പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു. 78 വയസ്സായിരുന്നു. വർദ്ധക്യസഹജമായ അസുഖങ്ങളായി ഏറെ നാളായി ചികിത്സയിലായിരുന്നു. കോഴിക്കോടൻ ജനതയിലേക്ക് ബർഗ്മാനും കുറസോവയും തുർക്കോവ്സ്ക്കിയും പരിചിതമാക്കിയതിൽ സുപ്രധാനപങ്കുവഹിച്ചതിൽ പ്രധാനിയാണ് ചെലവൂർ വേണു. വൻനഗരങ്ങളിൽ ചലച്ചിത്ര പ്രദർശനം നടത്തിക്കൊണ്ട് അദ്ദേഹം വഹിച്ച പങ്ക് അസ്സിമമാണ്. രാജ്യാന്തര സിനിമകൾ വിദൂരമായിരുന്ന ഒരു കാലഘത്തിലാണ്ചെലവൂർ വേണുവിന്റെ ചലച്ചിത്ര വിപ്ലവം അരങ്ങേറിയത്. മലയാളി മനസ്സുകളിലേക്ക് ചലിക്കുന്ന ചലച്ചിത്ര ഭാഷ്യത്തെ അദ്ദേഹം പകർന്നു നല്കി. സിനിമ എന്തെന്നു മലയാളികൾ അറിഞ്ഞു തുടങ്ങിയത് ഇത്തരം ചലച്ചിത്ര പ്രദർശനത്തിലൂടെ ആയിരുന്നു. കേരളത്തിലെ രണ്ടാമത്തെ ഫിലിം സൊസൈറ്റിയായ അശ്വനി ഫിലിം സൊസൈറ്റി 1971 ൽ രൂപീകൃതമായപ്പോൾ മുതൽ ജനറൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചു.
സമാന്തര സിനിമകളുടെയും ക്ലാസ്സിക് സിനിമകളുടെയും പ്രചാരകനായിക്കൊണ്ട് മലയാളികളുടെ ചലച്ചിത്ര അഭിരുചി മാറ്റിയെടുക്കുവാനും ഇത്തരം ശ്രമങ്ങളിലൂടെ നടന്നു. പഠനകാലത്ത് ഉമ്മ എന്ന സിനിമയ്ക്ക് നിരൂപണം എഴുതിക്കൊണ്ടാണ് സിനിമായിലേക്കുള്ള രംഗപ്രവേശം. പിന്നീട് നിരവധി പ്രസിദ്ധീകരണങ്ങളുടെയും പത്രാധിപരായി പ്രവർത്തിച്ചു. മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികൾ എന്നീ പുസ്തകങ്ങൾ രചിച്ചു. ചലച്ചിത്ര അവാർഡ് നിർണയ സമിതി അംഗം, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് ഇൻഡ്യ കേരള റീജിയണൽ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തെ പ്രമേയമാക്കിക്കൊണ്ട് ‘ വേണു ജീവിതകാലം’ എന്ന പേരിൽ ഡോകുമെന്ററി ചെയ്തു. ഭാര്യ: ശ്രീരഞ്ജിനി അമ്മാളു. സംസ്കാരം ഇന്ന് വൈകീട്ട്