പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ മനോജ് ഭാരതിരാജ അന്തരിച്ചു. പ്രമുഖ തമിഴ് സംവിധായകൻ ഭാരതിരാജയുടെ മകനാണ് മനോജ് ഭാരതിരാജ. 48- വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഒരു മാസം മുൻപ് നടന്ന ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു അദ്ദേഹം. 1999- സംവിധാനം ചെയ്ത താജ്മഹൽ എന്ന ചിത്രത്തിലൂടെയാണ് മനോജ് അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് വർഷമെല്ലാം വസന്തം, മാനാട്, അന്നക്കൊടി, ഈറ നിലം, സമുദ്രം, കടൽപൂക്കൾ, മഹാനടികൻ, അല്ലി അർജുന, പല്ലവൻ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 2022- വിരുമൻ ആണ് അവസാനമായി അഭിനയിച്ച സിനിമ. കൂടാതെ 2023-ൽ ഭാരതിരാജയക്കൊപ്പം മാർഗഴി തിങ്കൾ എന്ന ചിത്രത്തിൽ എന്ന ചിത്രം സവിധാനം ചെയ്യുകയും മണിരത്നത്തിനൊപ്പം ഏതാനും ഹിറ്റ് സിനിമകളിൽ സഹസംവിധായകനായും പ്രവർത്തിച്ചു. നടി നന്ദിനിയാണ് ഭാര്യ.
Also Read
‘ആഡംബരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ജീവിച്ച സാധാരണ മനുഷ്യന്‍’- മോഹന്‍ലാല്‍
സിനിമയിലും ജീവിതത്തിലും സിദ്ദിഖ് തനിക്കൊരു ബിഗ്ബ്രദര്‍ ആയിരുന്നു. ആരോടും ശത്രുത കാണിക്കാത്ത ആഡംബരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു.
തിയ്യേറ്ററിൽ പ്രേക്ഷക പ്രീതി നേടി ‘മലയാളി ഫ്രം ഇന്ത്യ’
മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം മലയാളി ഫ്രം ഇന്ത്യ’ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ് ഇപ്പോൾ.
മികച്ച പ്രമേയമുള്ള സിനിമയെ കണ്ടെത്തുക എന്ന ലക്ഷ്യവുമായി അൻജന- വാർസ് ഒന്നിക്കുന്നു
മിന്നൽ മുരളി, ആർ ദി എക്സ് എന്നീ സിനിമകളുടെ സഹനിർമ്മാണത്തിന് ശേഷം അൻജന ഫിലിപ്പും സിനിമ- പരസ്യ സംവിധായകനും ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമായ വി എ ശ്രീകുമാറും ചേർന്ന് സിനിമാ നിർമ്മാണത്തിന് ഒരുങ്ങുന്നു. സംരഭമായ ‘ദൃശ്യ മുദ്ര’ മോഹൻലാൽ പ്രകാശനം ചെയ്തു.
‘സ്വകാര്യം സംഭവബഹുലം’ മെയ് 31 ന് തിയ്യേറ്ററുകളിലേക്ക്
എൻ ടെയിൽസ് സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രത്തിന്റെ സംവിധായകൻ നസീർ ഖമാറുദ്ദീൻ നിർമ്മിക്കുന്ന ചിത്രം ‘സ്വകാര്യ൦ സംഭവബഹുലം’ മെയ് 31 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
മറാത്തി നടി സീമ ദേവ് അന്തരിച്ചു
മറാത്തി മുന്‍ അഭിനേത്രി സീമ ദേവ് അന്തരിച്ചു. 81- വയസ്സായിരുന്നു. വര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു മുബൈയിലെ വസതിയില്‍ വെച്ചായിരുന്നു മരണം