പ്രശസ്ത തമിഴ് ചലച്ചിത്ര പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72- വയസ്സായിരുന്നു. ചെന്നൈയിലെ വീട്ടിൽ വെച്ച് മെയ് ഒന്നിന് ആയിരുന്നു അന്ത്യം. മരണകാരണം വ്യക്തമായിട്ടില്ല. ഭർത്താവ് എ വി രമണനും ഗായകനായിരുന്നു. 1977- ൽ ശ്രീകൃഷ്ണ ലീല’ എന്ന പാട്ട് പാടിക്കൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് ആദ്യ ചുവട് വയ്ക്കുന്നത്. ഭർത്താവായ എ വി രമണന് ഒപ്പമാണ് ഈ ഗാനം പാടിയിരിക്കുന്നത്. പിന്നീട് തമിഴിൽ സൂപ്പർ ഹിറ്റ് പാട്ടുകളുടെ ശബ്ദമാകുവാൻ ഉമയ്ക്ക് സാധിച്ചു. ലയരാജയുടെ നൂറിലേറെ പാട്ടുകൾ ഉമ ആലപിച്ചിട്ടുണ്ട്. വിജയ് നായകനായ തിരൂപ്പാച്ചി എന്ന ചിത്രത്തിലെ ‘കണ്ണും കണ്ണും താൻ കലന്താച്ചു’ എന്ന ഗാനമാണ് ഉമ രമണൻ അവസാനമായി പാടിയത്.
Also Read
മികച്ച പ്രതികരണവുമായി മുന്നോട്ട് കുതിച്ച് ‘ഗുരുവായൂരമ്പലനടയിൽ’
ചിത്രo റിലീസ് ചെയ്ത് അഞ്ചുനാളുകൾക്കകം അൻപത് കോടി രൂപയാണ് നേടിയിരിക്കുന്നത്. 15. 55 കോടിയാണ് മൂന്നു ദിവസത്തെ ഓവർസീസ് കളക്ഷൻ.
‘ED – എക്സ്ട്രാ ഡീസന്റ്’ ഓൺലൈൻ ബുക്കിങ് ബുധനാഴ്ച മുതൽ ആരംഭിക്കും
‘ED – എക്സ്ട്രാ ഡീസന്റ്’ ഓൺലൈൻ ബുക്കിങ് ബുധനാഴ്ച മുതൽ ആരംഭിക്കും. എല്ലാ ഓൺലൈൻ മൂവി ബുക്കിങ് ചാനലുകളിലും ഇത് ലഭ്യമാണ്. തികച്ചു വ്യത്യസ്തമായ വേഷത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. ആമിർ...
വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ ഒ ടി ടി യിൽ
വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ ഒ ടി ടി യിൽറിലീസ് ചെയ്തു. സോണി ലൈവിലാണ് ചിത്രം റിലീസ് ചെയ്തത്. ഏപ്രിൽ 11 ന് ആണ് ചിത്രംതിയ്യേറ്ററുകളിൽപ്രദർശിപ്പിച്ചത്.
അനുരാഗ ഗാനങ്ങളുമായി ദേവാങ്കണത്തിലെ സംഗീത താരകം- ഓര്‍മകളിലെ ജോണ്സണ് മാഷ്
പാശ്ചാത്യവും പൌരസ്ത്യവുമായ ജോണ്സണ് മാഷിന്റെ സംഗീത സംഗമത്തിന് മലയാളസിനിമ സാക്ഷ്യം വഹിച്ചപ്പോള്‍ അതില്‍ വെസ്റ്റേര്ണ് സംഗീതം ഏച്ചുകെട്ടി നില്‍ക്കുന്നുവെന്ന അസ്വാരസ്യം എങ്ങും കേട്ടില്ല, അതാണ് അദേഹത്തിന്റെ കഴിവും.
സംവിധായകൻ ഹരികുമാർ അന്തരിച്ചു
മലയാള സിനിമയിൽ പ്രമുഖനായിരുന്ന സംവിധായകൻ ഹരികുമാർ അന്തരിച്ചു. 70- വയസ്സായിരുന്നു. അർബുദത്തെ തുടർന്ന് നീണ്ട കാലത്തോളം ചികിത്സയിൽ ആയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം