പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. 65 വയസ്സായിരുന്നു. ചികിത്സയിലിരിക്കെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നിരവധി ക്ലാസിക് സിനിമകൾ നിർമ്മിച്ച് കൊണ്ട് മലയാള സിനിമയ്ക്ക് അടിത്തറ നല്കിയ വ്യക്തികളിൽ ഒരാളായിരുന്നു ഗാന്ധിമതി ബാലൻ. കഥാമൂല്യമുള്ള സിനിമകൾക്ക് കമ്പോള ചിത്രങ്ങളെക്കാൾ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. തൂവാനത്തുമ്പികൾ, പഞ്ചവടിപ്പാലം, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, ഇത്തിരി നേരം ഒത്തിരി കാര്യം, ഈ തണുത്ത വെളുപ്പാൻ കാലത്ത്, മൂന്നാംപക്കം, തുടങ്ങിയ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമകളുടെ ചുക്കാൻ പിടിച്ചു ഗാന്ധിമതി ഫിലിംസ്.
കെ ജി ജോർജ്ജിന്റെയും പദ്മനാഭന്റെയും ക്ലാസ്സിക്കുകളെല്ലാം തൊട്ടാതെല്ലാം അദ്ദേഹം പൊന്നാക്കി. പത്മരാജന്റെ മരണത്തിന് ശേഷം അദ്ദേഹം പിന്നീട് സിനിമകൾ നിർമ്മിച്ചില്ല. നിരവധി ചലച്ചിത്ര- സാഹിത്യ മേഖലകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു ഗാന്ധിമതി ബാലൻ. ചലച്ചിത്ര അക്കാദമിയുടെ മുൻ വൈസ് ചെയർമാൻ ആയിരുന്നു. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ രൂപീകരിക്കുന്നതിന് നേതൃത്വം നല്കി. ഭാര്യ” അനിത ബാലൻ, മക്കൾ: സൌമ്യ ബാലൻ, അനന്ത പത്മനാഭൻ.