Friday, November 15, 2024

പൂങ്കാവില്‍ പാടിവരും ‘രാമ’ഗീതം

പിതാവ് ആട്ടക്കഥ രചയിതാവ്. സഹോദരന്‍ പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല. സംഗീതകുടുംബത്തിന്‍റെ പ്രധാനകണ്ണിയായിരുന്നു ദര്‍ശന്‍ രാമനും. പ്രശസ്ത ഗാനരചയിതാവ് ബിച്ചുതിരുമല പന്ത്രണ്ടു വയസ്സു മൂപ്പുള്ള ജ്യേഷ്ഠസഹോദരന്‍. ഇളയ അനുജന്‍ ദര്‍ശന്‍ രാമന്‍ സംഗീതജ്ഞനും. ബിച്ചു തിരുമലയുടെ പാട്ട് കേട്ട്  നടന്നിരുന്ന കുട്ടിക്കാലമായിരുന്നു ദര്‍ശന്‍ രാമന്‍റേത്. മുത്തച്ഛനും അച്ഛനുമടങ്ങുന്ന സംഗീതപാരമ്പര്യത്തിന്‍റെ ഒരു കണ്ണിയായി തീരുകയായിരുന്നു ദര്‍ശന്‍ രാമനും. കലാകാരന്‍മാരും ഒരുപോലെ കലാസ്വാദകരുമായ സംഗീതപ്രേമികള്‍.

ബിച്ചുതിരുമലയുടെ ഹാര്‍മോണിയത്തിലൂടെയായിരുന്നു ദര്‍ശന്‍ രാമന്‍റെ സംഗീത ജീവിതത്തിലേക്കുള്ള ആദ്യ പരീക്ഷണവും ബാലപാഠവും തുടങ്ങുന്നത്. സംഗീതത്തില്‍ തല്‍പരനെന്ന് തിരിച്ചറിഞ്ഞ ബിച്ചു തിരുമല  അദ്ദേഹത്തെ പ്രശസ്ത സംഗീതസംവിധായകന്‍ എ ടി ഉമ്മറിനെ പരിചയപ്പെടുത്തി. ‘അഭിലാക്ഷങ്ങളെ അഭയം‘ എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചതെങ്കിലും ആ ചിത്രം പുറത്തിറങ്ങിയിരുന്നില്ല. പിന്നീട് ബിച്ചു തിരുമലയുടെയും ദര്‍ശന്‍ രാമന്‍റെയും കസിനായ ബാലു കിരിയത്ത് ‘തകിലുകൊട്ടാമ്പുറം‘ എന്ന ചിത്രത്തിന് വേണ്ടി രചിച്ച വരികള്‍ക്കാണ് ദര്‍ശന്‍ രാമന്‍ സംഗീതം നല്‍കുന്നത്.

1982 ല്‍ പുറത്തിറങ്ങിയ കയ്യേറ്റം എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമലയും ദര്‍ശന്‍ രാമനും ഒന്നിക്കുന്നത് . എന്നാല്‍ ആ സിനിമയും നിര്‍ഭാഗ്യവശാല്‍ റിലീസായില്ല. രണ്ടു സിനിമകളും അതില്‍ ചെയ്ത പാട്ടുകളും പുറത്തിറങ്ങിയില്ല എങ്കിലും 1983 ല്‍ പുറത്തിറങ്ങിയ ‘കിളിക്കൊഞ്ചല്‍ ‘ എന്ന ചിത്രത്തിലെ “പെയ്യാതെ പോയ മേഘമേ ‘ എന്ന ഗാനം ഹിറ്റായി. ഈ ചിത്രത്തില്‍ ബിച്ചു തിരുമലയും ദര്‍ശന്‍ രാമനും ഒന്നിച്ച ഗാനം കൂടിയാണിത്. കിളിക്കൊഞ്ചല്‍ എന്ന ചിത്രത്തിന് ശേഷം ബിച്ചു തിരുമലയും ദര്‍ശന്‍ രാമനും ഒടുവില്‍ ഒരുമിച്ച ചിത്രമാണ് ‘മണിച്ചെപ്പ് തുറന്നപ്പോള്‍‘.

