Thursday, April 3, 2025

പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തിയ ആ ‘നദികളില്‍ സുന്ദരി യമുന’ ആര്?

സിനിമയുടെ പോസ്റ്ററുകളില്‍ ഒരു പ്രത്യേകതയുണ്ട്. പുറംതിരിഞ്ഞു നായികയാണ് എല്ലാ പോസ്റ്ററുകളിലും. ‘നദികളില്‍ സുന്ദരി യമുന’ ആണെന്നു പറയുന്നുണ്ടെങ്കിലും സിനിമയിലെ ആ ‘നദികള്‍’ ഏതൊക്കെയെന്നോ കൂട്ടത്തില്‍ കൂടുതല്‍ സുന്ദരിയായ ‘യമുന’ ആരെണോ വ്യക്തമാക്കുന്നില്ല. സിനിമയുടെ ത്രില്ലും ഭൂരിപക്ഷവും ചുറ്റി സഞ്ചരിക്കുന്നത് ‘യമുന’ ആരെന്നു അറിയുവാനായിരിക്കും. ഗ്രാമീണ ജീവിതത്തിന്‍റെ അവശേഷിച്ച നന്മയുടെയും നിഷ്കളങ്കതയുടെയും സ്നേഹവും സൌഹൃദവും കൃത്യമായി ഒപ്പിയെടുത്ത ചിത്രം കൂടിയാണ് നദികളില്‍ സുന്ദരി യമുന.

മാനസികമായി ഉന്മേഷം പകരുന്ന ചിത്രമാണ് നദികളില്‍ സുന്ദരി യമുന. ചിരിക്കാന്‍ ഏറെയുള്ള നര്‍മ മുഹൂര്‍ത്തങ്ങള്‍ വിളക്കി ചേര്‍ത്തിട്ടുണ്ട് ഓരോ സീനിലും. നഷ്ടമായ പോയ കാലത്തിന്‍റെ തുടിപ്പുണ്ട് ഈ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിന്. ‘വെള്ളാരപ്പൂമല മേലെ’ എന്ന ഗാനം വര്‍ഷങ്ങള്‍ക്കിപ്പുറം കേള്‍ക്കുമ്പോഴും ഗൃഹാതുരതയുടെ തിരയിളക്കമുണ്ടാക്കുവാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഗ്രാമീണാന്തരീക്ഷം ചിത്രത്തില്‍ കൊണ്ട് വരുമ്പോള്‍ അതില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന രാഷ്ട്രീയവും ശ്രദ്ധേയമാണ്.

കണ്ണന്‍ എന്ന  കഥാപാത്രമായാണ് ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തില്‍ എത്തുന്നത്. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനവുമായി ജീവിക്കുന്ന കണ്ണന് വിവാഹപ്രായമായി എന്ന തോന്നലില്‍ നിന്നാണ് കഥാഗതി മാറി സഞ്ചരിക്കുന്നത്. കണ്ണന്‍റെ പ്രതിയോഗിയായിട്ടാണ് വിദ്യാധരന്‍ എന്ന കഥാപാത്രമായി അജു വര്‍ഗീസൂം എത്തുന്നത്. വിദ്യാധരനും പെണ്ണ് കാണാന്‍ ഇറങ്ങുന്നതോടെ കണ്ണനും വിദ്യാധരനും തമ്മിലുള്ള പെണ്ണുകാണല്‍ മല്‍സരത്തിലേക്ക് എത്തുകയാണ്. രസകരമായ നര്‍മ്മത്തോടെയാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

നദികളില്‍ സുന്ദരി യമുനയുടെ തുടക്കവും ഒടുക്കവും തമാശയിലൂടെയാണ് കടന്നു പോകുന്നത്. അത് കൊണ്ട് തന്നെ പ്രേക്ഷകരിലേക്ക് പെട്ടെന്നു എത്തുവാന്‍ ചിത്രത്തിന് കഴിഞ്ഞു. തികച്ചും ലളിതമായ കഥ. അത് വളരെ രസകരമായി അവതരിപ്പിക്കുവാനും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയവും സൌഹൃദവും പറയുന്ന നാട്ടിന്‍പുറത്തെ മനോഹരമായി അവതരിപ്പിക്കുമ്പോള്‍ കുടുംബ ബന്ധങ്ങളെയും അത്രയും പ്രധാന്യത്തോടെ തന്നെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

കണ്ണനായി ധ്യാന്‍ ശ്രീനിവാസനും വിദ്യാധരനായി അജു വര്‍ഗീസും ചേരുമ്പോഴുള്ള കെമിസ്ട്രി ഈ ചിത്രത്തില്‍ പൂര്‍ണമായും വിജയിച്ചിട്ടുണ്ടെന്ന് ഉറപ്പായും പറയാം. അത് തന്നെയാണ് സിനിമ കണ്ട് തിയ്യേറ്റര്‍ വിട്ടിറങ്ങുന്ന ഓരോ പ്രേക്ഷകര്‍ക്കും പറയാനുള്ളതും. ചിത്രത്തിന്‍റെ ആദ്യപകുതി തമാശകളുമായി മുന്നോട്ട് പോകുമ്പോള്‍ രണ്ടാം പകുതി എത്തുമ്പോള്‍ സിനിമ അതിന്‍റെ കഥയിലേക്കും കഥാപാത്രങ്ങളിലേക്കും സ്വത്വത്തിലേക്കും കടക്കുന്നു. ക്ലൈമാക്സ് ഏറ്റവും ഭംഗിയായെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ശരീരഭാഷകൊണ്ടും മൂളല്‍ കൊണ്ട് പോലും ചിരി പടര്‍ത്താന്‍ കഴിഞ്ഞ ധ്യാന്‍ ശ്രീനിവാസന്‍റെ കണ്ണന്‍ എന്ന കഥാപാത്രത്തെ മികച്ചതാക്കുവാന്‍ ധ്യാന്‍ ശ്രീനിവാന് കഴിഞ്ഞു. അതിനൊപ്പം കിടപിടിക്കുവാന്‍ ചിരിക്ക് ആക്കം കൂട്ടുവാന്‍ അജു വര്‍ഗീസിന്‍റെ വിദ്യാധരന്‍ എന്ന കഥാപാത്രത്തിനും കഴിഞ്ഞിട്ടുണ്ട്.  

