Friday, November 15, 2024

പെൺജീവിതങ്ങളുടെ ചില നേർക്കാഴ്ചകൾ

(മനോരഥങ്ങൾ- ഭാഗം മൂന്ന്)

ജീവിതങ്ങളെ പച്ചയായി ആവിഷ്കരിക്കുന്നതിൽ പ്രത്യേക കഴിവാണ് സംവിധായകൻ ശ്യാമപ്രസാദിന്. കഥയുടെ സത്ത ചോരാതെ ആത്മാവിനെ ഉള്ളം കയ്യിലൊതൂക്കിക്കൊണ്ട് സിനിമയായി ചിത്രീകരിക്കുമ്പോൾ കഥാപാത്രങ്ങൾ ഓരോന്നായി ഇറങ്ങി വന്നു. അക്ഷരങ്ങളിലൂടെ സങ്കൽപ്പിച്ചെടുത്ത കഥാപാത്രങ്ങൾ സ്ക്രീനിൽ നമ്മളോട് സംസാരിച്ചു, നമ്മുടെ മുന്നിൽ അവരായി ജീവിച്ചു. നൃത്തമാടുന്ന പാവയ്ക്കു കീ കൊടുക്കുമ്പോഴുള്ള ചടുലതയായിരുന്നു സംവിധായകനും അഭിനേതാക്കൾക്കും. ക്ലാസിക് സൌന്ദര്യം എക്കാലത്തും ശ്യാമ പ്രസാദ് എന്ന സംവിധായകനിൽ ഭദ്രമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു, മനോരഥങ്ങളിലെ ‘കാഴ്ച’ എന്ന ചലച്ചിത്രം.

വിവാഹത്തോടെ സ്വന്തം വീടും നാടും കലാവാസനകളും അതുവരെ സുഖ ദുഃഖങ്ങൾ പങ്കുവെച്ച മുറിയും അന്യമാക്കപ്പെടുന്നവരാണ് സ്ത്രീകൾ. വിവാഹിതയായി കയറിച്ചെല്ലുന്ന വീട്ടിൽ ജീവിതം ഒത്തുപോകില്ലയെന്ന സന്ദർഭം നേരിടേണ്ടി വരുമ്പോൾ സ്ത്രീകൾ നേരിടേണ്ടി വരുന്നത് സാമ്പത്തിക ഭദ്രതയും സുരക്ഷിതമായി കിടന്നുറങ്ങാനുള്ള കൂരയുമാണ്. ജനിച്ച വീടും വിവാഹിതയായി കേറിച്ചെല്ലുന്ന വീടും അവൾക്ക് പിന്നീട് അന്യമാണ്. സ്വന്തം ഇഷ്ടപ്രകാരം തീരുമാനം എടുക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സ്ത്രീകൾക്കുള്ള ഉദാഹരണമാണ് ‘കാഴ്ച’യിലെ സുധ.

സ്വന്തമായൊരു തൊഴിലുള്ളത് കൊണ്ട് മാത്രമാണ് സുധ ജീവിക്കുവാനുള്ള വഴി സ്വയം വെട്ടിത്തെളിക്കുവാൻ മുതിരുന്നത്. വിവാഹത്തോട് കൂടി തങ്ങളുടെ കഴിവുകൾ കുഴിവെട്ടി മൂടേണ്ടി വരുന്ന സ്ത്രീകൾ പിന്നീട് ഉയിർത്തെഴുന്നേൽക്കാനാവാത്ത വിധം മുങ്ങിപ്പോകുന്നത് തനിച്ച് ജീവിക്കുവാനുള്ള അടിത്തറയുടെ ഇല്ലായ്മയാണ്. ജീവിതത്തിൽ സുധ നേരിടേണ്ടി വരുന്നതും ഇതൊക്കെ തന്നെയാണ്. ഭർത്താവിന്റെ അധികാരം, അയാളുടെ കൂട്ടുകാർക്ക് മുന്നിൽ സുധ നേരിടേണ്ടി വരുന്ന പരിഹാസമുനകൾ, അവഹേളനം, അവഗണന, സ്വന്തം വീട്ടിൽ നിന്നും നാട്ടിൽ നിന്നുമുള്ള കുറ്റപ്പെടുത്തലുകൾ… വിവാഹ ജീവിതം വേർപ്പെടുത്തേണ്ടി വരുന്ന  സുധയെപ്പോലെ മിക്ക സ്ത്രീകളും നേടുന്ന ‘സമ്പാദ്യ’മാണ് ഇതെല്ലാം.