പാട്ടുകളില്‍ സജീവമെങ്കിലും രാധാസ് ആയുര്‍വേദിക് സോപ്പിന് വേണ്ടി കവിയും ഗാനരചയിതാവുമായിരുന്ന എസ് രമേശന്‍ നായരും സംഗീത സംവിധായകനായ ദര്‍ശന്‍ രാമനും ഒന്നിച്ച പരസ്യഗീതം എക്കാലത്തെയും ഹിറ്റായിരുന്നു . “രാമച്ചവിശറി പനിനീരില്‍ മുക്കി, ആരോമല്‍ വീശും തണുപ്പാണോ, കസ്തൂരിമഞ്ഞള്‍ പുരട്ടും പുലര്‍കാല കന്യകേ, ‘നിന്‍റെ തുടുപ്പാണോ രാധേ’ സിനിമാപ്പാട്ടുകളെയും കവച്ചു വെക്കുന്ന ജനപ്രീതിയാര്‍ജിച്ചു 1980- ല്‍ പുറത്തിറങ്ങിയ ഈ പരസ്യ ഗീതങ്ങൾ . തകിലുകൊട്ടാമ്പുറം എന്ന ചിത്രത്തിലെ ‘സ്വപ്നങ്ങളെ വീണുറങ്ങൂ‘ എന്ന ഗാനത്തിലൂടെ ജനശ്രദ്ധ നേടിയ ദര്‍ശന്‍ രാമന്‍റെ പാട്ടുകളെ ഒരു പടിയെങ്കിലും തോല്‍പ്പിച്ചു കളഞ്ഞു രാധാസ് ആയുര്‍വേദിക് സോപ്പിന് വേണ്ടി നിര്‍മിച്ച ഈ പരസ്യഗീതം. അങ്ങനെ ഒത്തിരി പരസ്യ ഗീതങ്ങള്‍ക്ക് ദര്‍ശന്‍ രാമന്‍റെ സംഗീത മാന്ത്രികത പരീക്ഷിച്ചു വിജയിക്കപ്പെട്ടവയാണ്.

രാംകുമാര്‍ എന്ന ദര്‍ശന്‍ രാമന്‍ ‘രാമന്‍’ എന്ന പേരിനൊപ്പം ‘ ദേവിദര്‍ശന്‍’ എന്ന വീട്ടുപേരിലെ ‘ദര്‍ശന്‍ ‘എന്നും  ചേര്‍ത്താണ് ‘ദര്‍ശന്‍ രാമന്‍’ എന്ന പേര് ലഭിക്കുന്നത്. സഹോദരിയായ പി സുശീലാദേവിയുടെ പക്കല്‍ നിന്നാണ് ദര്‍ശന്‍ രാമന്‍ സംഗീതത്തിന്‍റെ ബാലപാഠങ്ങള്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി നാടകങ്ങൾക്കും ആര്‍ട്സ് ക്ലബ്ബുകള്‍ക്കും വേണ്ടി ദര്‍ശന്‍ രാമന്‍ സംഗീതം നല്കി. മെലഡിപാട്ടുകളായിരുന്നു അദ്ദേഹം ചെയ്ത ഗാനങ്ങളുടെ മുതല്‍ക്കൂട്ട്. തരംഗിണി സ്റ്റുഡിയോയ്ക്ക് വേണ്ടി ‘വിഷാദഗാനങ്ങള്‍‘ എന്ന ഹിറ്റ് അല്‍ബവും അദ്ദേഹം നിര്‍മിച്ചു. കൂടാതെ എ ആര്‍ റഹ്മാനും രാജാമണിക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചു.

