Friday, April 4, 2025

‘പ്രതിമുഖം’ ട്രെയിലർ പുറത്ത്

പുറമെ പുരുഷനും അകമേ സ്ത്രീയുടെ മനസ്സുമായി ജീവിക്കുന്ന മധു എന്ന ചെറുപ്പക്കാരന്റെ ജീവിതകഥ പറയുന്ന ചിത്രം ‘പ്രതിമുഖം’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. തിരുവല്ല കേന്ദ്രീകൃതമായ ദോഹ പ്രവാസികളുടെ കൂട്ടായ്മയായ മൈത്രി വിഷ്വൽസിന്റെ ഏറ്റവും പുതിയ സംരഭമാണിത്. പത്തനംതിട്ട ജില്ല കളക്ടറും സംവിധായകൻ ബ്ലെസ്സിയും ചേർന്ന് ട്രയിലറിന്റെ പ്രകാശനകർമ്മം നിർവഹിച്ചു.

നവാഗതനായ വിഷ്ണു പ്രസാദിന്റേതാണ് കഥയും തിരക്കഥയും സംവിധാനവും. മോഹൻ അയിരൂർ, കെ എം വർഗീസ്, ലൂക്കോസ് കെ ചാക്കോ, എ കെ ഉസ്മാൻ, എന്നിവരാണ് ചിത്രത്തിന്റ നിർമാതാക്കൾ. സിദ്ധാർഥ് ശിവ, സുധീഷ്, മുന്ന, രാജീവ് പിള്ളൈ, പൂത്തില്ലം ഭാസി, ഹരിലാൽ കോട്ടയം, കവിരാജ് തിരുവല്ല, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

spot_img

Hot Topics

Related Articles

Also Read

നിലപാടും പ്രസ്ഥാനവും പൌരബോധവും –‘മുഖാമുഖം’ സിനിമയില്‍

0
ആശയ സംഘട്ടനങ്ങളുടെ വേദിയാണ് നമ്മുടെ ഭൂമി.സംവേദനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും കൂട്ടായ പ്രസ്ഥാനങ്ങളിലൂടെയും സാമൂഹികവും സാംസ്കാരികവുമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയും കലകളിലൂടെയും മൗനത്തിലൂടെയും എന്നിങ്ങനെ മനുഷ്യന് അഭിപ്രായവും ആശയങ്ങളും അടയാളപ്പെടുത്താനുള്ള വ്യത്യസ്ത മാർഗ്ഗങ്ങളുണ്ട്. സിനിമ കലാപ്രവർത്തനങ്ങളിലൊന്നാണ്. കലയെ...

‘ഞങ്ങളുടെ ഹൃദയത്തില്‍ തുടര്‍ന്നും ജീവിക്കുക’ പി വി ഗംഗാധരന് അന്ത്യാഞ്ജലി നേര്‍ന്ന് ജയറാം

0
‘ഞങ്ങളുടെ കുടുംബത്തിന് നിരന്തരമായ പിന്തുണയായതിന് നന്ദി… ഞങ്ങളുടെ ഹൃദയങ്ങളില്‍ തുടര്‍ന്നും ജീവിക്കുക...’ എന്നു ജയറാം ഫേസ്ബുക്കില്‍ കുറിച്ചു.

‘ആൺഗർഭം’ ചിത്രീകരണം ആരംഭിച്ചു

0
അജൻ എന്ന ട്രാൻസ് ജെൻഡറിന്റെ കഥയുമായി പി കെ ബിജു വരുന്നു. പുരുഷനായി ജനിക്കുകയും സ്ത്രീയായി ജീവിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിയുടെ കഥയാണ് ആൺഗർഭം. പി കെ ബിജുവിന്റേതാണ് കഥയും തിരക്കഥയും കലാസംവിധാനവും സംവിധാനവും.

ആൻറണി വർഗീസ് ചിത്രം ദാവീദിന്റെ ചിത്രീകരണം പൂർത്തിയാക്കി

0
ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും തിരക്കഥ എഴുതി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദാവീദ്’ന്റെ ചിത്രീകരണം പൂർത്തിയായി. 77- ദിവസത്തോളമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഒരു എന്റർടൈമെന്റ് ചിത്രമായിരിക്കും ദാവീദ്....

എബ്രിഡ് ഷൈൻ- ഹണി റോസ് ചിത്രം ‘റേച്ചൽ’ ചിത്രീകരണം പൂർത്തിയായി

0
ആനന്ദിനി ബാലയുടെ സംവിധാനത്തിൽ എബ്രിഡ് ഷൈൻ തിരക്കഥ എഴുതി ഹണി റോസ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘റേച്ചലി’ന്റെ ചിത്രീകരണം പൂർത്തിയായി.