Friday, April 4, 2025

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘നുണക്കുഴി’

ജിത്തു ജോസഫും ബേസിലും ഒന്നിക്കുന്ന ചിത്രം നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ ആണ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത്. ഓഗസ്ത് 15 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ‘ലയേഴ്സ് ഡേ ഔട്ട്’ എന്ന ടാഗ് ലൈനാണ് പോസ്റ്ററിൽ. നുണക്കുഴിയുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ ഇതിനോടകം ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. കെ ആർ കൃഷ്ണകുമാർ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ‘കൂമൻ’ എന്ന ചിത്രത്തിന് ശേഷം കൃഷ്ണകുമാറും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നുണക്കുഴി. സരിഗമയും ജിത്തു ജോസഫിന്റെ ബെഡ് ടൈം സ്റ്റോറീസും ചേർന്നൊരുക്കുന്ന ചിത്രമാണ് നുണക്കുഴി.

വിക്രം മെഹർ, സിദ്ധാർഥ ആനന്ദ് എന്നിവർ ചേർന്നാണ് നിർമാണം.  ഗ്രേസ് ആൻറണിയും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു. സിദ്ദിഖ്, ബൈജു, ബിനു പപ്പു, പ്രമോദ് വെളിയനാട്, സൈജു കുറുപ്പ്, അജു വർഗീസ്, മനോജ് കെ ജയൻ, രാജേഷ് പറവൂർ, നിഖില വിമൽ, ശ്യാം മോഹൻ, സന്തോഷ് ലക്ഷ്മണൻ, സെൽവരാജ്, അസീസ് നെടുമങ്ങാട്, ലെന, ദിനേശ് പ്രഭാകർ, അൽത്താഫ്  സലീം, കലാഭവൻ യൂസഫ്, സ്വാസിക, അരുൺ പുനലൂർ, നർമ്മകല, ശ്യാം ത്രിക്കുന്നുപുഴ, കാലഭവൻ ജിന്റോ, സുന്ദർ നായക്, തുടങ്ങിയവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിങ് വിനായക് വി എസ്, സംഗീതം ജയ് ഉണ്ണിത്താൻ.  

spot_img

Hot Topics

Related Articles

Also Read

ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരുമാണ്’-  ദുല്‍ഖര്‍ സല്‍മാന്‍

0
ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരുമാണ്’- കിങ് ഓഫ് കൊത്ത വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍.

ഏറ്റവും പുതിയ ഗാനവുമായി ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ

0
പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുവാൻ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിന്റെ ഏറ്റവും  പുതിയ ഗാനം  പുറത്തിറങ്ങി.

പുതിയ സിനിമയുമായി നഹാസ് നാസർ; പ്രധാന വേഷത്തിൽ ആസിഫ് അലിയും സുരാജും

0
ആഷിക് അലി ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നഹാസ് നാസർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്നു.

തെന്നിന്ത്യൻ താരം മീന കേന്ദ്രകഥാപാത്രമായെത്തുന്ന ‘ആനന്ദപുരം ഡയറീസ്’ ട്രയിലർ റിലീസ്

0
ജീവിതത്തിന്റെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന വിദ്യാഭ്യാസം പൂർത്തിയാക്കാനായി വർഷങ്ങൾക്ക് ശേഷം ക്യാംപസ്സിലെക്ക് തെന്നിന്ത്യൻ താരം മീന വിദ്യാർഥിനിയായി എത്തുന്ന  ചിത്രം ‘ആനന്ദപുരം ഡയറീസിലെ ടീസർ പുറത്തിറങ്ങി.

മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്ന ആദ്യ തെലുങ്കുനടനായി അല്ലു അര്‍ജുന്‍

0
തെലുഗു സിനിമയില്‍ ചരിത്രത്തിലാദ്യമായി അല്ലു അര്‍ജുന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊണ്ട് തുടക്കം കുറിച്ചു എന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്.