അഭിലാക്ഷങ്ങളെ അഭയം എന്ന ചിത്രത്തിലെ ‘തേന്‍മാവിന്‍ ചോട്ടിലൊരു’, ’ഒരിയ്ക്കലും മരിക്കാത്ത‘, ’ഏതോ സ്മൃതിതന്‍‘, ’തിരിച്ചു മുറിച്ചോഴുകുന്നു ഓടം‘, ത കിലുകൊട്ടമ്പുറം എന്ന ചിത്രത്തിലെ ഏകാന്തതയുടെ തടവറയില്‍, ഡ ഡ ഡാഡി, സ്വപ്നങ്ങളെ വീണുറങ്ങൂ, കിളിക്കൊഞ്ചലിലെ രാത്രിക്ക് നീളം പോരാ‘, കുളുര്‍ പാരിജാതം, പെയ്യാതെ പോയ മേഘമേ‘, ‘രാഗം താനം സ്വരം പാടും, മണിച്ചെപ്പ് തുറന്നപ്പോള്‍ എന്ന ചിത്രത്തിലെ സ്വര്‍ഗ്ഗവാതില്‍ തുറന്നു, പതിനേഴുവല്‍സരങ്ങള്‍, പത്താമുദയത്തിലെ പൂങ്കാവില്‍ പാടിവരും തുമ്പികളെ ,കല്യാണപ്പെണ്ണിന് ,മംഗളം പാടുന്ന ഗീതം, ആലിപ്പഴങ്ങളിലെ ആടാം പാടാം, പൂക്കള്‍ വിടര്‍ന്നു, എഴുതാന്‍ മറന്ന കഥയിലെ ദേവഗാനം പാടുവാനീ, വാര്‍തിങ്കളെ മണിപ്പൂന്തിങ്കളെ, കൂടുവിട്ടു കൂടുമാറി, തുടങ്ങി നാല്‍പ്പത്തിയഞ്ചോളം ചിത്രങ്ങള്‍ക്ക് സംഗീതം നകിയിട്ടുണ്ട് ദര്‍ശന്‍ രാമന്‍ എന്ന സംഗീത സംവിധായകന്‍. മലയാള സിനിമ ഗാനങ്ങളില്‍ ഒത്തിരി മെലഡികള്‍ സമ്മാനിച്ചു ഇദ്ദേഹം.

spot_img

Hot Topics

Related Articles

Also Read

80- കോടി നേട്ടം കൊയ്തെ ടുത്ത് ആര്‍ ഡി എക്സ് ഇനി നെറ്റ്ഫ്ലിക്സിന് സ്വന്തം; ഇടിപ്പട ത്തിന്‍റെ ആഘോഷ...

0
ഓണക്കാലത്ത് പ്രേക്ഷകര്‍ക്കായി തിയേറ്ററിലേക്കെത്തിയ സൂപ്പര്‍ ഇടിപ്പടം ആര്‍ ഡി എക്സ് നേടിയ കളക്ഷന്‍ 80 കോടി. നീരജ് മാധവ്, ഷൈന്‍ നിഗം, ആന്‍റണി വര്‍ഗീസ് തുടങ്ങിയ യുവതാരനിരകള്‍ തുല്യപ്രധാന്യമുള്ള കഥാപാത്രങ്ങളായി എത്തിയപ്പോള്‍ പ്രേക്ഷകര്‍ ആഘോഷപൂര്‍വം ചിത്രത്തെ വരവേറ്റു.

ആൻറണി വർഗീസ്- സോഫിയ പോൾ ആക്ഷൻ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി

0
വീക്കെന്റ് ബ്ലോക് ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച് അജിത്ത് മാമ്പള്ളി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കൊണ്ടൽ എന്നാണ് ചിത്രത്തിന്റെ പേര്.

ഫസ്റ്റ് ലുക് പോസ്റ്ററുമായി പത്മരാജന്‍റെ കഥയില്‍ നിന്നും ‘പ്രാവ്’; സെപ്റ്റംബര്‍ 15- നു  തിയ്യേറ്ററിലേക്ക്

0
പത്മരാജന്‍റെ കഥയെ മുന്‍നിര്‍ത്തി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിച്ച ‘പ്രാവി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ മമ്മൂട്ടിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

ചിത്രീകരണം പൂർത്തിയാക്കി ഉണ്ണി മുകുന്ദൻ- നിഖില വിമൽ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’

0
സ്കന്ദ സിനിമാസിന്റയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്റയും ബാനറിൽ സജീവ് സോമൻ, സുനിൽ ജയിൻ, സാം ജോർജ്ജ് എന്നിവർ നിർമ്മിച്ച് വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം പൂർത്തിയായി.

ഷെയ്ൻ നിഗവും  മഹിമ നമ്പ്യാരും ഒന്നിക്കുന്ന ‘ലിറ്റിൽ ഹാർട്സി’ലെ ഗാനം ‘ഏദൻ പൂവേ’ റിലീസായി

0
ആർ ഡി  എക്സിന്റെ വിജയത്തിന് ശേഷം ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ലിറ്റിൽ ഹാർട്സിലെ ഗാനം  ‘ഏദൻ പൂവേ’ എന്നു തുടങ്ങുന്ന ഗാനം റിലീസായി.