Thursday, April 3, 2025

പുത്തൻ ട്രയിലറുമായി ‘ഗ്ർർ’; ചിരിപ്പിച്ച് കുഞ്ചാക്കോയും സുരാജും

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ഗ്ർർർർർ’ എന്ന ചിത്രത്തിന്റെ രസിപ്പിക്കുന്ന ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി.  ജൂൺ 14- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. തിരുവനന്തപുരം മൃഗശാലയിലെ ദർശൻ എന്നു പേരായ ഒരു സിംഹത്തിന്റെ കൂട്ടിലകപ്പെട്ടു പോയ കുഞ്ചാക്കോ ബോബനും സുരാജുമാണ് പ്രധാനകഥാപാത്രങ്ങൾ. ‘എസ്ര’ എന്ന ചിത്രത്തിന് ശേഷം ജയ് കെ സംവിധാനം ചിത്രം ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, തമിഴ് ആക്ടർ ആര്യ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

 ഹോളിവൂഡിലും ബോളിവുഡിലും താരമായ മോജോ എന്ന സിംഹമാണ് ഈ ചിത്രത്തിൽ ദർശൻ എന്നുപേരായ സിംഹമായി എത്തുന്നത്. ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകൻ ജയ് കെ യും എസ് പ്രവീണും ചേർന്നാണ്. പ്രേക്ഷക ശ്രദ്ധ നേടിയ എസ്ര എന്ന സിനിമയ്ക്ക്  ശേഷം ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് പ്രേക്ഷകർ. സംവിധായകൻ രതീഷ് ബാലകൃഷ്ണ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനറായി എത്തുന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഛായാഗ്രഹണം ജയേഷ് നായർ, എഡിറ്റിങ് വിവേക് ഹർഷൻ, സംഗീതം ഡോൺ

spot_img

Hot Topics

Related Articles

Also Read

‘അച്ഛന് ഏറ്റവും പ്രിയപ്പെട്ട സംവിധായകന്‍ ‘ മുരളി ഗോപി

0
‘ഇന്ത്യന്‍ സിനിമയ്ക്കു മലയാളം നല്കിയ ഏറ്റവും വലിയ വരങ്ങളില്‍ ഒന്നായിരുന്നു ജോര്‍ജ്ജ് സര്‍. അച്ഛന് ഏറ്റവും പ്രിയപ്പെട്ട സംവിധായകന്‍. തൊട്ട ജനുസ്സുകളെയൊക്കെ പൊന്നാക്കിയ സംവിധായകന്‍...  വിലമതിക്കാനാകാത്ത ഒരുപിടി അഭ്രാനുഭവങ്ങള്‍ നല്കി അദ്ദേഹവും...’

തെലുങ്കിലേക്ക് റീമേക്കിനൊരുങ്ങി ‘ബ്രോ ഡാഡി’

0
മലയാളത്തില്‍ മോഹന്‍ലാല്‍ അച്ഛനും മീന അമ്മയും പൃഥിരാജ് മകനുമായി അഭിനയിച്ച ചിത്രം ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് ചിരഞ്ജീവി. ലൂസിഫറിന് ശേഷം ചിരഞ്ജീവി ഒരുക്കുന്ന അടുത്ത ചിത്രമാണ് ബ്രോ ഡാഡി.

‘ഇട്ടിക്കോര’യിലെയും ‘സുഗന്ധി’യിലെയും ടി ഡി മാന്ത്രികത ‘ഭ്രമയുഗ’ത്തിലും; നിഗൂഢ ദൃശ്യവിരുന്നൊരുക്കുവാൻ രാഹുൽ സദാശിവൻ

0
ഭീതിദമായ അട്ടഹാസം, വന്യമായ നിശബ്ദത, ക്രൌര്യമാർന്ന നോട്ടം, ക്രൂരമായ ചിരി, നിഗൂഢമായ ഇരുണ്ട പശ്ചാത്തലം..വിഭിന്നമായ വേഷപ്പകർച്ചയിലൂടെ ഭാവഗരിമയിലൂടെ പ്രേക്ഷകരെ തിയ്യേറ്ററിൽ പിടിച്ചിരുത്താൻ ഭ്രമയുഗം തിയ്യേറ്ററിലേക്ക് എത്താനിനി ഒരു ദിനം മാത്രം.

2025 ലെ ഓസ്കർ എൻട്രിയിലേക്ക് കടന്ന് ലാപതാ ലേഡീസ്

0
2025 ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായി കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്. രൺബീർ കപൂറിന്റെ അനിമൽ, കാർത്തിക് ആര്യന്റെ ചന്ദു ചാമ്പ്യൻ, പ്രഭാസ് നായകനായ കൽക്കി, മലയാളചിത്രം ആട്ടം,...

വിനീത് കുമാർ ചിത്രം ‘പവി കെയർ ടേക്കറി’ൽ  പവിത്രനായി ദിലീപ്

0
ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച് നായകനായി എത്തുന്ന ചിത്രം പവി കെയർ ടേക്കറുടെ ട്രയിലർ റിലീസായി. രാജേഷ് രാഘവന്റെ തിരക്കഥയിൽ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണിത്.