പ്രശസ്ത വയലിനിസ്റ്റ് ബി. ശശികുമാർ അന്തരിച്ചു. ജഗതിയിലെ വീട്ടിൽ ശനിയാഴ്ച രാത്രി 7. 30- ഓടെ ആയിരുന്നു അന്ത്യം. 74 വയസ്സായിരുന്നു. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കർ അനന്തിരവനാണ്. ആകാശവാണിക്ക് വേണ്ടി നാടകങ്ങൾ എഴുതിയിട്ടുള്ള ഇദ്ദേഹം വയലിൻ അദ്ധ്യാപകൻ കൂടിയാണ്. മലയാളത്തിലും തമിഴിലും കീർത്തനങ്ങൾ രചിച്ചിട്ടുണ്ട്. സ്വാതിതിരുനാൾ കോളേജിൽ വെച്ച് ഗാനഭൂഷണവും ഗാനപ്രവീണും നേടി. ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ബാലമുരളികൃഷ്ണ, ഡി കെ ജയരാമൻ, ശ്രീനിവാസ അയ്യർ, തുടസങ്ങയി പ്രശസ്തർക്കൊപ്പം വയലിൻ വായിച്ചു. കേന്ദ്ര- സംഗീത- നാടക- അക്കാദമി പുരസ്കാരവും കേരള- നാടക അക്കാദമി ഫെല്ലൊഷിപ്പും നേടി. മാതാ പിതാക്കൾ- എം കെ ഭാസ്കരപ്പണിക്കർ, ജി സരോജിനിയമ്മ.
Also Read
‘കുണ്ഡല പുരാണ’വുമായി ഒരു കാസര്‍കോടന്‍ ചിത്രം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഇന്ദ്രന്‍സ് പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ പേര് കുണ്ഡല പുരാണം എന്നാണ്. മേനോക്കില്‍സ് ഫിലിംസിന്റെ ബാനറില്‍ അനില്‍ ടി വി നിര്‍മ്മിച്ച് സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കാസര്‍ഗോഡ്, നീലേശ്വരം ഭാഗങ്ങളിലായി നടന്നു.
സൈജു കുറുപ്പിന്റെ ആദ്യ നിർമ്മാണ സംരഭം ‘ഭരതനാട്യം’ വരുന്നു
സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഭദ്രദീപം കൊളുത്തി. സൈജു കുറുപ്പിന്റെ മാതാവ് സ്വിച്ചോൺ കർമ്മവും നന്ദു പൊതുവാൾ ഫസ്റ്റ് ക്ലാപ്പും നല്കി.
പഥേർ പാഞ്ചാലിയിലെ നായിക ഉമാ ദാസ് ഗുപ്ത അന്തരിച്ചു
ഇന്ത്യൻ സിനിമയിൽ ദൃശ്യഭാഷയ്ക്ക് വഴിത്തിരിവായ സൂപ്പർ ഹിറ്റ് ക്ലാസ്സിക് ചിത്രമായ സത്യജിത് റായിയുടെ പഥേർ പാഞ്ചാലിയിലെ ദുർഗ്ഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഉമാ ദാസ് ഗുപ്ത അന്തരിച്ചു. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ കൊല്‍ക്കത്തയിലെ...
കിരൺ നാരായണനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം ആരംഭിക്കുന്നു
താരകാര പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച് കിരണൻ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.
‘തീപ്പൊരി ബെന്നി’യില്‍ നായകനായി അര്ജുന് അശോകന്; സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ്
ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ നിര്‍മ്മിച്ച് അര്ജുന് അശോകന് നായകനായി എത്തുന്ന ചിത്രം തീപ്പൊരി ബെന്നിയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.