Friday, April 4, 2025

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം; ‘കാത്ത് കാത്തൊരു കല്യാണം’ തിയ്യേറ്ററിലേക്ക്

ജയ്ൻ ക്രിസ്റ്റഫർ സംവിധാനം ചെയ്ത് ടോണി സിജിമോൻ നായകനായി എത്തുന്ന ചിത്രം നാളെ മുതൽ തിയ്യേറ്ററിലേക്ക് എത്തും. കുട്ടികൾ പിറക്കാത്ത ഒരു ഗ്രാമത്തിന്റെ കഥയാണ് ഇതിവൃത്തം. ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകരയാണ് നിർമ്മാണം. തിരക്കഥ, സംഭാഷണം നന്ദൻ.

ഭ്രമരം, പളുങ്ക്, ഛോട്ടാമുംബൈ, മായാവി, തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി അഭിനയിച്ചുകൊണ്ട് ശ്രദ്ധനേടിയ താരമാണ് ടോണി സിജിമോൻ. ടോണി നായകനായി എത്തുന്ന മൂന്നാമത്തെ ചിത്രമാണ് കാത്ത് കാത്തൊരു കല്യാണം. ആൽബങ്ങളിലൂടെ അഭിനയിച്ച് ശ്രദ്ധേയയായ താരം ക്രിസ്റ്റി ബെന്നറ്റ് ആണ് നായികയായി എത്തുന്നത്.

spot_img

Hot Topics

Related Articles

Also Read

ഹൈക്കോടതി അഭിഭാഷകനും നടനുമായ ഐ. ദിനേശ് മേനോൻ അന്തരിച്ചു

0
നടനും ഹൈക്കോടതി അഭിഭാഷകനുമായ ഐ ദിനേശ് മേനോൻ 9520 അന്തരിച്ചു. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

ജയശങ്കർ കാരിമുട്ടം നായകവേഷത്തിൽ; ‘മറുവശം’ ഈ മാസം റിലീസ്

0
നടൻ അനൂറാം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘മറുവശം’  ഈ മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ജയശങ്കർ കാരിമുട്ടം നായകവേഷത്തിൽ എത്തുന്ന ചിത്രമാണ് മറുവശം. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത് വിട്ടു....

ആഗസ്ത് 18- നു തിയ്യേറ്ററിലേക്കൊരുങ്ങി ‘പോയിന്‍റ് റേഞ്ച്’

0
സൈനു സംവിധാനം ചെയ്ത് ഡി എം പ്രൊഡക്ഷന്‍ ഹൌസിന്‍റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും നിര്‍മ്മിക്കുന്ന ചിത്രം ‘പോയിന്‍റ് റേഞ്ച്’ ആഗസ്ത് 18- നു തിയ്യേറ്ററിലേക്ക് എത്തുന്നു. ചിത്രത്തില്‍ ആദി എന്ന കഥാപാത്രത്തില്‍  അപ്പാനി ശരത്താണ് നായകനായി എത്തുന്നത്.

‘പ്രതിമുഖം’ ട്രെയിലർ പുറത്ത്

0
പുറമെ പുരുഷനും അകമേ സ്ത്രീയുടെ മനസ്സുമായി ജീവിക്കുന്ന മധു എന്ന ചെറുപ്പക്കാരന്റെ ജീവിതകഥ പറയുന്ന ചിത്രം ‘പ്രതിമുഖം’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. തിരുവല്ല കേന്ദ്രീകൃതമായ ദോഹ പ്രവാസികളുടെ കൂട്ടായ്മയായ മൈത്രി വിഷ്വൽസിന്റെ...

‘നൈറ്റ് റൈഡേഴ്സ്’ ചിത്രീകരണം പൂർത്തിയായി

0
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മലയാളത്തിലെ ചിത്രസംയോജകനായ നൌഫൽ അബ്ദുല്ല ആദ്യമായി സംവിധാനം ചെയ്യുന്ന ‘നൈറ്റ് റൈഡേഴ്സി’ന്റെ ചിത്രീകരണം പൂർത്തിയായി. പാലക്കാട് ആണ് ചിത്രീകരണം പൂർത്തിയാക്കിയത്. സജിൻ അലി, ദീപൻ...