Friday, November 15, 2024

പ്രണയസ്വരത്തിന്‍റെ രാജകുമാരി

അമ്മ സുജാത മോഹനോടൊപ്പം തന്നെ പാട്ടിന്‍റെ പാലാഴിയില്‍ ഒഴുകിത്തുടങ്ങിയതാണ് മകള്‍ ശ്വേത മോഹനും. അമ്മയുടെ പ്രണയാര്‍ദ്രമായ നൂലിഴയില്‍ കോര്‍ത്ത നാദവും സംഗീതവും ജന്മസിദ്ധമായി പകര്‍ന്നു കിട്ടിയ മകള്‍. സുജാതയെപ്പോലെ മകളുടെ ശബ്ദവും നമ്മുടെ കാതുകളിലേക്ക് തേനിമ്പമുള്ള കുയില്‍ നാദമായി പടര്‍ന്നിറങ്ങി ഹൃദയത്തിലേക്ക് സ്ഥാനം നേടി. കുട്ടിക്കാലത്തെ സംഗീതത്തോട് അഭിരുചി പ്രകടിപ്പിച്ച ശ്വേത സംഗീതം പഠിക്കുകയും അമ്മയെപ്പോലെ ഇമ്പത്തില്‍ പാടാനും തുടങ്ങിയിരുന്നു. നന്നേ ചെറുപ്പത്തില്‍ സിനിമയില്‍ പാടാന്‍ ആരംഭിച്ച അമ്മയുടെ പാതയില്‍ തന്നെയായിരുന്നു ശ്വേതയും. പത്താം വയസ്സിലായിരുന്നു ഇന്ദിര, ബോംബെ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി പാടി ശ്വേത പിന്നണി ഗാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അതും ഇന്ത്യ കണ്ട ഏറ്റവും മികച്ച സംഗീത സംവിധായകനായ എ ആര്‍ റഹ്മാന്‍റെ സംഗീതത്തില്‍.

മലയാളത്തില്‍ എത്തും മുന്നേ തമിഴ് സംഗീത ലോകമായിരുന്നു ശ്വേതയുടെ പാട്ടിന്‍റെ തട്ടകം. ചെറിയ ഇടവേളയ്ക്ക് ശേഷം 2003 ല്‍ ‘റേസസ്’ എന്ന ചിത്രത്തിലൂടെയാണ് ശ്വേത പിന്നണി ഗാനരംഗത്തേക്ക് തിരിച്ചു വരുന്നത്. സിനിമയില്‍ തിരക്കേറിയ ഗായികയായി തുടക്കം കുറിക്കാനുള്ള വഴിയായിരുന്നു ‘റേസസ്’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍. തമിഴ് സിനിമാ ഗാനരംഗത്ത് നിരവധി പ്രശസ്തരായ സംഗീത സംവിധായകര്‍ക്കൊപ്പം ഹിറ്റ് ഗാനങ്ങളാലാപിച്ച ശ്വേത മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് 2005 ല്‍ പുറ ത്തിറങ്ങിയ ‘ബൈ ദി പീപ്പിള്‍’ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് മലയാള സിനിമയിലും ശ്വേത മോഹന്‍റെ ശബ്ദം സുപരിചിതമായി. അമ്മയോ മകളോ പാടിയിരിക്കുന്നത് എന്ന സന്ദേഹത്തിലും ആളുകള്‍ പാടിയതാരെന്ന് തിരയുകയും പാട്ടുകാരിയെ കൂടുതല്‍ ആരാധിക്കുകയും ചെയ്തു.

