വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് പ്രശസ്ത നാടക എം സി കട്ടപ്പന എന്നറിയപ്പെട്ടിരുന്ന നടൻ എം സി ചാക്കോ അന്തരിച്ചു. കുറെ കാലമായി ചികിത്സയിൽ ആയിരുന്നു അദ്ദേഹം. 1977- ൽ പ്രൊഫഷണൽ നാടകമായ ‘പുണ്യതീർത്ഥം തേടി’ എന്ന നാടകത്തിൽ ആദ്യമായി അഭിനയിച്ച് അരങ്ങേറ്റം കുറിച്ചു. ആറ്റിങ്ങൽ ദേശാഭിമാനി തിയ്യേറ്റേഴ്സ് ആയിരുന്നു ഈ നാടകം അവതരിപ്പിച്ചത്. നാടകവേദിയിൽ നിറഞ്ഞു നിന്ന കലാകാരനായി മാറുവാൻ എം സി ചാക്കോയ്ക്ക് ഏറെക്കാലം വേണ്ടിവന്നില്ല. വീണ്ടും നിരവധി നടകകഥാപാത്രങ്ങൾ അദ്ദേഹത്തെ തേടി വന്നു. കൂടാതെ അനേകം സീരിയലുകളിലും സിനിമകളിലും ഡ്=ശ്രദ്ധേയ കഥാപാത്രമായി അദ്ദേഹം വേഷമിട്ടു.
മുപ്പതോളം പ്രൊഫഷണൽ നാടകങ്ങളിലൂടെയും മറ്റും ഏഴായിരത്തോളം വേദികളിൽ എം സി ചാക്കോ നിറഞ്ഞു നിന്നു. കാഴ്ച, പളുങ്ക്, നായകൻ തുടങ്ങിയവയാണ് എം സി ചാക്കോ അഭിനയിച്ച സിനിമകൾ. ‘ആരും കൊതിക്കുന്ന മണ്ണ്’ എന്ന നാടകത്തിലൂടെ 2014-ൽ കേരള സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്കാരം ലഭിച്ചു. കട്ടപ്പന സെന്റ് ജോർജ്ജ് ഫൊറോന പള്ളി സെമിത്തേരിയിൽ ബുധനാഴ്ച രാവിലെ 10 മണിക്ക് സംസ്കാരം നടത്തും.