Thursday, April 3, 2025

പ്രേക്ഷകരെ ചിരിപ്പിക്കാൻ എത്തുന്നു ‘പവി കെയർ ടേക്കർ’; ട്രയിലർ പുറത്ത്

ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പവി കെയർ ടേക്കർ’ മൂവിയുടെ പുതിയ ട്രയിലർ പുറത്തിറങ്ങി. ഏപ്രിൽ 26- ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. തിയ്യേറ്റർ ഓണർസിന്റെ സംഘടന ഫിയോസ് ആദ്യമായി വിതരണത്തിന് എത്തിക്കുന്ന ചിത്രം കൂടിയാണ് ‘പവി കെയർ ടേക്കർ’. ഒരു തമാശ ചിത്രം കൂടിയാണിത്. രാജേഷ് രാഘവൻ തിരക്കഥയെഴുതി ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് ആണ് നിർമ്മാണം.

ജോൺ ആൻറണി, ധർമ്മജൻ ബോൾഗാട്ടി, രാധിക ശരത് കുമാർ, സ്ഫടികം ജോർജ്ജ്, ജൂഹി ജയകുമാർ, ദിലീന രാമകൃഷ്ണൻ, സ്ഫടികം ജോർജ്ജ്, സ്വാതി, റോസ്മിൻ, അഭിഷേക് ജോസഫ്, മാസ്റ്റർ ശ്രീപത്, ജിനു ബൻ, ദീപു പണിക്കർ, ഷൈജു അടിമാലി, ഷാഹിർ കബീർ തുടങ്ങി നിരവധി പേര് ചിത്രത്തിൽ കഥാപാത്രങ്ങളായി അണിനിരക്കുന്നു. ഛായാഗ്രഹണം സനു താഹിർ, എഡിറ്റിങ് ദീപു ജോസഫ്, സംഗീതം മിഥുൻ മുകുന്ദൻ, ഗാനരചന ഷിബു ചക്രവർത്തി, വിനായക് ശശികുമാർ.

spot_img

Hot Topics

Related Articles

Also Read

പരമശിവന്റെ വേഷത്തിൽ അക്ഷയ് കുമാർ; ‘കണ്ണപ്പ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
മുകേഷ് കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ, പ്രഭാസ്, ശിവ രാജ് കുമാർ, മോഹൻബാബു, വിഷ്ണു മഞ്ചു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കണ്ണപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പരമശിവനായി എത്തുന്ന അക്ഷയ്...

‘കിഷ്ക്കിന്ധാകാണ്ഡ’ത്തില്‍ ഒന്നിച്ച് ആസിഫ് അലിയും നിഷാനും

0
പതിനൊന്നു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒന്നിച്ച് ആസിഫ് അലിയും നിഷാനും. ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന ഋതു എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി അഭിനയിച്ചത്.

പത്രപ്രവർത്തകനും നടനുമായ വേണുജി അന്തരിച്ചു

0
പത്രപ്രവർത്തകനും സീരിയൽ- ചലച്ചിത്ര താരവും നടകനടനുമായ വേണു ജി എന്ന ജി. വേണുഗോപാൽ അന്തരിച്ചു. 65 വയസ്സായിരുന്നു. കേരളപത്രികയുടെ സഭ എഡിറ്റർ ആയിരുന്നു ഇദ്ദേഹം. വൃക്കസംബന്ധമായ അസുഖത്താൽ ഏറെനാളുകളായി ചികിത്സയിൽ ആയിരുന്നു.

ബിജു മേനോൻ- മേതിൽ ദേവിക ഒന്നിക്കുന്ന ‘കഥ ഇന്നുവരെ’ തിയ്യേറ്ററിൽ

0
ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാന് ശേഷം വിഷ്ണു മോഹൻ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘കഥ ഇന്നുവരെ’ തിയ്യേറ്ററുകളിൽ ഇന്ന്  പ്രദർശനത്തിന് എത്തി. ചിത്രത്തിൽ പ്രശസ്ത നർത്തകി മേതിൽ ദേവികയും ബിജു മേനോനും...

സെക്കന്റ് ലുക്ക് പോസ്റ്ററുമായി ‘റേച്ചൽ’

0
ഹണി റോസ് നായികയായി എത്തുന്ന മൂവി റേച്ചലിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷ എൻ എം ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.