മലയാള സിനിമയില്‍ ശ്വേതമോഹന്‍ എന്ന ഗായിക പാടി അനശ്വരമാക്കിയ പാട്ടുകളില്‍ മിക്കതും ഹിറ്റുകള്‍. കൈതപ്രത്തിന്‍റെ വരികള്‍ക്ക് പുതുമുഖ സംഗീത സംവിധായകനായ ദീപക് ദേവ് ഈണമിട്ട 2006 ല്‍ പുറത്തിറങ്ങിയ ‘ലയണ്‍ ‘ എന്ന ചിത്രത്തിലെ “സുന്ദരി ഒന്നു പറയൂ പ്രാണസഖി” ഉദിത് നാരായണനും ശ്വേതയും ചേര്‍ന്ന് പാടിയ പാട്ട് ശ്രദ്ധേയമായിരുന്നു. ഇതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ ‘ഗോള്‍’ എന്ന ചിത്രത്തിലെ പാട്ട് യുവാക്കള്‍ക്കിടയില്‍ ഹരമായിരുന്നു. മലയാള സിനിമാ ഗാനരചനയുടെ ആചാര്യനായിരുന്നു വയലാര്‍ രാമവര്‍മ്മയുടെ മകന്‍ വയലാര്‍ ശരത് ചന്ദ്രവര്‍മ്മ രചിച്ചു വിദ്യാസാഗര്‍ ഈണമിട്ട “എന്താണിണെന്നോടൊന്നും ചോദിക്കല്ലേ ചോദിക്കല്ലേ” എന്ന ഗാനം ശ്വേത മോഹന്‍റെയും ദേവാനന്ദിന്‍റെയും ശബ്ദത്തില്‍ യുവത്വത്തിനിടയില്‍ തരംഗമായിരുന്നു. ഒരു തലമുറയൊന്നടങ്കം ആ ഗാനം നെഞ്ചിലേറ്റി.

“യമുന വെറുതെ രാപ്പാടുന്നു യാദവം ഹരി മാധവം ഹൃദയ ഗാനം…” ശുഭപന്തുവരാളി രാഗത്തില്‍ ഔസേപ്പച്ചന്‍ ചിട്ടപ്പെടുത്തിയ മമ്മൂട്ടിയും മീരാജാസ്മിനും തകര്‍ത്തഭിനയിച്ച ശ്യാമ പ്രസാദിന്‍റെ സംവിധാനത്തില്‍ പിറന്ന ഹിറ്റ് ചിത്രo ‘ഒരേകടലി’ലാണ് ഈ ഗാനം. ദു:ഖസാന്ദ്രമായ ഒരന്തരീക്ഷത്തിലൂടെയാണ് ഈ ഗാനം കടന്നു പോകുന്നത്. ശ്വേതയുടെ ആലാപനത്തിലൂടെ പ്രണയത്തിന്‍റെ വ്യത്യസ്തമായ അതിന്‍റെ ഭാവതലത്തിലേക്ക് നമ്മളെ വൈകാരികമായി സ്പര്‍ശിച്ചുണരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികളില്‍ നിറഞ്ഞു നില്‍ക്കുന്ന കവിത്വത്തിന് ആത്മാവും ശബ്ദവും നല്കാന്‍ ഔസേപ്പച്ചനും ശ്വേതയ്ക്കും കഴിഞ്ഞിട്ടുണ്ട്. ‘റോമിയോ’യിലെ ‘’കിളിച്ചുണ്ടന്‍ മാവിന്‍…”, ‘ഹലോ’യിലെ “ഹലോ ഹലോ അവന്‍ വിളിച്ചു….”,, ‘പന്തയക്കോഴി’ യിലെ “വിധുപ്രതാപും ശ്വേതയും ചേര്‍ന്ന് പാടിയ “സുന്ദരിയെ ചെമ്പക മലരേ…” വിനീത് ശ്രീനിവാസനും ശ്വേതയും പാടിയ “ഒരു വാക്ക് മിണ്ടാതെ…” തുടങ്ങിയ ഗാനങ്ങള്‍ കൊണ്ട് കൊണ്ട് തന്നെ ശ്വേത സിനിമയുടെ പാട്ടിന്‍റെ പാലാഴിയില്‍ വേറിട്ടൊരു അനുഭവമായിരുന്നു പ്രേക്ഷകര്‍ക്ക്…

