പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിലൂടെ മിന്നും പ്രകടനം കാഴ്ച വെച്ച മമ്മൂട്ടിയെ തേടി മികച്ച നടനുള്ള 53- മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം എത്തുന്നത്. ലിജോജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജെയിംസ്, സുന്ദരം എന്നീ കഥാപാത്രങ്ങളെ ആരാധകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചതിന് തെളിവാണ് ഈ പുരസ്കാരം. എന്നാല്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നു ആഘോഷ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം.
‘പ്രിയപ്പെട്ട ആളുടെ വേര്‍പാടിനെക്കാള്‍ വലുതല്ല അവാര്‍ഡ് ആഘോഷം ‘ എന്നാണ് അദ്ദേഹം അവാര്‍ഡിനെ കുറിച്ച് പറഞ്ഞത്. അവാര്‍ഡ് പ്രഖ്യാപന സമയത്ത് നെടുമ്പാശ്ശേരി ഗോള്‍ഡ് കോഴ്സില്‍ വീച്ച് നടക്കുന്ന പുതിയ ചിത്രമായ ‘ബസൂക്ക’യുടെ ചിത്രീകരണത്തിലായിരുന്നു ഇദ്ദേഹം. കൂടാതെ അതേസമയം തന്നെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്കാര ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തിരുന്നു. ‘പ്രിയപ്പെട്ടവരിലൊരാള്‍ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല, അത് മാധ്യമങ്ങളെ അറിയിക്കണം-‘ എന്നു അദ്ദേഹം അവാര്‍ഡ് വിവരം അന്വേഷിച്ചു വിളിച്ച നിര്‍മാതാവ് ആന്‍റോ ജോസഫിനോട് മാധ്യമങ്ങളോട് പറയാന്‍ ഏല്‍പ്പിക്കുകയായിരുന്നു.
തുടര്‍ന്നു സ്വവസതിയിലേക്ക് മടങ്ങിയ താരത്തെ കാണുവാനായി നന്‍പകല്‍ നേരത്ത് മയക്കം ‘ ചിത്രത്തിന്‍റെ സംവിധായകന്‍ ലിജോജോസ് പല്ലിശ്ശേരി എത്തിയിരുന്നു.