പ്രഥമ ഇന്നസെന്റ് പുരസ്കാരം ഇടവേളബാബുവിന്. കലാമേഖലയിലെ ഇടവേള ബാബുവിന്റെ സംഭാവനകളെ മുൻനിർത്തി നല്കിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയും നടനുമാണ് ഇദ്ദേഹം. ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ നടന്ന ഇന്നസെന്റ് സ്മൃതി സംഗമവും പുരസ്കാര സമർപ്പണവും നല്കി മന്ത്രി ആർ. ബിന്ദു ഉത്ഘാടനം ചെയ്തു സംസാരിച്ചു. നഗരസഭ മുൻ ചെയർപേഴ്സൺ സോണിയാ ഗിരി അദ്യക്ഷത വഹിച്ചു. ഇരിങ്ങാലകുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ അനുഗ്രഹ പ്രഭാഷണവും അഡ്വ: തോമസ് ഉണ്ണിയാടൻ അനുസ്മരണ പ്രഭാഷണവും നടത്തി. ജനറൽ കൺവീനർ ഷാജൻ ചക്കാലക്കൽ, ലെജെൻറ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡെന്റ് ലിയോ താണിശ്ശേരിക്കാരൻ, ജൂനിയർ ഇന്നസെന്റ് തുടങ്ങിയവർ സംസാരിച്ചു.
Also Read
‘വ്യക്തിപരമായി തനിക്ക് അദ്ദേഹം ജ്യേഷ്ഠ സഹോദരനെപ്പോലെയാണ്’- ആന്‍റോ ജോസഫ്
സിനിമയിലെ പല തലമുറകളിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കവസരങ്ങളുടെ പാത തുറന്നു കൊടുത്തു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിലൂടെ അങ്ങനെ താരങ്ങള്‍ ഉദിച്ചു, സംവിധായകര്‍ ജനിച്ചു.’
ചിന്നു ചാന്ദ്നി നായികയായി എത്തുന്ന ; ‘വിശേഷ’ത്തിന്റെ ടീസർ പുറത്ത്
ചിന്നു ചാന്ദ്നിയെ നായികയാക്കി സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനിൽ സൂരജ് നിർമ്മിച്ച് സൂരജ് ടോം സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമ ചിത്രം ‘വിശേഷ’ത്തിന്റെ ടീസർ പുറത്തിറങ്ങി.
പ്രജേഷ് സെന്‍ ചിത്രത്തില്‍ ആസിഫ് അലി നായകന്‍; ഷൂട്ടിംഗ് പുരോഗമിക്കുന്നു
മാജിക് എന്ന കലയെ ഇതിവൃത്തമാക്കിക്കൊണ്ട് പ്രജേഷ് സെന്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന പുതിയ ചിത്രം ‘ഹൌഡിനി- ദ കിങ് ഓഫ് മാജിക്കി’ന്‍റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു.
രോമാഞ്ച’ത്തിലൂടെ ‘ആവേശ’വുമായി ജിത്തുമാധവൻ; തിയ്യേറ്ററിൽ ആഘോഷമായി രംഗണ്ണനും കൂട്ടരും
രോമാഞ്ചത്തിലൂടെ പ്രേക്ഷകരിലേക്ക് ആവേശവുമായി എത്തിയ ജിത്തുമാധവന്റെ പുതിയ ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ രംഗൻ എന്ന രംഗണ്ണനും പിള്ളേരുമാണിപ്പോൾ താരം. ‘എടാ, മോനേ...’ എന്ന വിളി വൈറലായത്തോടെ സിനിമ ആവേശപൂർവം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
‘ദാസേട്ടന്റെ സൈക്കിൾ’; ട്രയിലർ പുറത്ത്, ചിത്രത്തിന്റെ നിർമ്മാതാവും നടനുമായി ഹരീഷ് പേരടി
ഹരീഷ് പേരടി പ്രൊഡക്ഷൻസ് ബാനറിൽ ഹരീഷ് പേരടി പ്രധാനകഥാപാത്രമായി നിർമ്മിക്കുന്ന ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. അഖിൽ കാവുങ്ങൽ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം മാർച്ച് 14- നു...