Thursday, April 3, 2025

‘പൊറാട്ട് നാടകം’ ചിത്രത്തിന്റെ ടീസർ പുറത്ത്

അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം ‘പൊറാട്ട് നാടക’ത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ഒരു ആക്ഷേപഹാസ്യ ചിത്രമായിരിക്കും പൊറാട്ട് നാടകം. സൈജു കുറുപ്പാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായി എത്തുന്നത്. ഓഗസ്ത് 9 -ന് ആണ് ചിത്രം തിയ്യേറ്ററുകളിൽ പ്രദര്ശനത്തിന് എത്തുക. ഓഗസ്ത് 9  സിദ്ദിഖിന്റെ ഒന്നാം ചാരമവാർഷിക ദിനം കൂടിയാണ്. എമിറേറ്റ്സ് പ്രൊഡക്ഷൻസും മീഡിയ യൂണിവേഴ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പും ധർമ്മജൻ ബോൾഗാട്ടിയും മണിക്കുട്ടി എന്നു പേരായ ഒരു പശുവുമാണ്എത്തുന്നത്. കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളിലായി 30 ദിവസത്തിനുള്ളിൽ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

വിജയൻ പള്ളിക്കരയാണ് ചിത്രത്തിന്റെ നിർമ്മാണം. നൌഷാദ് സാഫ്രോണാണ് ചിത്രത്തിന്റെ സംവിധാനം. സൈജു കുറുപ്പ്, ധർമ്മജൻ ബോൾഗാട്ടി, രമേശ് പിഷാരടി, രാഹുൽ മാധവ്, സുനിൽ സുഖദ, ഷുക്കൂർ വക്കീൽ, നിർമ്മൽ പാലാഴി, സൂരജ് തേലക്കാട്ട്, ചിത്ര ഷേണായി, ഐശ്വര്യ മിഥുൻ, ബാബു അന്നൂർ, ഗീതി സംഗീത, ജിജിന രാധാകൃഷ്ണൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സുനീഷ് വാരനാട് ആണ് തിരക്കഥ. ഛായാഗ്രഹണം നൌഷാദ് ഷെരീഫ്,

spot_img

Hot Topics

Related Articles

Also Read

ചലച്ചിത്ര ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

0
മലയാള സിനിമയ്ക്കും മലയാളികൾക്കും ഗൃഹാതുരത്വമുണർത്തുന്ന ഒട്ടനവധി പാട്ടുകൾ സമ്മാനിച്ച ചലച്ചിത്ര ഗാനരചയിതാവും തിരക്കഥാകൃത്തുമായ  മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 78- വയസ്സായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിൽ വെച്ചായിരുന്നു മരണം. നാനൂറിലേറെ സിനിമാഗാനങ്ങളും...

രസകരമായ ട്രയിലറുമായി ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’

0
നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യുടെ ട്രയിലർ പുറത്തിറങ്ങി. പ്രണയവും പ്രതികാരവുമെല്ലാം കൂടിച്ചേർന്ന ഒരു എന്റർടൈമെന്റ് മൂവിയായിരിക്കും വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി.

13- മലയാള സിനിമകള്‍ക്ക് തുടക്കം കുറിച്ച് ചിങ്ങം ഒന്ന്

0
ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിച്ച് 13 മലയാളം സിനിമകള്‍.

ബേസിലും നസ്രിയയും പ്രധാനകഥാപാത്രങ്ങൾ; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘സൂക്ഷ്മദർശിനി’

0
ബേസിലും നസ്രിയയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സൂക്ഷ്മദർശിനിയുടെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത് വിട്ടു. എം സി ജിതിൻ ആണ് ചിത്രത്തിന്റെ സംവിധാനം.

ഏറ്റവും പുതിയ പാട്ടുമായി അൻപോട് ‘കണ്മണി’

0
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ലിജു തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അൻപോട് കണ്മണി’യുടെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ‘രാ ശലഭങ്ങളായി നമ്മൾ’ എന്നു...