Friday, November 15, 2024

പ്രവാസികളുടെ ചലച്ചിത്ര സ്വപ്നങ്ങൾക്കു ചിറക് നല്കുവാൻ ജോയ് കെ മാത്യുവിന്റെ മേൽനോട്ടത്തിൽ ഐ എം എഫ് എഫ് എ

പ്രവാസികളായ മലയാളി ചലച്ചിത്രകലാകാരന്മാർക്കായി എല്ലാ വർഷവും ഓസ്ട്രേലിയയിൽ ഒരു ഇന്റർനാഷണൽ മലയാളം  ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുവാൻ  തീരുമാനമായി. സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കുള്ള അവസരമാണിത്. ഹ്രസ്വ ചിത്രങ്ങളും ഇതിൽ പരിഗണിക്കുന്നുണ്ട്. നടൻ, സംവിധായകൻ, എഴുത്തുകാരൻ, നിർമാതാവ് എന്നീ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ജോയ് കെ മാത്യുവാണു ഐ എം എഫ് എഫ് എ യ്ക്ക് (ഫിലിം ഫെസ്റ്റിവൽ ഓഫ് ഓസ്ട്രേലിയ) നേതൃത്വം വഹിക്കുന്നത്.

കേരളത്തിലെയും പ്രവാസലോകത്തെയും  പുതുമുഖങ്ങൾക്ക് അവസരം നല്കുക, കേരളത്തിന് പുറത്ത് തമാസിക്കുന്ന മലയാളി സിനിമായപ്രവർത്തകർ ചിത്രീകരണത്തിന് ആസ്ത്രേലിയയിൽ എത്തുമ്പോൾ വേണ്ടുന്ന സൌകര്യങ്ങൾ ചെയ്തുകൊടുക്കുക, കേരളത്തിന് പുറത്ത് കഴിയുന്ന മലയാളികളുടെ ഹ്രസ്വവും ദീർഘവുമായ സിനിമകൾ ആസ്ത്രേലിയയിൽ നടക്കുന്ന മലയാളം ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുക, ചെറിയ ബഡ്ജക്റ്റിൽ നിർമ്മിക്കുന്ന കുടുംബചിത്രങ്ങളും ആസ്ത്രേലിയയിൽ സംഘടിപ്പിക്കുന്ന മലയാളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുക തുടങ്ങിയവയാണ് ഐ എം എഫ് എഫ് എ മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യങ്ങൾ. കൂടുതൽ വിവരങ്ങള്ക്കും സിനിമകൾ അയക്കുവാനും ഉള്ള അവസാന തീയതി 2024 ജൂലൈ 30 ആണ്.  ausmalfilmindustry@gmail.com എന്ന മെയിൽ ഐഡിയയിലേക്കാണ് അയക്കേണ്ടത്.

“2024 മാർച്ച് 31ന് ഉള്ളിൽ ഓസ്‌ട്രേലിയയിൽ ചിത്രീകരിച്ച ഹ്രസ്വ-ദീർഘ മലയാള സിനിമകളാണ് ആദ്യ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തുന്നത്. മികച്ച ചിത്രത്തിന് മാത്രമാണ് ആദ്യ വർഷങ്ങളിൽ പുരസ്‌കാരം നൽകുക. മലയാള സിനിമരംഗത്തെ പ്രശസ്തർ അടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. മികച്ച ചിത്രത്തിന്റെ സംവിധായകന് അല്ലെങ്കിൽ നിർമാതാവിന് പ്രത്യേകം രൂപകല്പന ചെയ്ത ശിൽപ്പവും ഫെസ്റ്റിവൽ വേദിയിലെത്താനുള്ള വിമാന ടിക്കറ്റും ഭക്ഷണ-താമസ സൗകര്യങ്ങളും ഐ.എം.എഫ്.എഫ്.എ. നൽകും.” സംഘാടകനായ ജോയ് മാത്യു പറഞ്ഞു. മലയാളചലച്ചിത്ര രംഗത്തെ പ്രമുഖ നിർമ്മാതാവും മരിക്കാർ ഫിലിംസിന്റെ ഉടമയുമായ ഷാഹുൽ ഹമീദ് ആണ് ഐ.എം.എഫ്.എഫ്.എ.യുടെ ലോഗോ പ്രകാശനം ചെയ്തത്. ഗോൾഡ് കോസ്റ്റിൽ സംഘടിപ്പിച്ച ചടങ്ങിലെ അദ്ധ്യക്ഷതസ്ഥാനം ജോയ് കെ മാത്യു നിർവഹിച്ചു. ആഷ, മജീഷ്, റിജോ, ശരൺ, ഇന്ദു, മാർഷൽ ജോസഫ്, വിപിൻ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.



spot_img

Hot Topics

Related Articles

Also Read

55- മത് ഗോവ ചലച്ചിത്രമേളയ്ക്ക് അരങ്ങോരുങ്ങുന്നു; ഇന്ത്യൻ പനോരമയിൽ മലയാളത്തിൽ നിന്ന് ആടുജീവിതവും ഭ്രമയുഗവും ലെവൽക്രോസും മഞ്ഞുമ്മൽ ബോയ്സും

0
 55- മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നവംബർ 20- മുതൽ 28 വരെ അരങ്ങുണരുന്നു.  25 ഫീച്ചർ ചിത്രങ്ങളും 20- നോൺ ഫീച്ചർ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. രൺദീപ് ഹൂഡ സംവിധാനം ചെയ്ത്...

രാജേഷ് മാധവൻ ചിത്രം അണിയറയിൽ; നിർമ്മാണം എ വി മൂവീസ്

0
നവാഗതനായ അജയ് കുമാർ സംവിധാനം ചെയ്ത് ഇനി ഉത്തരം എന്ന ചിത്രത്തിന് ശേഷം എ വി മൂവീസ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ രാജേഷ് മാധവൻ നായകനായി എത്തുന്നു. തലശ്ശേരിയിൽ വെച്ച് പൂജ ചടങ്ങുകൾ നടന്നു.

രണ്ടാം ഭാഗവുമായി ‘വാഴ’

0
വിപിൻദാസിന്റെ തിരക്കഥയിൽ സാവിൻ  സംവിധാനം ചെയ്ത് പ്രേക്ഷക സ്വീകാര്യത നേടിയ വാഴ- ബയോപ്പിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. ജയജയജയ ഹേ, ഗുരുവായൂരമ്പലനടയിൽ എന്നിവ വിപിൻദാസ്...

രസകരമായ ട്രയിലറുമായി ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’

0
നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യുടെ ട്രയിലർ പുറത്തിറങ്ങി. പ്രണയവും പ്രതികാരവുമെല്ലാം കൂടിച്ചേർന്ന ഒരു എന്റർടൈമെന്റ് മൂവിയായിരിക്കും വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി.

ഏപ്രിൽ 27 ന് ‘ഒരു കട്ടിൽ ഒരു മുറി’ തിയ്യേറ്ററുകളിലേക്ക്

0
ഹക്കീം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ഒരു കട്ടിൽ ഒരു മുറി റൊമാന്റിക് കോമഡി ത്രില്ലറാണ്. നർമ്മമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കൂടിയാണിത്.