സി ഇ റ്റി സിനിമാസിന്‍റെ ബാനറില്‍ രാജശേഖരന്‍ ആദ്യമായി സിനിമ നിര്‍മാണം ചെയ്യുന്ന ചിത്രം ‘പ്രാവി’ലെ ഗാനം പുറത്തിറങ്ങി. ബി കെ ഹരീനാരായണന്‍റ വരികള്‍ക്ക് ബിജിപാല്‍ ഈണമിട്ട ‘ഒരു കാറ്റു പാതയില്‍’ എന്ന മനോഹര ഗാനം ആലപിച്ചിരിക്കുന്നത് യാമി സോനയും ആദര്‍ശ് രാജയും ചേര്‍ന്നാണ്. പത്മരാജന്‍റെ കഥയെ അടിസ്ഥാനമാക്കി നവാസ് അലി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ആത്മസുഹൃത്തായ രാജശേഖരന്‍റെ ആദ്യ സംരഭ ചിത്രമായ പ്രാവിനു വീഡിയോയിലൂടെമമ്മൂട്ടി ആശംസകള്‍ നേര്‍ന്നിരുന്നു. ചിത്രത്തിന്‍റെ പോസ്റ്ററിനും ട്രൈലറിനും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെയര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. അമിത് ചക്കാലക്കല്‍, തകഴി രാജശേഖരന്‍, അജയന്‍ തകഴി, യാമി സോന, ഗായത്രി നമ്പ്യാര്‍, ആദര്‍ശ് രാജ്, മനോജ് കെ യു, സാബു മോന്‍, ജംഷീന ജമാല്‍, ഡിനി ഡാനിയേല്‍, നിഷ സാരംഗ്, ടീന സുനില്‍, അലീന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ആന്‍റണി ജോയും എഡിറ്റിങ് ജോവിന്‍ ജോണും നിര്‍വഹിക്കുന്നു. ചിത്രം സെപ്തംബര്‍ 15- നു തിയ്യേറ്ററിലേ ക്കെത്തും.
Also Read
ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്റർനാഷണൽ ഫിലിം ജൂറി ചെയർമാനായി ശേഖർ കപൂർ
മികച്ച ചിത്രത്തിന് സുവർണ മയൂരവും 40 ലക്ഷം രൂപയും ലഭിക്കും. 15 ചിത്രങ്ങളാണ് മത്സരിക്കുന്നതിനായി എത്തുക. കൂടാതെ മികച്ച സംവിധായകൻ, നടൻ, നടി, സ്പെഷ്യൽ ജൂറി പുരസ്കാരങ്ങളും നൽകും. രജത മയൂരത്തിനായി മത്സരിക്കുന്നത് ഏഴ് ചിത്രങ്ങളാണ്.
ഹക്കീം ഷാജഹാൻ ചിത്രം കടകൻ തിയ്യേറ്ററിലേക്ക്
നിലമ്പൂർ പശ്ചാത്തലത്തിൽ ചാലിയാറിന്റെ കഥ പറയുന്ന ചിത്രം കടകൻ മാർച്ച് ഒന്നിന് തിയ്യേറ്ററിലേക്ക് എത്തും. നവാഗതനായ സജിൽ മാമ്പാടിന്റെതാണ് കഥയും സംവിധാനവും.
സെക്കൻഡ് ലുക്ക് പോസ്റ്ററുമായി ‘ഒരു വടക്കൻ പ്രണയ പർവ്വം’
വിജേഷ് ചെമ്പിലോടും ഋഷി സുരേഷും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഒരു വടക്കൻ പ്രണയ പർവ്വ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. എ വൺസ് സിനി ഫുഡ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ചിത്രത്തിൽ...
‘റാണി’യില്‍ ഒന്നിച്ച് ബിജു സോപാനവും ശിവാനിയും; ചിത്രം തിയ്യേറ്ററിലേക്ക്
ഫ്ലവേഴ്സിലെ ‘ഉപ്പും മുളകും’ എന്ന പരിപാടിയില്‍ അച്ഛനും മകളുമായി തകര്‍ത്തഭിനയിച്ച ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഫാമിലി എന്‍റര്ടൈമെന്‍റ് ചിത്രം ‘റാണി’ തിയ്യേറ്ററുകളിലേക്ക്.
‘തേരി മേരി’ ചിത്രീകരണം ആരംഭിച്ചു
ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അജിത്ത് എസ് കെ, സമീർ ചെമ്പയി എന്നിവര് ചേർന്ന് നിർമ്മിച്ച് ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം തേരി മേരിയുടെ ചിത്രീകരണം ആരംഭിച്ചു.