സൈജു കുറുപ്പ്, തൻവി, അർജുൻ അശോകൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ റൊമാന്റിക് ഡ്രാമ ചിത്രം ‘അഭിലാഷ’ത്തിന്റെ ട്രയിലർ റിലീസായി. ചിത്രം ഈദിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഷംസു സെയ്ബ ആണ് സംവിധാനം. ‘പ്രേമപ്പെരുന്നാൾ’ എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്.
സെക്കന്റ് ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആൻറണി, ശങ്കർ ദാസ് എന്നിവരാണു നിർമ്മാണം. ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്. സൈജു കുറുപ്പ്, തൻവി റാം, ബിനു പപ്പു, അർജുൻ അശോകൻ, ശീതൾ സക്കറിയ, നവാസ് വള്ളിക്കുന്ന്, വസുദേവ് സജീഷ്, നീരജ രാജേന്ദ്രൻ, അജിഷ പ്രഭാകരൻ, ആദിഷ് പ്രവീൺ, ഷിൻസ് ഷാൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.