Thursday, April 3, 2025

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’

ഒരു പാലക്കാടൻ ഗ്രാമത്തിന്റെ കഥാപശ്ചാത്തലവുമായി ജിഷ്ണു ഹരീന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  പോസ്റ്റർ റിലീസായി. ഉണ്ണി ലാലുവും സിദ്ധാർഥ് ഭരതനും  പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രമാണ് പറന്ന് പറന്ന് പറന്ന് ചെല്ലാൻ. കായ്പ്പോള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അഞ്ജു കൃഷ്ണ അശോക് ആണ് നായികയായി എത്തുന്നത്. ജിഷ്ണു ഹരീന്ദ്ര വർമ്മ നോ മാൻസ് ലാൻഡ് എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണിത്.

രേഖ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിന് ശേഷം ഉണ്ണി ലാലു അഭിനയിക്കുന്ന സിനിമയാണ് പറന്ന് പറന്ന് പറന്ന് ചെല്ലാൻ. വിജയരാഘവൻ, സജിൻ ചെറുകയിൽ, കലാഭവൻ ജോഷി, സമൃദ്ധി താര, ദാസൻ കോങ്ങാട്, ശ്രീജ ദാസ്, രതീഷ് കുമാർ രാജൻ, ശ്രീനാഥ് ബാബു തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് സി ആർ ശ്രീജിത്ത്, സംഗീതം ജോയ് ജീനിത്, റാംനാഥ്, വരികൾ ദിൻ നാഥ് പുത്തഞ്ചേരി, ദീപക് റാം, അരുൺ പ്രതാപ് ജെ എം ഇൻഫോടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ വിഷ്ണുരാജിന്റേതാണ്.

spot_img

Hot Topics

Related Articles

Also Read

മലയാള ചലച്ചിത്ര സൌഹൃദ വേദിയുടെ പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

0
മലയാള ചലച്ചിത്ര സൌഹൃദ വേദിയുടെ പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സാമൂഹിക പ്രസക്തിയുള്ള കുടുംബ ചിത്രമായി ;ജാനകി ജാനേ’ തിരഞ്ഞെടുത്തു. മികച്ച ചലച്ചിത്ര പ്രതിഭാ പുരസ്കാരങ്ങൾ സംവിധായകൻ വി എം വിനു, നിർമ്മാതാവും നടനുമായ എ വി അനൂപ് എന്നിവരെയാണ് തിരഞ്ഞെടുത്തത്.

ഇളയരാജയുടെ മകൾ ഭവതരിണി അന്തരിച്ചു

0
കുട്ടിക്കാലം മുതൽക്കെ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു വളർന്ന ഭവതരിണി 1984- ൽ പുറത്തിറങ്ങിയ ‘മൈഡിയർ കുട്ടിച്ചാത്ത’നിലെ ‘തിത്തിത്തേ താളം’ എന്ന പാട്ട് പാടിക്കൊണ്ട് സംഗീതത്തിലേക്ക് അരങ്ങേറ്റം കുറിച്ചു.

ഡയാന ഹമീദ് നായികയാകുന്ന ചിത്രം ‘അയാം ഇൻ’ പൂജ ചടങ്ങുകൾ നടന്നു

0
റൈറ്റ് മൂവീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ടിനുഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘അയാം ഇൻ’ മൂവിയുടെ പൂജ ചടങ്ങുകൾ ഇടപ്പള്ളി സെന്റ് ജൂഡ് പള്ളിയിൽ വെച്ച് നടന്നു.

ഓൺലൈൻ ബുക്കിങ് ആരംഭിച്ച് ‘പരിവാരം’

0
ജഗദീഷ്, ഇന്ദ്രൻസ്, മീനാരാജ്, പ്രശാന്ത് അലക്സാണ്ടർ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പരിവാരം’ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ഫ്രാഗന്റ് നേച്ചർ ഫിലിം ക്രിയേഷന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി....

പി. സുശീലയ്ക്ക് തമിഴ് നാട് സർക്കാറിന്റെ കലൈഞ്ജർ സ്മാരക പുരസ്കാരം

0
കലാസാഹിത്യ മേഖലകയിലെ സമഗ്രസംഭവനയ്ക്ക് തമിഴ്നാട് നൽകിവരുന്ന കലൈഞ്ജർ സ്മാരക പുരസ്കാരത്തിന് ഗായിക പി. സുശീല അർഹയായി. കവിയായ എം മേത്തയാണ് ഈ അവാർഡ് ലഭിച്ച മറ്റൊരു വ്യക്തി. തിങ്കളാഴ്ച മുഖ്യമന്ത്രി സ്റ്റാലിൻ പരസ്കാരം...