Wednesday, April 2, 2025

പ്രിയ സുഹൃത്തിന്‍റെ വേര്‍പാടില്‍ തേങ്ങലടക്കാന്‍ കഴിയാതെ ലാല്‍

മലയാള സിനിമയില്‍ പരിശുദ്ധമായ സൌഹൃദത്തിന്‍റെ നേര്‍സാക്ഷ്യങ്ങളായിരുന്നു സിദ്ദിഖും ലാലും അവരുടെ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് സിനിമകളും. പതിനാറാം വയസ്സുമുതല്‍ തുടങ്ങിയ തുടങ്ങിയ സൌഹൃദമാണ് സിദ്ദിഖിന്‍റെയും ലാലിന്‍റെയും. ആ കൂട്ടുകെട്ട് ഇന്‍ ഹരിഹര്‍ നഗര്‍ പോലെയുള്ള, മാന്നാര്‍ മത്തായി സ്പീകിങ്, ഗോഡ് ഫാദര്‍ പോലെയുള്ള ഹിറ്റുകളുടെ നീണ്ടനിര തന്നെ സൃഷ്ടിച്ചു. ജീവിതത്തിന്‍റെ തിരക്കുകള്‍ക്കിടയില്‍ ഇരുവരും വേര്‍പിരിഞ്ഞു എങ്കിലും സൌഹൃദത്തിന്‍റെ ആഴവും പരപ്പവും ഒരിക്കലും ദുര്‍ബലപ്പെട്ടതെയില്ല. ഒരുപക്ഷേ സിദ്ദിഖിന്‍റെ ജീവിതാവസാനംവരെയും ആ സൌഹൃദം അണമുറിയാതെ ചേര്‍ന്ന് നിന്നു, ആ മനുഷ്യന്‍ ഈ ഭൂമിയില്‍ നിന്നും വിടപറയുന്നതിന്‍റെ അവസാന നിമിഷം വരെയും.

കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അവസാനമായി ഒരുനോക്കുകാണുവാനായി എത്തുന്ന പ്രിയപ്പെട്ടവരെയും കാത്ത് കിടക്കുന്ന സിദ്ദിഖിനരികെ കൂട്ടുകാരനും ഉണ്ടായിരുന്നു. ഹൃദയത്തെ സ്പര്‍ശിക്കുന്ന കണ്ണു നനയിക്കുന്ന കാഴ്ചയായിരുന്നു അത്. ജീവിതത്തിന്‍റെ പലവിധങ്ങളായ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ നിന്നാണ് സിനിമയുടെ ആദ്യകാലത്ത് സംവിധായകന്‍ ഫാസിലിനൊപ്പം ഇരുവരും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. അവസാനമായി കാണുവാന്‍ ഫാസില്‍ എത്തിയപ്പോള്‍ ലാല്‍  സങ്കടം സഹിക്കുവാന്‍ കഴിയാതെ തേങ്ങുന്നത് നൊമ്പരക്കാഴ്ചയായിരുന്നു.

സിദ്ദിഖിനെക്കുറിച്ച് ലാലിന്‍റെ വാക്കുകള്‍:

ആദ്യം ഞങ്ങള്‍ ഒരുമിച്ച് മിമിക്രി കളിച്ചു. പിന്നെ സിനിമയ്ക്ക് കഥയെഴുതി. സഹസംവിധായകരും സംവിധായകരുമായി. ചിത്രങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്തു. എല്ലാത്തിന്‍റെയും തുടക്കം പുല്ലേപ്പടിയില്‍ നിന്നാണ്. ജീവിതാവസ്ഥകളും ഞങ്ങള്‍ അണിഞ്ഞ കുപ്പായങ്ങളും മാറിമാറിവന്നെങ്കിലും സൗഹൃദത്തിന് എന്നും ഒരേ നിറം തന്നെയായിരുന്നു. പരിശുദ്ധമായിരുന്നു അത്. ഒരിക്കലും കലര്‍പ്പ് പുരളാത്തത്. എല്ലാ കൂട്ടുകാരെയുംപോലെ ഞങ്ങളും വഴക്കിട്ടിട്ടുണ്ട്. തര്‍ക്കിച്ചിട്ടുണ്ട്. പിണങ്ങിയിട്ടുണ്ട്. പക്ഷേ, ഞങ്ങളുടെ പിണക്കവും വഴക്കും ഒരിക്കലും വ്യക്തിപരമായ കാര്യങ്ങള്‍ക്കായിരുന്നില്ല. കഥാപരമായ കാര്യങ്ങളിലെ തര്‍ക്കങ്ങളായിരുന്നു പലപ്പോഴും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നത്. അതേച്ചൊല്ലി ഒരുപാട് വഴക്കടിക്കും. പക്ഷേ, മറ്റേയാള്‍ പറയുന്നത് ശരിയാണെന്ന് ഞങ്ങളിലാര്‍ക്കാണോ ആദ്യം മനസ്സിലാകുന്നത് അവിടെ വഴക്ക് തീരും.

