Thursday, April 3, 2025

പുത്തൻ പോസ്റ്ററുമായി അൻപോട് ‘കണ്മണി’

അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ലിജു തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അൻപോട് കണ്മണി’യുടെ ഏറ്റവും പുതിയ കൺസെപ്റ്റ്  പോസ്റ്റർ പുറത്തിറങ്ങി. ക്രിയേറ്റീവ് ഫിക്ഷന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമിക്കുന്ന ചിത്രം കൂടിയാണിത്.

അനീഷ് കൊടുവള്ളിയുടേതാണ് രചന. മാല പാർവതി, അൽത്താഫ്  സലീം, നവാസ് വള്ളിക്കുന്ന്, ഭഗത് മാനുവൽ, മൃദുൽ നായർ, ഉണ്ണി രാജ, ജോണി ആൻറണി എന്നിവർ മറ്റ് കഥാപാത്രങ്ങളായും എത്തുന്നു. ഛായാഗ്രഹണം സരീൻ രവീന്ദ്രൻ, എഡിറ്റിങ് സുനിൽ എസ്. പിള്ള, വരികൾ മനു മഞ്ജിത്ത്, സംഗീതം സാമുവൽ എബി. നവംബറിൽ ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

spot_img

Hot Topics

Related Articles

Also Read

മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്ന ആദ്യ തെലുങ്കുനടനായി അല്ലു അര്‍ജുന്‍

0
തെലുഗു സിനിമയില്‍ ചരിത്രത്തിലാദ്യമായി അല്ലു അര്‍ജുന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊണ്ട് തുടക്കം കുറിച്ചു എന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്.

മോഹൻലാൽ- ശോഭന താര ജോഡികൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നു

0
സിനിമാ ജീവിതത്തിലെ 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ശോഭനയും സ്ക്രീനിൽ ഒന്നിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നായിക- നായകനായി ഇവർ എത്തുന്നത്.

ചിരിപ്പിച്ച് ചിരിപ്പിച്ച് കൊറോണ ധവാന്‍, സ്നീക് പീക്ക് വീഡിയോ പുറത്തിറങ്ങി

0
നവാഗതനായ നിതിന്‍ സി സി സംവിധാനം ചെയ്തു ശ്രീനാഥ് ഭാസിയും ലുക് മാനും പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രം കൊറോണ ധവാന്‍ ആഗസ്ത് നാലിന് തിയ്യേറ്ററുകളിലേക്ക് എത്തി. ഇപ്പോഴിതാ, ചിത്രത്തിന്‍റെ സ്നീക് പീക്ക് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.

വിജയം കൊയ്ത് ആര്‍ ഡി എക്സ്; ആന്‍റണി വര്‍ഗീസ് നായകനായി അടുത്ത ചിത്രം

0
നീരജ് മാധവന്‍, ഷൈന്‍ നിഗം, ആന്‍റണി വര്‍ഗീസ് തുടങ്ങിയ യുവതാരനിരകള്‍ അഭിനയിച്ച തകര്‍പ്പന്‍ ചിത്രം ആര്‍ ഡി എക്സിന് പിന്നാലെ ആന്‍റണി വര്‍ഗീസിനെ നായകനാക്കി വീക്കെന്‍റ് ബ്ലോക് ബസ്റ്റര്‍സിന്‍റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രമൊരുങ്ങുന്നു. 

‘നവംബർ 9’ മോഷൻ പോസ്റ്റർ പുറത്ത് ഉണ്ണി മുകുന്ദൻ നായകനായി എത്തുന്നു

0
ക്യൂബ് സ് എന്റർടൈമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ്, അബ്ദുൽ ഖദ്ദാഫ് എന്നിവർ ചേർന്ന് നിർമ്മിച്ച് മാധ്യമ പ്രവർത്തകനായ പ്രദീപ് എം നായർ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം ‘നവംബർ 9’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.