാപാത്രങ്ങളായി...

പെൺജീവിതങ്ങളുടെ ചില നേർക്കാഴ്ചകൾ

0
(മനോരഥങ്ങൾ- ഭാഗം മൂന്ന്) ജീവിതങ്ങളെ പച്ചയായി ആവിഷ്കരിക്കുന്നതിൽ പ്രത്യേക കഴിവാണ് സംവിധായകൻ ശ്യാമപ്രസാദിന്. കഥയുടെ സത്ത ചോരാതെ ആത്മാവിനെ ഉള്ളം കയ്യിലൊതൂക്കിക്കൊണ്ട് സിനിമയായി ചിത്രീകരിക്കുമ്പോൾ കഥാപാത്രങ്ങൾ ഓരോന്നായി ഇറങ്ങി വന്നു. അക്ഷരങ്ങളിലൂടെ സങ്കൽപ്പിച്ചെടുത്ത കഥാപാത്രങ്ങൾ...

‘ഒരു അന്വേഷണത്തിന്റെ തുടക്കം’ നവംബർ 8- ന് പ്രദർശനത്തിന്

0
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ അബ്ദുൽ നാസർ നിർമ്മിച്ച് എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന പുതിയ ചിത്രo നവംബർ എട്ടിന് തിയ്യേറ്ററുകളിൽപ്രദർശനത്തിന് എത്തുന്നു. ഷൈൻ...

ബോക്സ് ഓഫീസ് കളക്ഷനില്‍ മുന്നിട്ട് ‘സത്യനാഥന്‍’

0
നിലവില്‍ ഹൌസ് ഫുള്‍ ആയിട്ടാണ് ചിത്രം തിയ്യേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഒരു കോടി എണ്‍പതുലക്ഷം ഗ്രോസ് കളക്ഷന്‍ വോയ്സ് ഓഫ് സത്യനാഥന്‍ ആദ്യ ദിവസം നേടി.

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ഗ്ർർർർർ’ കുഞ്ചാക്കോ ബോബനും സുരാജും ഒന്നിക്കുന്ന ചിത്രം

0
പ്രേക്ഷക ശ്രദ്ധ നേടിയ എസ്ര എന്ന സിനിമയ്ക്ക്  ശേഷം ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് പ്രേക്ഷകർ.