നിരവധി പുതുമുഖ താരങ്ങള്‍ കൂടി അണിനിരക്കുന്ന ചിത്രമാണ് നദികളില്‍ സുന്ദരി യമുന. കണ്ണൂര്‍ ജീവിത പശ്ചാതലത്തെ, സംസ്കാരത്തെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുവാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ആ ദേശത്തെ  ഭാഷയുടെയും രാഷ്ട്രീയത്തിന്‍റെയും വിശ്വാസത്തിന്‍റെയും അന്തരീക്ഷത്തെ മനോഹരമായി അവതരിപ്പിക്കുവാന്‍ സാധിച്ചിട്ടുണ്ട്. വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളോറയും ചേര്‍ന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം വിജയകരമായി തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഫൈസല്‍ അലിയുടെ ഛായാഗ്രഹണം ചിത്രത്തിന് കൂടുതല്‍ മിഴിവേകുവാന്‍ സാധിച്ചു. അരുണ്‍ മുരളിധരന്‍റെ മനോഹരമായ പാട്ടുകളും പ്രേക്ഷക ഹൃദയത്തിലിടം നേടിക്കഴിഞ്ഞു. കുടുംബ സമേതം പോയിക്കാണുവാന്‍ പറ്റിയ, നര്‍മ്മ മുഹൂര്‍ത്തങ്ങളില്‍ മറന്നിരിക്കുവാനുo മാനസികോല്ലാസത്തിന് എനര്‍ജി പകരുകയും ചെയ്യുന്ന ചിത്രമാണ് നദികളില്‍ സുന്ദരി യമുന.

spot_img

Hot Topics

Related Articles

Also Read

കവിതയിലൂടെ പാട്ടിലേക്ക്; ജനപ്രിയവരികളിലൂടെ ശ്രദ്ധനേടി അജീഷ് ദാസൻ

0
പാട്ടിൽ പഴയകാല പാരമ്പര്യത്തെ ഇന്നും ആരാധിക്കുന്നവരിൽ  ഒരാളാണ് കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ അജീഷ് ദാസൻ. ‘പൂമുത്തോളെ’ എന്ന ആ ഒരൊറ്റപ്പാട്ട് മതി പാരമ്പര്യ പാട്ടെഴുത്തിന്റെ ചങ്ങലക്കണ്ണികളിലൊരാളായി അജീഷ് ദാസനെ വിളക്കിച്ചേർക്കുവാൻ.

ജയ് ഗണേഷ് ഏപ്രിൽ 11 ന് തിയ്യേറ്ററുകളിൽ

0
ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ ഉണ്ണി മുകുന്ദനെയും മഹിമ നമ്പ്യാരെയും കേന്ദ്രകഥാപാത്രങ്ങളാക്കി രഞ്ജിത് ശങ്കർ എഴുതി സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് ഏപ്രിൽ 11 ന് തിയ്യേറ്ററിൽ റിലീസ് ചെയ്യും.

‘AD19’ കുണ്ടില്‍ അഹമ്മദ് കുട്ടിയുടെ ജീവിചരിത്ര സിനിമ ശ്രദ്ധേയമാകുന്നു

0
ഏറനാട്ടിലെ ജന്‍മിത്തത്തിനും ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കുമെതിരെ 1921- ല്‍ ധീരമായി പോരാടി 14 വര്‍ഷത്തോളം സെല്ലുലാര്‍ ജയില്‍ശിക്ഷയനുഭവിച്ച  സ്വാതന്ത്ര്യസമര സേനാനി യിലൊരാളായ കുണ്ടില്‍ അഹമ്മദ് കുട്ടിയുടെ ജീവചരിത്രമാണ് ‘AD19’എന്ന ചിത്രത്തില്‍.

വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്‍റെ ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’

0
വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്‍റെ ബാനറില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’ എന്ന ചിത്രത്തില്‍ ഉര്‍വശിയും, ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

സര്‍വൈവല്‍ ത്രില്ലര്‍ ജൂലിയാന വരുന്നു; ലോകസിനിമയിലെ ആദ്യപരീക്ഷണ ചിത്രം, ടീസര്‍ റിലീസ് ചെയ്തു

0
ലോകസിനിമയിലെ ആദ്യപരീക്ഷണ ചിത്രവുമായി പ്രശാന്ത് മാമ്പുള്ളി എത്തുന്നു. ഒരൊറ്റ കഥാപാത്രമുള്ള ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത സംഭാഷണം ഇല്ലാത്തതാണ്.