Thursday, April 3, 2025

പ്രത്യേക ജൂറിപുരസ്കാരം നേടി ഇന്ദ്രന്‍സ്; അല്ലു അര്‍ജുന്‍ മികച്ച നടന്‍, നടി ആലിയ ഭട്ടും കൃതി സനോനും

69- മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘പുഷ്പ’യിലെ അഭിനയത്തിനു മികച്ച നടനായി അല്ലു അര്‍ജുനനെയും ഗംഗുഭായ് കത്തിയവാഡിയിലെ അഭിനയത്തിനു ആലിയ ഭട്ടും കൃതി സനോനും  മികച്ച നടിയായും തിരഞ്ഞെടുത്തു. ‘ഹോം’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനു ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്കാരം സ്വന്തമാക്കി. മികച്ച മലയാള സിനിമയും ഹോം ആണ്. മികച്ച തിരക്കഥയായി നായാട്ടിലെ ഷാഹി കബീറിനെ തിരഞ്ഞെടുത്തു. ഹിന്ദിയില്‍  മികച്ച ചിത്രം സര്‍ദാര്‍ ഉദം ആണ്.

മികച്ച സംവിധായകന്‍ മറാഠി ചിത്രമായ ഗോദാവരി സംവിധാനം ചെയ്ത നിഖില്‍ മഹാരാജനാണ്. മിമി എന്ന ചിത്രത്തിലൂടെ പങ്കജ് ത്രിപാഠി സഹനനടനുള്ള പുരസ്കാരം നേടി. പല്ലവി ജോഷിക്കാണ് മികച്ച സഹനടിക്കുള്ള പുരസ്കാരം കാശ്മീര്‍ ഫയല്‍സിലൂടെ ലഭിച്ചത്. മേപ്പടിയാന്‍ സംവിധാനം ചെയ്ത വിഷ്ണു മോഹനന്  മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം ലഭിച്ചു.  നമ്പി നാരായണന്‍റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘റോക്കട്രി: ദി നമ്പി ഇഫെക്ട് ‘ ആണ് മികച്ച ചിത്രം. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ആനിമേഷന്‍ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ ലഭിച്ചു.

‘ചവിട്ട്’ എന്ന മലയാള ചിത്രത്തിനാണ് മികച്ച ഓഡിയോഗ്രാഫിക്കുള്ള പുരസ്കാരം. മികച്ച പരിസ്ഥിതിക ചിത്രമായി കൃഷാന്ദ് സംവിധാനം ചെയ്ത അവസാവ്യൂഹം തിരഞ്ഞെടുത്തു. മികച്ച ഗായികയായും ശ്രേയ ഘോഷാലും ഗായകനായി കാലഭൈരവയും മികച്ച കുട്ടികളുടെ ചിത്രമായി ഗാന്ധി ആന്‍ഡ് കമ്പനിയും മികച്ച ജനപ്രിയ ചിത്രമായി ആര്‍ ആര്‍ ആറും, മികച്ച ഓഡിയോഗ്രഫി: ചവിട്ട് (മലയാളം), ജില്ലി (ബംഗാളി), സർദാർ ഉദ്ദം (ഹിന്ദി) തിരഞ്ഞെടുത്തു. മികച്ച എന്‍വിയോൺമെന്‍റ് കോൺവർസേഷൻ/ പ്രിസർവേഷൻ സിനിമ: ആവാസവ്യൂഹം,  ഇന്ദിരാഗാന്ധി അവാർഡ് ഫോർ ബെസ്റ്റ് ഡെബ്യു ഫിലിം ഓഫ് ഡയറക്ടർ മേപ്പടിയാൻ (സംവിധാനം: വിഷ്ണു മോഹൻ), മികച്ച ദേശീയോദ്ഗ്രഥന ചിത്രം: ദ് കശ്മീർ ഫയൽസ് ‌‌‌‌, മികച്ച അവംലബിത തിരക്കഥ: സഞ്ജയ് ലീല ബൻസാലി, മികച്ച ആക്‌ഷൻ കൊറിയോഗ്രഫി: ആർആർആർ, മികച്ച സ്പെഷൽ എഫക്ട്സ്: ആർആർആർ, മികച്ച സംഗീതം: ദേവി ശ്രീ പ്രദാസ് (പുഷ്പ), മികച്ച എഡിറ്റിങ്: ഗംഗുഭായ് കാത്തിയാവാഡി (സഞ്ജയ് ലീല ബന്‍സാലി),  മികച്ച ബാലതാരം: ഭവിൻ റബാരി (ചെല്ലോ ഷോ– ഗുജറാത്തി), മികച്ച മിഷിങ് സിനിമ: ബൂംബ റൈഡ്, മികച്ച ആസാമീസ് സിനിമ: ആനുർ, മികച്ച ബംഗാളി സിനിമ: കാൽകോക്കോ, മികച്ച ഗുജറാത്തി സിനിമ: ലാസ്റ്റ് ഫിലിം ഷോ, മികച്ച കന്നട സിനിമ: 777 ചാർളി, മികച്ച തമിഴ് സിനിമ: കഡൈസി വിവസായി, മികച്ച തെലുങ്ക് സിനിമ: ഉപ്പേന, മികച്ച ആക്‌ഷൻ ഡയറക്‌ഷൻ സിനിമ: ‌ആർആർആർ, മികച്ച നൃത്തസംവിധാനം: പ്രേം രക്ഷിത് (ആർആർആർ), മികച്ച  സ്പെഷൽ എഫക്ട്സ്: ആർആർആർ, മികച്ച സംഗീതസംവിധാനം: ദേവി ശ്രീ പ്രസാദ് (പുഷ്പ), മികച്ച പശ്ചാത്തല സംഗീതം: എം.എം..കീരവാണി (ആർആർആർ),  കോസ്റ്റ്യൂം ഡിസൈനർ: വീര കപൂർ, മികച്ച ഗാനരചയിതാവ്: ചന്ദ്രബോസ്

