Thursday, April 3, 2025

പുത്തൻ പോസ്റ്ററുമായി ‘ചിത്തിനി’

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹൊറർ ചിത്രം ‘ചിത്തിനി’യുടെ പോസ്റ്റർ റിലീസായി. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസ് ആണ് നിർമ്മാണം. ക്ലാസ്സിക്കൽ ഡാൻസിന്റെ മൂഡിലുള്ള പോസ്റ്ററായിരുന്നു ഇതിന് മുൻപ് പുറത്ത് ഇറങ്ങിയത്. അതിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലുള്ള പോസ്റ്ററാണ് ഇത്തവണ റിലീസായിരിക്കുന്നത്. പ്രണയം, കുടുംബബന്ധങ്ങൾ എന്നീ ഘടകങ്ങൾ കൂടിച്ചേർന്നതാണ് ‘ചിത്തിനി’.

സോഷ്യൽ മീഡിയയില് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന പോസ്റ്ററുകൾ കൂടിയാണ് ചിത്തിനിയുടേത്. വനാന്തരീക്ഷത്താൽ ചുറ്റപ്പെട്ട നൂൽപ്പുഴയെന്ന ഗ്രാമത്തിന്റെയും അവിടെ അധിവസിക്കുന്ന ചിത്തിനി എന്ന യക്ഷിയുടെയും കഥയാണ് സിനിമയിൽ. അവിടെ വെച്ച്  സർക്കിൾ ഇൻസ്പെക്ടർ അലനും സംഘവും ഫാമിലിയും നേരിടുന്ന പ്രതിസന്ധികളിലൂടെ ചിത്രം സഞ്ചരിക്കുന്നു. പൊലീസ് ഓഫീസറായി അമിത് ചക്കാലക്കൽ ആണ് എത്തുന്നത്. ഗോസ്റ്റ് ഹണ്ടർ ആയി വിനയ് ഫോർട്ടും നായികമാരായി മോക്ഷയും ആരതി നായരും എത്തുന്നു.

spot_img

Hot Topics

Related Articles

Also Read

ആവേശത്തിമിര്‍പ്പില്‍ ‘ചാവേര്‍’ ട്രൈലര്‍ പുറത്തിറങ്ങി; ഏറ്റെടുത്ത് ആരാധകര്‍

0
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്‍റണി വര്‍ഗീസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചാവേറിന്‍റെ പുത്തന്‍ ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍. 40 ലക്ഷത്തോളം പേരാണ് ഇതിനോടകം ട്രൈലര്‍ കണ്ടിരിക്കുന്നത്.

‘പാലും പഴവും’; ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി

0
കോമഡി എന്റർടൈനർ ചിത്രം ‘പാലും പഴവും’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. ഓഗസ്ത് 23 ന് ചിത്രം തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തും. എത്തും. മീരാ ജാസ്മിനും അശ്വിൻ ജോസുമാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. ആഷിഷ്...

റിലീസ് തീയ്യതി അറിയിച്ച് ‘വേല;’ സണ്ണി വെയ് നും ഷെയ്ന്‍ നിഗവും പ്രധാന കഥാപാത്രങ്ങള്‍

0
സണ്ണി വെയ് നും ഷെയ്ന്‍ നിഗവും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘വേല’ നവംബര്‍- 10 നു തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന് തിരക്കഥ എം സജാസിന്‍റെയും  സംവിധാനം ശ്യാംശശിയുടേതുമാണ്.

രസിപ്പിക്കുന്ന ടീസറുമായി ‘മലയാളി ഫ്രം ഇന്ത്യ’

0
ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്യുന്ന ചിത്രം മലയാളി ഫ്രം ഇന്ത്യയുടെ രസിപ്പിക്കുന്ന ട്രയിലർ പുറത്തിറങ്ങി.

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘സാത്താൻ’; സാത്താൻ സേവകരുടെ കഥ പറയുന്ന ചിത്രം

0
മൂവിയോള എന്റർടൈമെന്റിന്റെ ബാനറിൽ ബാനറിൽ കെ എസ് കാർത്തിക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘സാത്താന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.