പത്മരാജന്‍റെ കഥയെ മുന്‍നിര്‍ത്തി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിച്ച ‘പ്രാവി’നെ പ്രശംസിച്ചുകൊണ്ട് ഷാനിമോള്‍ ഉസ്മാന്‍. ‘നീണ്ട 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ തിയേറ്ററില്‍ കണ്ട ചിത്രം പ്രാവ്, യുഗപ്രതിഭയായ പത്മരാജന്‍റെ തൂലികയില്‍ നിന്നും പിറവികൊണ്ട കഥ എന്ന നിലയില്‍ തന്നെ ഈ ചിത്രം മലയാളമേറ്റെടുത്തിരിക്കുന്നു. പവിത്രമായ പ്രണയവും മദ്യത്തിന്‍റെ മധ്യസ്ഥതയിലുള്ള പൊറുക്കാനാകാത്ത കുറ്റകൃത്യങ്ങളും ഈ ചിത്രത്തില്‍ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്’ ഷാനിമോള്‍ ഉസ്മാന്‍ കുറിച്ചു. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അമിത് ചക്കാലക്കല്‍, മനോജ് കെ യു, തകഴി രാജശേഖരന്‍, ആദര്‍ശ് രാജ്, യാമീ സോന, സാബു മോന്‍, ഗായത്രി നമ്പ്യാര്‍, ടീന സുനില്‍, നിഷാ സാരംഗ്, ജംഷീന ജമാല്‍, അജയന്‍ തകഴി, ഡിനീ ദാനിയേല്‍, അലീന തുടങ്ങിയവര്‍ കേന്ദ്രകഥാപാത്ര ങ്ങളായി എത്തിയ ചിത്രത്തിന്‍റെ നിര്‍മാണം സി ഇ റ്റി സിനിമാസിന്‍റെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം ആന്‍റണി ജോയും ഗാനരചന ബി കെ ഹരിനാരായണനും സംഗീതം ബിജിപാലും എഡിറ്റിങ് ജോവിന്‍ ജോണും നിര്‍വഹിച്ചു.