നോൺഫീച്ചർ വിഭാഗങ്ങളിൽ മത്സരിച്ചത് 23 ഭാഷകളില്‍ നിന്നായി 158 സിനിമകളാണ് നോൺഫീച്ചർ വിഭാഗങ്ങളിൽ മത്സരിച്ചത്.  മികച്ച ആനിമേഷൻ ചിത്രം: കണ്ടിട്ടുണ്ട് (സംവിധാനം അതിഥി കൃഷ്ണദാസ്), മികച്ച വോയ്സ് ഓവർ: ആർട്ടിസ്റ്റ് കുലാഡ കുമാർ,  മികച്ച സംഗീതം: ഇഷാൻ ദേവച്ച, മികച്ച പ്രൊഡക്‌ഷൻ സൗണ്ട് റെക്കോര്‍ഡിസ്റ്റ്: സുരിചി ശർമ, മികച്ച ഛായാഗ്രഹണം: ബിറ്റു റാവത് (ചിത്രം പാതാൽ ടീ), മികച്ച സംവിധാനം: ബാകുൽ മാത്യാനി,  മികച്ച ചിത്രം: ചാന്ദ് സാൻസേ, മികച്ച ഹ്രസ്വചിത്രം (ഫിക്‌ഷൻ): ദാൽ ബാത്.


spot_img

Hot Topics

Related Articles

Also Read

വില്ലനില്‍ നിന്നും കൊമേഡിയനില്‍ നിന്നും നായകനിലേക്ക് ചുവടു വെച്ച് അബു സലീം

0
തനിക്ക് ഏറ്റവും പ്രിയങ്കരനായ ഹോളിവുഡ് താരം  അര്‍നോള്‍ഡ് ശിവശങ്കരന്‍റെ പേരിലുള്ള ചിത്രത്തില്‍ നായകനായി എത്തുന്നതിന്‍റെ ത്രില്ലിലാണ് നടന്‍ അബു സലീം. നിരവധി സിനിമകളില്‍ വില്ലനായും കൊമേഡിയനായും മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ് ഇദ്ദേഹം.

നിത്യമേനോനും ഷറഫുദ്ദീനും ഒന്നിക്കുന്ന ‘മാസ്റ്റര്‍ പീസ്’ വെബ് സീരീസ് ഉടന്‍ ഹോട്സ്റ്റാറില്‍

0
ലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത ‘കേരള ക്രൈം ഫയല്‍സി’ന് ശേഷം ഹോട്സ്റ്റാര്‍  പുറത്തിറക്കുന്ന വെബ് സീരീസ് ‘മാസ്റ്റര്‍ പീസ് ഉടന്‍. നിത്യമേനോനും ഷറഫുദ്ദീനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

പുത്തൻ ട്രയിലറുമായി ‘പെരുമാനി’

0
പെരുമാനി എന്ന ഗ്രാമവും അവിടത്തെ ജനതയും കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളെ പ്രമേയമാക്കിക്കൊണ്ട് മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പെരുമാനി’യുടെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസ് ആണ് ട്രയിലർ റിലീസ് ചെയ്തത്.

പ്രധാനതാരങ്ങളായി എസ് ജെ സൂര്യയും ഫഹദ് ഫാസിലും; സംവിധാനം വിപിൻദാസ്

0
ബാദുഷ സിനിമാസിന്റെ ബാനറിൽ വിപിൻദാസ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തുന്ന  മാസ്സ് എന്റർടൈമെന്റ് മൂവിയിൽ എസ് ജെ സൂര്യയും മറ്റൊരു പ്രാധാനകഥാപാത്രമായി എത്തുന്നു.

അനൌൺസ്മെന്റ് പോസ്റ്ററുമായി ഫാന്റസി ഹൊറർ ചിത്രം ‘ഗു’; മെയ് 17-ന് റിലീസ്

0
സൈജു കുറുപ്പും ബേബി ദേവനന്ദയും പ്രധാനവേഷത്തിൽ എത്തുന്ന ഹൊറർ ഫാന്റസി മൂവി ‘ഗു’ ന്റെ അനൌൺസ്മെന്റ് പോസ്റ്റർ റിലീസായി. മെയ് പതിനേഴിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.