ഈഗോ എന്നത് ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും ഉണ്ടായിയിട്ടില്ല. ആരാണോ ശരി പറയുന്നത് അത് അംഗീകരിക്കാന്‍ സന്നദ്ധതയുണ്ടായിരുന്ന സുഹൃത്തുക്കളായിരുന്നു എല്ലാകാലവും ഞങ്ങള്‍. എത്രയോ സന്ദര്‍ഭങ്ങളില്‍ ഇങ്ങനെ ഞങ്ങള്‍ കൈകൊടുത്ത് പൊട്ടിച്ചിരിച്ചിട്ടുണ്ട്. ഞങ്ങളുടെ പിണക്കത്തിന് ഇത്രയേ ആയുസ്സുള്ളൂവെന്ന് അറിയാവുന്നവര്‍, അല്ലെങ്കില്‍ ഞങ്ങള്‍ക്കൊരിക്കലും എന്നേക്കുമായി പിണങ്ങിയിരിക്കാനാകില്ലെന്ന് ഏറ്റവും നന്നായി മനസ്സിലാക്കിയവര്‍ ഞാനും സിദ്ദിഖും തന്നെയാണ്. ഞങ്ങള്‍ പിരിഞ്ഞപ്പോള്‍ പലരും ചോദിച്ചു, എന്താണ് കാരണമെന്ന്. എന്തോ വലിയ സംഭവമുണ്ടായിട്ടാണെന്ന് ബന്ധുക്കള്‍പോലും വിചാരിച്ചു. പക്ഷേ, അതും ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു. അതിലും പരസ്പരമുള്ള വെറുപ്പിന്‍റെയോ വിദ്വേഷത്തിന്‍റെയോ ഒരു കണിക പോലുമുണ്ടായിരുന്നില്ല. ഏറ്റവും സൗഹാര്‍ദത്തോടെ കൂട്ടുകാരായിത്തന്നെയാണ് ഞങ്ങള്‍ സിദ്ദിഖ്‌- ലാല്‍ എന്ന പേരില്‍ നിന്ന് സിദ്ദിഖും ലാലുമായി അടര്‍ന്നുമാറിയത്.. അതേക്കുറിച്ച് ഏറ്റവും കൂടുതല്‍ അറിയാവുന്ന രണ്ടുപേര്‍ ഞാനും സിദ്ദിഖും തന്നെയാണ്. പിന്നെ എന്‍റെ ഭാര്യ നാന്‍സിയും.

സിദ്ദിഖ് സംവിധാനം ചെയ്തപ്പോള്‍ ഞാന്‍ നിര്‍മാതാവായി. അവിടെയും ഞങ്ങളുടെ കൂട്ടുതുടര്‍ന്നു. സിദ്ദിഖ്‌- ലാല്‍ എന്നത് ഒറ്റപ്പേരാണ് എന്ന് കേരളത്തെ വിശ്വസിപ്പിക്കാനായതിലുണ്ടല്ലോ ഞങ്ങളുടെ രസതന്ത്രം. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് വിടചൊല്ലുന്നത് ലോകത്തെ ഏറ്റവുംനല്ല സുഹൃത്താണെന്ന്.

. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികില്‍സയിലായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നു തിങ്കളാഴ്ച മൂന്നു മണിക്ക് കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു മരണം. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പൊതുദര്‍ശനത്തിന് ശേഷംകാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്ക് സിദ്ദിഖിന്റെ ഭൗതികശരീരം കൊണ്ടുപോകും. ഖബറടക്കം വൈകീട്ട് ആറിന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വച്ച് നടക്കും.


spot_img

Hot Topics

Related Articles

Also Read

‘തലവന്’ ശേഷം ആസിഫലി നായകനായി എത്തുന്നു; സംവിധാനം ഫർഹാൻ

0
ജിസ് ജോയ് സംവിധാനം ചെയ്ത് ബിജുമേനോനും ആസിഫ്അലിയും പ്രധാനകഥാപത്രങ്ങളായി എത്തിയ ഏറ്റവും പുതിയചിത്രം ‘തലവൻ’ ശേഷം അസോഫലി നായകനായി  പുതിയ ചിത്രം വരുന്നു. ജിസ് ജോയിയുടെ അസോസിയേറ്റ് ആയിരുന്ന ഫർഹാൻ ആണ് സംവിധാനം.

പുതിയ ട്രയിലറുമായി ‘പ്രാവിൻകൂട് ഷാപ്പ്’

0
സൌബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് എന്റർടൈമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രാവിൻ കൂട് ഷാപ്പി’ന്റെഏറ്റവും...

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ബ്രോമാൻസ്’

0
യുവഅഭിനേതാക്കളെ അണിനിരത്തിക്കൊണ്ട് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച് അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബ്രോമാൻസി’ന്റെ ടീസർ പുറത്തിറങ്ങി. തോമസ് പി സെബാസ്റ്റ്യൻ, അരുൺ...

വേറിട്ട ദൃശ്യാനുഭവം; ക്രൈംത്രില്ലറുമായി പ്രേക്ഷകരെ ഹരംകൊള്ളിച്ച് ‘രേഖാചിത്രം’

0
ഉദ്വേഗജനകമായ കഥാപാശ്ചാത്തലത്തിലാണ് രേഖാചിത്രം പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നത്. സമൂഹത്തിൽ നടന്ന സംഭവത്തെ മുൻനിർത്തിക്കൊണ്ട് എന്നാൽ തന്റേതായ രീതിയിൽ കഥയെയും കഥാപാത്രങ്ങളെയും സൃഷ്ടിച്ചുകൊണ്ട് ചലച്ചിത്ര ഭാഷ്യത്തിലേക്ക് നിർമ്മിച്ചെടുക്കുന്ന സിനിമകൾ മലയാളത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട്...

‘അറക്കൽ മാധവനുണ്ണി’ വീണ്ടും തിയ്യേറ്ററിൽ- റീ റിലീസിന് ഒരുങ്ങി ‘വല്യേട്ടൻ’

0
ഷാജി കൈലാസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ ‘വല്യേട്ടൻ’ മൂവി റീ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ച അറയ്ക്കൽ മാധവനുണ്ണി എന്ന കഥാപാത്രം വമ്പിച്ച ജനപ്രിയത നേടിയിരുന്നു. അമ്പലക്കര ഫിലിംസിന്റെ...