Saturday, April 5, 2025

പ്രദര്‍ശനത്തിനെത്തി ‘നദികളില്‍ സുന്ദരി യമുന’ മികച്ച സിനിമയെന്ന് പ്രേക്ഷകര്‍

അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച ചിത്രം ‘നദികളില്‍ സുന്ദരി യമുന’ മികച്ച പ്രേക്ഷകാഭിപ്രായങ്ങളോടെ തിയ്യേറ്ററില്‍ പ്രദര്‍ശനം തുടരുന്നു. നവാഗതരായ ഉണ്ണി വിജേഷ് പാറത്തൂര്‍, ഉണ്ണി വെള്ളോറ തുടങ്ങിയവര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് നദികളില്‍ സുന്ദരി യമുന. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ ധ്യാന്‍ ശ്രീനിവാസന്‍ നദികളില്‍ സുന്ദരി യമുനയെക്കുറിച്ച് ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റു ശ്രദ്ധേയമാകുകയാണ് ഇപ്പോള്‍. ധ്യാന്‍ ശ്രീനിവസന്‍റെ തു റന്നുപറച്ചിലിനെ വളരെ രസകരമായാണ് പ്രേക്ഷകര്‍ പ്രതികരിച്ചിരിക്കുന്നത്.

സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് തുടങ്ങിയവരാണ് നിര്‍മാണം. കണ്ണൂരിലെ ഗ്രാമാന്തരീക്ഷം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് നദികളില്‍ സുന്ദരി യമുന. കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ടു പേരുടെ ജീവിതകഥയാണ് പ്രമേയം. കണ്ണനായി ധ്യാനും വിദ്യാധരനായി അജു വര്‍ഗീസും എത്തുന്നു. കലാഭവന്‍ ഷാജോണ്‍, അനീഷ്, സുധീഷ്, ടങ്ങിയവര്‍ അഭിനയിക്കുന്നു. വരികള്‍: മനു മഞ്ജിത്ത്, ഹരിനാരായണന്‍. സംഗീതം അരുണ്‍ മുരളീധരന്‍.

spot_img

Hot Topics

Related Articles

Also Read

തെന്നിന്ത്യൻ താരം മീന നായികയായി എത്തുന്ന ‘ആനന്ദപുരം ഡയറീസ്’ ടീസർ പുറത്ത്

0
മുടങ്ങിപ്പോയ പഠനം പൂർത്തിയാക്കാൻ വേണ്ടി കോളേജിലേക്കെത്തുന്ന വിദ്യാർഥിനിയുടെ വേഷമാണ് മീനയ്ക്ക്.

മോഹൻലാൽ- ശോഭന താര ജോഡികൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നു

0
സിനിമാ ജീവിതത്തിലെ 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ശോഭനയും സ്ക്രീനിൽ ഒന്നിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നായിക- നായകനായി ഇവർ എത്തുന്നത്.

ചാവേർ കാണാം ഇനി മുതൽ ഒ ടി ടി യിൽ

0
കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും  പ്രധാന വേഷത്തിലെത്തിയ ചിത്രം ചാവേർ തിയ്യേറ്റർ പ്രദർശനത്തിന് ശേഷം ഇനിമുതൽ ഒ ടി ടിയിൽ കാണാം. സോണി ലൈവിലൂടെയാണ് ചാവേറിന്റെ സംപ്രേക്ഷണം.

‘എന്നിട്ടും നീയെന്ന അറിഞ്ഞില്ലല്ലോ’ ഫെബ്രുവരി 23 ന്

0
മാതാ ഫിലിംസിന്റെ ബാനറിൽ ഷിജു പനവൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ.

‘നടികർ’ ചിത്രത്തിൽ തിളങ്ങാൻ ടൊവിനോ തോമസ്

0
ടൊവിനോ തോമസിന്റെ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രം ഇനി നടികർ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് ഉടൻ. മെയ് മൂന്നിന് ചിത്രം തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു.