Thursday, April 3, 2025

പ്രതീക്ഷിക്കാതെ കിട്ടിയ മധുരം, ഈ പുരസ്കാരം – മൃദുല വാര്യര്‍

53- മത് കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരത്തില്‍ മികച്ച ഗായികയായി മൃദുല വാര്യര്‍ തിരഞ്ഞെടുക്കപ്പെട്ടു. “പ്രതീക്ഷിക്കാതെ കിട്ടിയ മധുരം. പാടാന്‍ ബുദ്ധിമുട്ട് തോന്നി പാതിയുപേക്ഷിച്ചു ഇറങ്ങിപ്പോരാന്‍ നോക്കിയ പാട്ടാണ്. സാറാണ് ധൈര്യം തന്നത്.  ഈ അവാര്‍ഡ് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ സാറിന് നല്കുന്നു” മൃദുല വാര്യര്‍ പറഞ്ഞു. പത്താന്‍പതാംനൂറ്റാണ്ട് എന്ന ചിത്രത്തിലെ “മയില്‍പ്പീലി ഇളകുന്നു കണ്ണാ…” എന്ന പാട്ടിനാണ് പുരസ്കാരം.

‘കളിമണ്ണ്’ എന്ന ചിത്രത്തിലെ ലാലീ ലാലീരൈ…”എന്ന ഗാനത്തിലൂടെ കരിയറില്‍ വളര്‍ച്ചയ്ക്ക് തുടയ്ക്കാമിട്ട്. കഴിഞ്ഞ വര്‍ഷം ഈ ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച ഗായികയ്ക്കുള്ള സ്പെഷ്യല്‍ ജൂറി പുരസ്കാരവും മൃദുല വാര്യര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ ഗാനത്തിനും ഈണം പകര്‍ന്നത് എം ജയചന്ദ്രന്‍ ആയിരുന്നു. ‘കുടുംബത്തില്‍ ആര്‍ക്കും ചലച്ചിത്ര മേഖലയുമായി ബന്ധം ഇല്ല. ഇതൊരു സ്വപ്നസാഫല്യമാണ്. മൃദുല വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

spot_img

Hot Topics

Related Articles

Also Read

ആവേശമായി ‘ എമ്പുരാൻ’ ടീസർ

0
ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ട് മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന  ചിത്രം ‘എമ്പുരാൻ’ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ട്രയിലർ പുറത്തിറങ്ങിയിട്ടുണ്ട്. മാർച്ച് 27-...

ഷഹീൻ സംവിധാനം ചെയ്യുന്ന ‘എക്സിറ്റ്’; ട്രയിലർ പുറത്ത്

0
വിശാഖ് നായരെ കേന്ദ്രകഥാപാത്രമാക്കി ഷഹീൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘എക്സിന്റെട്രയിലർ റിലീസ് ചെയ്തു. ബ്ലൂം ഇന്റർനാഷണലിന്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് എക്സിറ്റ്.

പുത്തൻ ക്യാരക്ടർ പോസ്റ്ററുമായി ‘സ്വർഗ്ഗം’

0
മധ്യതിരുവിതാംകൂറിലെ രണ്ട് ക്രൈസ്തവകുടുംബങ്ങളുടെ കഥപറയുന്ന ചിത്രം ‘സ്വർഗ്ഗ’ത്തിന്റെ ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്റർ  പുറത്തിറങ്ങി. ചിത്രത്തില് ആനിയമ്മ എന്ന  കഥാപാത്രമായാണ് മഞ്ജുപിള്ള എത്തുന്നത്. മഞ്ജു പിള്ളയുടെ ക്യാരക്ടർ പോസ്റ്ററാണ് പുരത്തിറങ്ങിയിരിക്കുന്നത്. സി എൻ...

‘ദി ബോഡി’ ക്കു ശേഷം ത്രില്ലര്‍ ഡ്രാമ ചിത്രവുമായി ജിത്തു ജോസഫ് വീണ്ടും ബോളിവുഡിലേക്ക്

0
ജംഗ്ലി പിക്ചേഴ്സും ക്ലൌഡ് 9 പിക്ചേഴ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ കഥയാണ് പറയുന്നത്.

‘ഗു’ ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്ററിൽ വേറിട്ട ലുക്കുമായി ദേവനന്ദ

0
മനു രാധാകൃഷ്ണൻ ആദ്യ സ്വതന്ത്ര്യ സംവിധായകനായി എത്തുന്ന ചിത്രം ‘ഗു’ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. മലബാറിലെ പുരാവൃത്തമായ തെയ്യമാണ് ചിത്രത്തിന്റെ പശ്ചാത്തലം.