ബ്ലെസ്സി- പൃഥ്വിരാജ്- കൂട്ടുകെട്ടിൽ ബെന്യാമിന്റെ പ്രശസ്ത നോവൽ ആടുജീവിതം ഇനി . 2024- ഏപ്രിൽ 10 ന് തിയ്യേറ്ററുകളിലേക്ക്. മലയാളത്തിന് പുറമെ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലേക്കും സിനിമ എത്തും. നിരവധി ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത് പുരസ്കാരങ്ങൾ നേടിയ ബ്ലെസ്സിയാണ് സംവിധായകൻ. വിഷ്വൽ റൊമാനസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ നജീബ് എന്ന പ്രധാന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ഹോളിവുഡ് നടൻ ജിമ്മി ജിൻ ലൂയിസ്, കെ ആർ ഗോകുൽ, അമല പോൾ, താലിബ് അൽ ബലൂഷി, റിക്കാബി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. അഞ്ചുവർഷത്തെ നീണ്ട കഠിന പ്രയത്നത്തിന്റെ ഫലമാണ് ആടുജീവിതം ചലച്ചിത്ര രൂപത്തിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഛായാഗ്രഹണം സുനിൽ കെ എസ്, എഡിറ്റിങ് ശ്രീകർ പ്രസാദ്, സംഗീതം എ ആർ റഹ്മാൻ, ശബ്ദരൂപകല്പ്പന റസൂൽ പൂക്കുട്ടി.
Also Read
‘ബസൂക്ക’യിൽ തിളങ്ങി മമ്മൂട്ടി; പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ
തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകൻ നവാഗതനായ ഡിനോ ഡെന്നീസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന പുതിയ ത്രില്ലർ ചിത്രം ‘ബസൂക്ക’യുടെ പോസ്റ്റർ പുറത്തിറങ്ങി.
‘പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര’യുമായി സിന്റോ ആൻറണി
സിന്റോ ആൻറണി സവിധാനം ചെയ്യുന്ന പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിലെ റോയൽ ട്രൈബ്യൂട്ട് സ്യൂട്ടിൽ വെച്ച് നടന്നു. ബിജു ആൻറണിയുടെ ബെൻഹർ ഫിലിംസ് എന്ന പുതിയ ചലച്ചിത്ര...
സംവിധാനത്തിലും കൈ വെച്ച് മോഹൻലാൽ; ത്രീഡി ചിത്രം ‘ബറോസ്’ ഉടൻ
മോഹൻലാൽ സംവിധേയകനായി അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് അവസാനഘട്ടം പൂർത്തിയാക്കുന്നു. നിധികാക്കും ഭൂതത്തിന്റെ കഥപറയുന്ന ചിത്രമാണ് ബറോസ്.
‘കലണ്ടറി’ന് ശേഷം നടൻ മഹേഷ് സംവിധാനം ചെയ്യുന്നു ‘പിന്നെയും പിന്നെയും’
പൃഥ്വിരാജിനെ നായകനാക്കിക്കൊണ്ട് നടൻ മഹേഷ് സംവിധാനം ചെയ്ത ആദ്യചിത്രം ‘കലണ്ടറി’ന് ശേഷം ഏറ്റവും പുതിയ ചിത്രം ‘പിന്നെയും പിന്നെയും’ വരുന്നു.
സഹസംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു
മലയാള സിനിമയിലെ സഹ സംവിധായകനായ അനിൽ സേവ്യർ അന്തരിച്ചു. 39 വയസ്സായിരുന്നു. ഫുഡ് ബാൽ കളിക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം . സഹ സംവിധാനം കൂടാതെ മികച്ച ശില്പി കൂടിയായിരുന്നു...