പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘നോബഡി’യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിൽ വെച്ച് നടന്നു. മമ്മൂട്ടി നായകനായ റോഷാക്ക് എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നോബഡി. ഇ4 എന്റർടയിമെന്റ്സിന്റെ ബാനറിൽ മുകേഷ് മേത്ത, പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, എന്നിവരാണു ചിത്രത്തിന്റെ നിർമ്മാണം. എന്നു നിന്റെ മൊയ്തീൻ, കൂടെ, മൈ ലവ് സ്റ്റോറി എന്നിവയാണ് പൃഥ്വിരാജും പറവാതിയും ഒന്നിച്ച ശ്രദ്ധേയ സിനിമകൾ. മധുപാൽ, അശോകൻ, ഹക്കീം ഷാജഹാൻ, ലുക്മാൻ, ഗണപതി, വിനയ് ഫോർട്ട് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സംഗീതം ഹർഷ് വർദ്ധൻ, തിരക്കഥ സമീർ അബ്ദുള്ള, ഛായാഗ്രഹണം ദിനേശ് പുരുഷോത്തമൻ.
Also Read
‘കിഷ്ക്കിന്ധാകാണ്ഡ’ത്തില്‍ ഒന്നിച്ച് ആസിഫ് അലിയും നിഷാനും
പതിനൊന്നു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒന്നിച്ച് ആസിഫ് അലിയും നിഷാനും. ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന ഋതു എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി അഭിനയിച്ചത്.
‘കെ ജി എഫി’ന്റെ യഷ് ഇനി ‘ടോക്സിക്കി’ൽ; സംവിധായികയായി ഗീതുമോഹൻദാസ്
നടൻ യഷ് നായകനായ പുതിയ ചിത്രം അനൌൺസ്മെന്റ് ചെയ്തു. ‘ടോക്സിക്- എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപസ്’ എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഗീതുമോഹൻദാസ് ആണ്.
അത്രമാത്രം ആത്മബന്ധമുള്ള വ്യക്തി; സിദ്ദിഖിനെ അനുസ്മരിച്ച് മുകേഷ്
"ജീവിതത്തിൽ മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്യാത്ത ആളായിരുന്നു. കരൾ മാറ്റിവെച്ചാൽ മതി, അത് ആ ആശുപത്രിയിൽത്തന്നെ ചെയ്യാം. ബാക്കി എല്ലാം ഓ.കെ ആണ് എന്നുപറഞ്ഞിരിക്കുമ്പോഴാണ് രണ്ടു ദിവസം മുമ്പ് ഹൃദയാഘാതം സംഭവിക്കുന്നത്.
മോഹൻലാലിന്റെ പാൻഇന്ത്യൻ ചിത്രം ‘വൃഷഭ’ ചിത്രീകരണം പൂർത്തിയാക്കി
മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയാക്കി. ചിത്രീകരണം പൂർത്തിയാക്കിയത്തിന്റെ ആഘോഷം വലിയ കേക്ക് മുറിക്കൽ ചടങ്ങ് നടന്നു. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെ ആണ് ചിത്രം പൂർത്തിയാക്കിയത്. നന്ദാകിഷോർ...
ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും ഒന്നിക്കുന്ന ‘ലിറ്റിൽ ഹാർട്സി’ലെ ഗാനം ‘ഏദൻ പൂവേ’ റിലീസായി
ആർ ഡി എക്സിന്റെ വിജയത്തിന് ശേഷം ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ലിറ്റിൽ ഹാർട്സിലെ ഗാനം ‘ഏദൻ പൂവേ’ എന്നു തുടങ്ങുന്ന ഗാനം റിലീസായി.