അയോധ്യ ടെമ്പിൽ ട്രസ്റ്റിന് വേണ്ടി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി ചിത്രം ദയ ഭാരതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ പ്രശസ്ത ഗസൽ ഗായകൻ ഹരിഹരനാണ് നായകനായി എത്തുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് പ്രകാശന കർമ്മം നടന്നത്. സംവിധായകൻ കെ ജി വിജയകുമാർ, മറക്കറ്റിങ് എക്സിക്യൂട്ടീവ് സിബി പടിയറ, നിർമ്മാതാവ് സെവൻ ആർട്ട്സ് വിജയകുമാർ തുടങ്ങിയവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. തമ്പുരാൻ ഇന്റർനാഷണൽ ഫിലിം ആൻഡ് ഇവന്റ്സിന്റെ ബാനറിൽ ബി വിജയകുമാറും കെ ജി വിജയകുമാറും ചേർന്നാണ് തിരക്കഥ.
ആദിവാസി മേഖല നേരിടേണ്ടി വരുന്ന ചൂഷണമാണ് ചിത്രത്തിന്റെ പ്രമേയം. നെഹാസക്സേനാ, ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ, അപ്പാനി ശരത്, കൈലാഷ്, ഗോകുലം ഗോപാലൻ, എ വി അനൂപ്, ദിനേശ് പ്രഭാകർ, ജയരാജ് നീലേശ്വരം, തുടങ്ങിയവരും മറ്റ് പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ഗാനരചന പ്രഭാവർമ്മ, ഡാർവിൻ പിറവം, ജയൻ തൊടുപുഴ, സംഗീതം സ്റ്റിൽജൂ അർജുൻ, ഹരിഹരൻ, നഞ്ചിയമ്മ, രാധിക അശോക്, ഒവിയാസ്റ്റിക് അഗസ്റ്റിൻ, ഹരിത വി കുമാർ, ഐ എ എസ് തുടങ്ങി യവരാണ് ഗായകർ. ഛായാഗ്രഹണം മെൽബിൻ, സന്തോഷ്, എഡിറ്റിടങ്ങ രതീഷ് മോഹൻ. അട്ടപ്പാടി, തിരുവനന്തപുരം തുടങ്ങിയ ഇടങ്ങളിലായി ഷൂട്ടിംഗ് നടക്കും.