പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. 90- വയസ്സായിരുന്നു. തിങ്കളാഴ്ച മുംബൈലെ ആശുപത്രിയിൽ വെച്ച് ആയിരുന്നു അന്ത്യം. ഏറെ നാളുകളായി വൃക്ക സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു. ശ്യാം ബെനഗലിന്റെ മകൾ പ്രിയ ബെനഗൽ ആണ് മാധ്യമങ്ങളിലൂടെ വാർത്ത പുറംലോകത്തെ അറിയിച്ചത്. കഴിഞ്ഞ ഡിസംബർ 14- ന് ആയിരുന്നു അദ്ദേഹത്തിന്റെ 90- ജന്മദിനം.ചലച്ചിത്ര മേഖലയിലൂടെ അദ്ദേഹം നല്കിയ സമഗ്രസംഭവനയ്ക്ക് രാജ്യം 1976- ൽ പത്മശ്രീയും 1991- ൽ പത്മവിഭൂഷണും നല്കി ആദരിച്ചു. കേവലം പന്ത്രണ്ടാം വയസ്സിലാണ് അച്ഛൻ നല്കിയ ക്യാമറ ഉപയോഗിച്ച് ശ്യാം ബെനഗൽ സിനിമാ പിടിത്തം തുടങ്ങുന്നത്. പിന്നീട് ഹൈദരാബാദിലെ ഒസ് മാനിയ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടുകയും ഹൈദരാബാദിൽ ഫിലിം സൊസൈറ്റി സ്ഥാപിക്കുകയും ചെയ്തു.
Also Read
മലയാള സിനിമയുടെ പൂച്ചക്കണ്ണുള്ള സുന്ദരി
നിങ്ങളില്‍ ഒരു സ്ത്രീ' എന്ന ചിത്രത്തിലൂടെ 1984- ല്‍ ആണ് ശാരി അഭിനയിക്കുന്നതെങ്കിലും മലയാളത്തില്‍ മികച്ച നായികാപദവിയിലേക്ക് ശ്രദ്ധിക്കപ്പെടും വിധം വളര്‍ന്നത് പത്മരാജന്‍ ചിത്രമായ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളികള്‍ കരയാറില്ല, എന്നീ ചിത്രങ്ങളിലൂടെയായിരുന്നു.
മുത്തച്ഛനായി നെടുമുടി വേണു ഒടുവില്‍ അഭിനയിച്ച ചിത്രം ‘കോപം’ റിലീസിന്
അന്തരിച്ച നടന്‍ നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഗണപതി അയ്യര്‍ എന്ന കഥാപാത്രമായി നെടുമുടി എത്തുമ്പോള്‍ അഞ്ജലി കൃഷ്ണ മീനാക്ഷി എന്ന കൊച്ചുമകളുടെ വേഷത്തിലും എത്തുന്നു
ജോജു നായകന്‍, എ കെ സാജന്‍ സംവിധാനം; ട്രെയിലറുമായി പുലിമട
എ കെ സാജന്‍ സംവിധാനം ചെയ്ത് ഒക്ടോബര്‍ 26- നു തിയ്യേറ്ററുകളിലേക്ക് എത്തുന്ന ചിത്രം പുലിമടയുടെ ട്രൈലര്‍ പുറത്ത്. ജോജു ജോര്‍ജ്ജ് നായകനായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷും ലിജോമോളുമാണ് നായികമാര്‍.
സംഗീത പ്രാവീണ്യത്തിന്റെ കിടിലൻ ബാക് ഗ്രൌണ്ട് മ്യൂസിക്കുമായി ജേക്സ് ബിജോയ്
ശ്യാം ഈണമിട്ട സിബിഐ- യിലെ രോമാഞ്ചമുണ്ടാക്കുന്ന ആ മാസ് ബാക് ഗ്രൌണ്ട് മ്യൂസിക്കിന്റെ കോരിത്തരിപ്പ് ഒട്ടും തന്നെ ചോർന്നു പോകാതെ സിബിഐ സിനിമയുടെ അഞ്ചാം ഭാഗത്തിൽ തന്റെ സംഗീതത്തെ ഇണക്കി ചേർക്കുവാൻ ജേക്സ് ബിജോയ്ക്ക് കഴിഞ്ഞു
ജൂൺ 13 ന് തിയ്യേറ്ററുകളിൽ എത്തുന്നു ‘ടർബോ’
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി മിഥുൻ മാനുവേൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ടർബോയുടെ റിലീസ് ജൂൺ 13 ന്.