മലയാളത്തിലെ ഹിറ്റ് റൊമാന്‍റിക് പടങ്ങളിലൊന്നായ ‘നിവേദ്യ’ത്തിലെ വിജയ് യേശുദാസും ശ്വേതയും ചേര്‍ന്ന് പാടിയ എം ജയചന്ദ്രന്‍ ആഭേരി രാഗത്തില്‍ ചിട്ടപ്പെടുത്തിയ “കോലക്കുഴല്‍ വിളികേട്ടോ രാധേ…” എന്ന ഗാനമാണ് ശ്വേതയെ കൂടുതല്‍ ജനപ്രിയ ഗായികയാക്കിയത്. ഈ പാട്ട് ശ്വേതയ്ക്ക് കരിയറില്‍ ബ്രേക്ക് നല്കി. ഇതേ വര്‍ഷം തന്നെ ഇറങ്ങിയ ‘കഥപറയുമ്പോള്‍’ എന്ന ചിത്രത്തില്‍ എം ജയചന്ദ്രന്‍റെ ഈണത്തിന് ഗിരീഷ് പുത്തഞ്ചേരി എഴുതി വിനീത് ശ്രീനിവാസനും ശ്വേതയും പാടിയ “മാമ്പൂള്ളിക്കാവില്‍ മരതകക്കാവില്‍” എന്ന ഗാനവും ശ്രദ്ധേയമായിരുന്നു. ‘ഇന്നത്തെ ചിന്താവിഷയ’ത്തില്‍ മധുബാലകൃഷ്ണനും ശ്വേതയും ചേര്‍ന്ന് പാടിയ “മനസ്സിലൊരു പൂമാല കൊരുത്തുവച്ചതാരാണ്”…,’ദേ, ഇങ്ങോട്ട് നോക്കിയെ’ എന്ന ചിത്രത്തിലെ വിജയ് യേശുദാസും ശ്വേതയും ചേര്‍ന്ന് പാടിയ “പാതിരാ കുയില്‍…”, ‘നോവലി’ലെ “കുയിലേ പൂങ്കുയിലെ…’, ‘കുരുക്ഷേത്ര’യിലെ “ഒരു യാത്രാമൊഴി…”, ‘റോബിന്‍ ഹുഡി’ലെ “പ്രിയനുമാത്രം ഞാന്‍ തരും…”, തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളാലപിച്ചിട്ടുണ്ട്, മലയാളികളുടെ പ്രിയങ്കരിയായ ശ്വേത മോഹന്‍. 2007 ല്‍ ‘നിവേദ്യ’ത്തിലെ പാട്ടിലൂടെ മികച്ച ഗായികയ്ക്കുള്ള കേരള സര്‍ക്കാരിന്‍റെചലച്ചിത്ര പുരസ്കാരം, മികച്ച ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക് അവാര്‍ഡ്, വനിതാ ഫിലിം അവാര്‍ഡ്, ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് തുടങ്ങിയവയും ശ്വേത സ്വന്തമാക്കി. മലയാളത്തില്‍ ഒത്തിരി ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുള്ള ശ്വേത പാട്ടിന്‍റെ ചരിത്രത്തിലെ ഒരു തലമുറയില്‍ നിന്നാണ് നമുക്ക് മുന്നിലേക്കെത്തുന്നത്. അമ്മയായ സുജാതയുടെ കഴിവുകള്‍ പകര്‍ന്നു കിട്ടിയ ശ്വേതയെ ജൂനീയര്‍ സുജാതയെന്ന് നെഞ്ചിലേറ്റുകയാണ് ഓരോ പാട്ടിലൂടെയും.

spot_img

Hot Topics

Related Articles

Also Read

റിലീസിനൊരുങ്ങി മഞ്ഞുമ്മൽ ബോയ്സ്

0
ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം മഞ്ഞുമ്മൽ ബോയ്സ് ഉടൻ തിയ്യേറ്ററിലേക്ക്. യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്.

തിയ്യേറ്റർ കീഴടക്കാൻ ഭ്രമയുഗം ഫെബ്രുവരി 15 ന്

0
മമ്മൂട്ടിയെ നായകനാക്കി ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഹൊറർ സിനിമ  ഭ്രമയുഗം ഫെബ്രുവരി 15 ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

രജനികാന്തിന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് കാളിദാസ് ജയറാ മിന്റെ ‘രജനി’ മൂവി ടീസർ

0
കാളിദാസ് ജയറാം നായകനായി എത്തി തിയ്യേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ജന്മദിനത്തിന് ആശംസകളോടെയാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്.

റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ വുമായി ഗിരീഷ് എ ഡി വീണ്ടും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശശീയം പുഷ്കരൻ, ഫഹദ് ഫാസിൽ, തുടങ്ങിയവരാണ് ചിത്രം നിർമ്മിക്കുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമലു

മൂന്നാമത് പോസ്റ്ററുമായി ‘നേര്’; അഭിഭാഷകരുടെ കിടിലൻ ലുക്കിൽ മോഹൻലാലും പ്രിയാമണിയും

0
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘നേരി’ന്റെ മൂന്നാമത്തെ പോസ്റ്റർ പുറത്തിറങ്ങി. അഭിഭാഷകരുടെ കിടിലൻ ലൂക്കിലാണ് മോഹൻലാലും പ്രിയാമണിയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.