Friday, April 4, 2025

പ്രീപ്രൊഡക്ഷന്‍ ആരംഭിച്ച് ആക്ഷന്‍ ഹീറോ ബിജു 2

മലയാളികളെ കുടുകുടാ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹിറ്റ് ചിത്രം ആക്ഷന്‍ ഹീറോ  ബിജുവിന്‍റെ  രണ്ടാം ഭാഗം വരുന്നു. ആദ്യ ചിത്രത്തിന്‍റെ കൂട്ടുകെട്ടാണ് രണ്ടാംഭാഗത്തും ഉള്ളത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ പുറത്തിറങ്ങിയത് 2016- ലാണ്. നിവിന്‍പോളി നായകനായ ചിത്രത്തില്‍ പോലീസ് കഥപറയുന്ന കോമഡി എന്‍റര്‍ടൈമെന്‍റ് ചിത്രമായിരുന്നു അത്. പതിവ് പോലീസ് കഥകളില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ആക്ഷന്‍ ഹീറോ ബിജു.

ആക്ഷന്‍ ഹീറോ ബിജുവിന്‍റെ ഓഡിഷന്‍ കഴിഞ്ഞ് പ്രീപ്രൊഡക്ഷന്‍ ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍. ആക്ഷന്‍ ഹീറോ ബിജുവിലെ ഓരോ സീനുകളും രസകരമായിരുന്നു. പോളിജൂനിയര്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന രസകരമായ മറ്റൊരു ദൃശ്യവിരുന്നൊരുക്കുവാന്‍ തയ്യാറാവുകയാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍. ആദ്യ ചിത്രത്തിലെ ഗാനങ്ങളും ഏറെ ജനപ്രിയത നേടിയിരുന്നു. ജെറി അമല്‍ദേവ് ആയിരുന്നു സംഗീതം നിര്‍വഹിച്ചത്. അനു ഇമ്മാനുവല്‍ നായികയായി എത്തിയ ചിത്രത്തില്‍ ജോജു ജോര്‍ജ്ജ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘ നാഥന്‍, വിന്ദുജാ മേനോന്‍ തുടങ്ങിയവര്‍ ആയിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്.

spot_img

Hot Topics

Related Articles

Also Read

‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ പുത്തൻ പോസ്റ്റർ പുറത്ത്

0
നവാഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’യുടെ പോസ്റ്റർ പുറത്തിറങ്ങി. കണ്ടം ക്രിക്കറ്റ് കളിയെ പശ്ചാത്തലമാക്കിയുള്ളതാണ് പ്രമേയം. സുഡാനി ഫ്രം നൈജീരിയയിലെ സംവിധായകൻ...

ഏറെ കൊതിച്ചു കിട്ടിയ നേട്ടം; ആദ്യ അവാര്‍ഡ് തിളക്കത്തില്‍ വിന്‍സി അലോഷ്യസ്

0
ആരെയും നിരുത്സാ ഹപ്പെടുത്തില്ല. കൂടുതല്‍ നല്ല പ്രകടനം കാഴ്ച വെക്കും. പുരസ്കാരം ‘രേഖ’ സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നെന്ന് കൂട്ടിച്ചേര്‍ത്തു.

സോജൻ ജോസഫ്- ഷൈൻ ടോം ചാക്കോ ഒന്നിക്കുന്ന ചിത്രം ഒപ്പീസ് പുരോഗമിക്കുന്നു

0
സോജൻ ജോസഫ് സംവിധാനം ചെയ്ത്  ഷൈൻ ടോം ചാക്കോ പ്രധാന കഥാപാത്രമായി എത്തുന്ന  ചിത്രം ഒപ്പീസിലേക്ക് കന്നഡ- തെലുങ്ക് ചിത്രങ്ങളിലെ അഭിനേതാവായ ദീക്ഷിത് ഷെട്ടിയും ഒന്നിക്കുന്നു.  ബോളിവുഡ് സിനിമകളിലും പരസ്യചിത്രങ്ങളിലും സജീവ സാന്നിദ്ധ്യമാണ് സോജൻ ജോസഫ്.

ഒരു സയന്റിസ്റ്റിന്റെ കഥയുമായി  ‘അർജുൻ ബോധി- ദി ആൽക്കമിസ്റ്റ്’ ചിത്രീകരണം ആരംഭിച്ചു

0
എം ആർ കാസിം സംവിധാനം ചെയ്യുന്ന ഏറ്റസവും പുതിയ ചിത്രം ‘അർജുൻ ബോധി- ദി ആൽക്കമിസ്റ്റ്’ എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ   ജനുവരി 14 ഞായറാഴ്ച ആരംഭിച്ചു.

‘ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരില്‍ ഒരാള്‍, അദ്ദേഹമാണ് എന്‍റെ ആശാന്‍’; കെ ജി ജോര്‍ജ്ജിനെ അനുസ്മരിച്ച് ലിജോ ജോസ്

0
'ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരില്‍ ഒരാള്‍  മലയാളത്തിന്‍റെ  കെ.ജി ജോര്‍ജ് ആണെന്നും, അദ്ദേഹമാണ് എന്‍റെ ആശാന്‍ എന്നും ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കും....’