Friday, April 4, 2025

പുനർജ്ജനിയുടെ വിസ്മയത്തുമ്പത്ത് ‘മണിച്ചിത്രത്താഴ്’

മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക്കൽ ഹൊറർ ചിത്രം മണിച്ചിത്രത്താഴ് വെള്ളിത്തിരയിൽ മുപ്പത് വർഷങ്ങൾക്ക് മുൻപത്തെ പ്രൌഡി നിലനിർത്തിക്കൊണ്ട് പുതിയ രൂപത്തിലും ഭാവത്തിലും അരങ്ങിലെത്തിയപ്പോൾ പ്രീമിയർ ഷോയിൽ ചിലങ്കയുടെ ഘനഗാംഭീര്യമായ ആ നാദം മുഴങ്ങി,കൂടെ അകമ്പടിയായി അതേ തമിഴ് പാട്ടും. പറഞ്ഞറിയിക്കാനാവാത്ത വിധം അതിസുന്ദരമായിരുന്നു ഡോൾബി അറ്റ്മോസിന്റെ ശബ്ദവിന്യാസത്തിലെ ഓരോരോ അണുകണങ്ങളും. കൊച്ചിയിലെ ഫോറം മാളിൽ വെച്ചായിരുന്നു പ്രീമിയർ ഷോ. മാന്ത്രികതനിറഞ്ഞ മാടമ്പള്ളിയിലെ തെക്കിനിയിൽ നിന്ന് നാഗവല്ലിയുടെ രംഗപ്രവേശം കൂടിയായപ്പോൾ കരഘോഷങ്ങൾ മുഴങ്ങി. ഇന്നിന്റെ ഏറ്റവും നവീനമായ ദൃശ്യ സാങ്കേതികവിദ്യയെ ഉപയോഗിച്ച് കൊണ്ട് പുനരുദ്ധാരണം ചെയ്ത മണിച്ചിത്രത്താഴിന്റെ കേരളത്തിലെ പ്രീമിയർ ഷോ കാണുവാൻ  ശ്രീദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനയപ്രസാദും എത്തിയിരുന്നു. കൂടാതെ സംവിധായകനായ സിബി മലയിൽ, തിരക്കഥാകൃത്ത് എസ് എൻ സ്വാമി, നിർമ്മാതാക്കളായ ഷെർഗ, ഷെനൂഗ, സിയാദ് കോക്കർ, സന്ദീപ് സേനൻ തുടങ്ങിയവരും പങ്കെടുത്തു. ഓഗസ്ത് ഏഴിന് ചിത്രം തിയ്യേറ്ററുകളിൽ എത്തും.

spot_img

Hot Topics

Related Articles

Also Read

മണിച്ചിത്രത്താഴ് റീ റിലീസ് ഓഗസ്റ്റ് 17- ന്

0
പ്രേക്ഷകരെ എക്കാലത്തും ഹറം കൊള്ളിച്ചുകൊണ്ടേയിരിക്കുന്ന ഫാസിൽ സംവിധാനം ചെയ്ത് മോഹൻലാൽ- സുരേഷ് ഗോപി- ശോഭന കൂട്ടുകെട്ടിൽ പിറന്ന മണിച്ചിത്രത്താഴ്  ആഗസ്റ്റ് 17- ന് റീ റിലീസ് ചെയ്യുന്നു. 4 k ഡോൾബി അറ്റ്മോസിലൂടെ...

പ്രമുഖ ചലച്ചിത്രപ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു

0
പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു. 78 വയസ്സായിരുന്നു. വർദ്ധക്യസഹജമായ അസുഖങ്ങളായി ഏറെ നാളായി ചികിത്സയിലായിരുന്നു.

പ്രജേഷ് സെന്‍ ചിത്രത്തില്‍ ആസിഫ് അലി നായകന്‍; ഷൂട്ടിംഗ് പുരോഗമിക്കുന്നു

0
മാജിക് എന്ന കലയെ ഇതിവൃത്തമാക്കിക്കൊണ്ട് പ്രജേഷ് സെന്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന പുതിയ ചിത്രം ‘ഹൌഡിനി- ദ കിങ് ഓഫ് മാജിക്കി’ന്‍റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു.

ഭീതിദം ‘ഭ്രമയുഗം’; പേടിപ്പെടുത്തി മമ്മൂട്ടി, ടീസർ പുറത്ത്

0
മമ്മൂട്ടിയെ നായകനാക്കിക്കൊണ്ട് ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന  ഏറ്റവും പുതിയ ഹൊറർ ത്രില്ലർ ചിത്രം ഭ്രമയുഗത്തിന്റെ ടീസർ പുറത്തിറങ്ങി

യവനിക വീണു; മലയാള സിനിമയ്ക്കു നവഭാവുകത്വം നല്കിയ സംവിധായകന്‍ കെ ജി ജോര്‍ജ്ജ് വിടവാങ്ങി

0
മലയാള സിനിമയ്ക്കു നവഭാവുകത്വം നല്കിയ സംവിധായകന്‍ കെ ജി  ജോര്‍ജ്ജ് വിട വാങ്ങി. 78- വയസ്സായിരുന്നു. എറണാകുളത്തെ കാക്കനാടുള്ള വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു മരണം. തികച്ചും സവിശേഷമാര്‍ന്ന പ്രമേയങ്ങള്‍ കൊണ്ട് മലയാള സിനിമയ്ക്കു ദിശാബോധം നല്കിയ സംവിധായകനായിരുന്നു കെ ജി ജോര്‍ജ്ജ്.