തൊണ്ണൂറുകളുടെ അന്ത്യത്തിലെ സ്ത്രീസാമൂഹിക ജീവിതമാണ് കാഴ്ചയിൽ. സുധ തൊണ്ണൂറുകളിൽ വിവാഹിതയായി മദ്രാസിൽ ഭർത്താവിനൊപ്പം ജീവിതം കഴിച്ചു കൂട്ടുന്നു. അഞ്ചു വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ വിവാഹ ജീവിതം വേർപ്പെടുത്താൻ ഒരുങ്ങുന്ന സുധ, സമാധാനത്തിനും ആശ്വാസത്തിനുമായി സംഗീതത്തെ അഭയം പ്രാപിക്കുന്നു. എം ടി യുടെ കഥയിലൂടെ സുപരിചിതയായ സുധ ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ പിറന്ന കാഴ്ചയിലൂടെ പാർവതി തിരുവോത്തിൽ ഭദ്രമായി. എം ടി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ സമന്വയിപ്പിച്ചു കൊണ്ട്  അവതരിപ്പിക്കുന്ന ആന്തോളജി സീരീസിലെ ഒന്നാണ് കാഴ്ച. പാർവതി തിരുവോത്തും നരേനും ഹരീഷ് ഉത്തമനും സിനിമയിൽ കഥാപാത്രങ്ങളായി ജീവിച്ചു. അതിമനോഹരമായി സിനിമയിലേക്ക് കൊണ്ട് വന്ന പ്രകൃതി ഭംഗി എം ടി കഥകളിലെ തറവാടും ആ കാലഘട്ടവും ധ്വനിപ്പിച്ചു. മനോഹരമായ കഥയെ, അതിലെ സാഹിത്യത്തെ സുന്ദരമായ പ്രമേയത്തെ, കഥയുടെ ആത്മാവിനെ ഒട്ടും തന്നെ ചോർന്നു പോകാതെ ശ്യാമപ്രസാദ് തന്റെ സംവിധാന മികവ് വീണ്ടും തെളിയിച്ചു.

spot_img

Hot Topics

Related Articles

Also Read

പ്രണയ ചിത്രവുമായി ‘മന്മഥൻ’ പോസ്റ്റർ റിലീസ്

0
പ്രണയിക്കുന്നവര്ക്കും പ്രണയം ആഗ്രഹിക്കുന്നവർക്കുമായി  പുതിയ പ്രണയ ചിത്രം വരുന്നു. മന്മഥൻ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ റിലീസായി. അൽത്താഫ് സലീം ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ‘ദി മാസ്റ്റർ ഓഫ് ഹാർട്സ്’...

ദേശീയ സിനിമാദിനത്തിന് വെറും 99 രൂപയ്ക്ക് സിനിമ കാണാം; വമ്പന്‍ ഓഫറു മായി മള്‍ട്ടി പ്ലെക്സ് അസോസിയേഷന്‍ ഓഫ്...

0
ഒക്ടോബര്‍ 13- വരെ ഏത് സമയത്തും  ഈ സൌജന്യത്തില്‍ ബുക്ക് ചെയ്യാം. ആപ്പുകളില്‍ ബുക്ക് ചെയ്യുമ്പോള്‍ 99 രൂപയ്ക്ക് പുറമെ അധിക ചാര്‍ജും ഈടാക്കുന്നതാണ്. അയിമാക്സ്, 4 ഡിഎക്സ്, റിക്ലൈനര്‍ തുടങ്ങിയ പ്രീമിയം വിഭാഗങ്ങളില്‍ ഈ ഓഫര്‍ ലഭിക്കുകയില്ല.

ദിലീപ്- ലിസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു

0
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു. ദിലീപ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

പ്രവാസികളുടെ ചലച്ചിത്ര സ്വപ്നങ്ങൾക്കു ചിറക് നല്കുവാൻ ജോയ് കെ മാത്യുവിന്റെ മേൽനോട്ടത്തിൽ ഐ എം എഫ് എഫ് എ

0
പ്രവാസികളായ മലയാളി ചലച്ചിത്രകലാകാരന്മാർക്കായി എല്ലാ വർഷവും ഓസ്ട്രേലിയയിൽ ഒരു ഇന്റർനാഷണൽ മലയാളം  ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുവാൻ  തീരുമാനമായി.

തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു

0
സിനിമ സ്വപ്നം കണ്ടുകൊണ്ട് 1990- ല്‍  തേനിയില്‍ നിന്നും ചെന്നൈ എത്തിയ മാരിമുത്തു ഒരു ഹോട്ടലില്‍ കുറെകാലമായി ജോലി ചെയ്തു. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ പരിചയപ്പെട്ടത് ഒരു വഴിത്തിരിവായി