Thursday, April 3, 2025

പുത്തൻ ട്രയിലറുമായി ‘പുഷ്പക വിമാനം’

റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പകവിമാന’ത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ബി. ഉണ്ണികൃഷ്ണൻ, ദിലീഷ് പോത്തൻ, ജൂഡ് ആൻറണി, അമൽ നീരദ്, എം പത്മകുമാർ, ഷാഹി കബീർ, അൽത്താഫ് സലീം, വിപിൻ ദാസ്, എന്നീ സംവിധായകരും സുരാജ് വെഞ്ഞാറമ്മൂട്, ജോജു ജോർജ്ജ് എന്നീ അഭിനേതാക്കളും അവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രയിലർ റിലീസ് ചെയ്തത്.

പ്രണയം, സൌഹൃദം, അതിജീവനം എന്നീവയാണ് സിനിമയിൽ പറയുന്നത്. സിജു വിൽസൺ, നമുത, ബാലു വർഗീസ്, സിദ്ദിഖ്, മനോജ് കെ യു, ധീരജ് ഡെന്നി, ഷൈജു അടിമാലി, സോഹൻ സീനുലാൽ, പത്മരാജ് രതീഷ്, ജയകൃഷ്ണൻ, വസിഷ്ഠ, ഹരിത്   തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. സന്ദീപ് സദാനന്ദനും ദീപു എസ് നായരുമാണ് തിരക്കഥ. സംഗീതം രാഹുൽ രാജ്, ഛായാഗ്രഹണം രകവി ചന്ദ്രൻ, എഡിറ്റിങ് അഖിലേഷ് മോഹൻ.

spot_img

Hot Topics

Related Articles

Also Read

ചുണ്ടിലെരിയുന്ന പൈപ്പും പാട്ടുമായി ജോസ് പ്രകാശ് എന്ന വില്ലൻ

0
ചുണ്ടിലെരിയുന്ന പൈപ്പും കയ്യിലൊരു തോക്കുമായി അഞ്ചു പതിറ്റാണ്ടോളം മലയാള സിനിമയുടെ പ്രതിനായകനായി പ്രേക്ഷക മനസുകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന വില്ലൻ.  ജോസ് പ്രകാശ് എന്ന നടനെ ഓർക്കുമ്പോൾ ചുണ്ടിലെരിയുന്ന പൈപ്പും റിവോൾവറും മനസ്സിലേക്ക് ഓടിയെത്തും.

‘നൈറ്റ് റൈഡേഴ്സ്’ ചിത്രീകരണം പൂർത്തിയായി

0
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മലയാളത്തിലെ ചിത്രസംയോജകനായ നൌഫൽ അബ്ദുല്ല ആദ്യമായി സംവിധാനം ചെയ്യുന്ന ‘നൈറ്റ് റൈഡേഴ്സി’ന്റെ ചിത്രീകരണം പൂർത്തിയായി. പാലക്കാട് ആണ് ചിത്രീകരണം പൂർത്തിയാക്കിയത്. സജിൻ അലി, ദീപൻ...

‘വിവേകാനന്ദൻ വൈറലാണ്’ കമൽ ചിത്രം തിയ്യേറ്ററിൽ ജനുവരി 19 ന്

0
സ്വാസിക, മഞ്ജു പിള്ള, സിദ്ധാർഥ് ശിവ, മെറീന മൈക്കിൾ, മാല പാർവതി, പ്രമോദ് വെളിയനാട്, നീന കുറുപ്പ്, സ്മിനു സിജോ, അനുഷ മോഹൻ, ഗ്രേസ് ആൻറണി, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

പിയർ ആഞ്ജിനോ ട്രിബ്യൂട്ട് പുരസ്കാരം സന്തോഷ് ശിവന്

0
മികച്ച ഛായാഗ്രാഹകനുള്ള പിയർ ആഞ്ജിനോ ട്രിബ്യൂട്ട് പുരസ്കാരം സന്തോഷ് ശിവന്. 2024 മെയ് 24 ന് നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം സമർപ്പിക്കും. മികവുറ്റ ഛായാഗ്രഹകർക്ക് അന്താരാഷ്ട്രതലത്തിൽ നൽകുന്ന പുരസ്കരമാണിത്.

ട്രൈലറില്‍ നര്‍മവുമായി  ബേസില്‍ ചിത്രം ഫാമിലി

0
പ്രേക്ഷകരില്‍ ചിരി നിറയ്ക്കാന്‍ എത്തുന്ന ബേസില്‍ ചിത്രം ഫാമിലിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ നിര്‍മ്മല്‍ സഹദേവാണ് ചിത്രം സംവിധാനം ചെയ്തത്. ബേസിലിന്‍റെ അച്ഛനായി ജഗദീഷാണ് എത്തുന്നത്