Friday, November 15, 2024

ഫഹദും  കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഓടും കുതിര ചാടും കുതിര;’ ചിത്രീകരണം തുടങ്ങി

ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അൽത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വരുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രത്തിന്റെ നിർമ്മാണം. എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു. ആഷിഖ് ഉസ്മാന്റെ പിതാവ് ഉസ്മാൻ ആണ് സ്വിച്ചോൺ കർമ്മം നിർവഹിച്ചത്. സംവിധായകൻ അൽത്താഫ് സലീമിന്റെ ഭാര്യ ശ്രുതി ശിഖാമണി ആദ്യ ക്ലാപ്പ് നല്കി.

ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ, ലാൽ, രഞ്ജി പണിക്കർ, വിനയ് ഫോർട്ട്, ഇടവേള ബാബു, ജോണി ആൻറണി, സുരേഷ് കൃഷ്ണ, നന്ദു, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന, അനുരാജ്, വിനീത് ചാക്യാര്, ശ്രീകാന്ത് വെട്ടിയാർ, സാഫ് ബോയ് തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ജിന്റോ ജോർജ്ജ്, എഡിറ്റിങ് അഭിനവ് സുന്ദർ നായ്ക്ക്, സംഗീതം ജെസ്റ്റിൻ വർഗീസ്, .

spot_img

Hot Topics

Related Articles

Also Read

പ്രേമലു’വിൽ ഒന്നിച്ച് നസ്ലിനും നമിത പ്രമോദും; ക്രിസ്തുമസ് ദിനത്തിൽ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ഗിരീഷ് എ ഡി  സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിക്കുന്ന റൊമാന്റിക് കോമഡി എന്റർടൈമെന്റ് ചിത്രം ‘പ്രേമലു’ വിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഷൈൻ ടോമും ധ്യാനും പ്രധാന കഥാപാത്രങ്ങൾ; പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു

0
ഷൈൻ ടോം ചാക്കോയും ധ്യാൻ ശ്രീനിവാസനും പ്രധാനകഥാപാത്രങ്ങളായി എത്തുക. ഓർമ്മയുണ്ടോ ഈ മുഖം, മനോഹരം എന്നീവയാണ് അൻവർ സാദിഖ് സംവിധാനം ചെയ്ത മറ്റ് സിനിമകൾ

53- മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി, ചിത്രം നന്‍പകല്‍ നേരത്ത് മയക്കം,...

0
53- മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലൂടെ മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം വിന്‍സി അലോഷ്യസിന്.

സകല ‘വില്ലത്തരങ്ങളു’മുള്ള വില്ലന്‍; മലയാള സിനിമ കുണ്ടറ ജോണിയെ ഓര്‍ക്കുന്നു, ഓര്‍മ്മകളുടെ വെള്ളിത്തിരയിലൂടെ

0
രൂപത്തിലും ഭാവത്തിലും മാത്രമല്ല, ഓരോരോ ശരീര ചേഷ്ടകളിലും ‘ഞാന്‍ വില്ലനാ’ണെന്ന് ധ്വനിപ്പിക്കുന്ന നടന്‍. കഥാപാത്രങ്ങളെ ശരീരഭാഷയോടൊപ്പം ചേര്‍ത്തിണക്കിക്കൊണ്ട് പോകുന്ന ഭാവഗരിമ.

ടൊറന്റോ രാജ്യാന്തര ചലച്ചിത്ര മേള- മത്സരിക്കാൻ ആറ് ഇന്ത്യൻ ചിത്രങ്ങളും

0
ലോകമെമ്പടുമുള്ള സിനിമാപ്രേമികൾ കാത്തിരിക്കുന്ന 11 ദിവസം നീണ്ടുനിൽക്കുo  ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് 2024 സെപ്തംബർ 5 ന് തുടക്കമിടാൻ പോകുന്നു. ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്രപ്രവർത്തകരും മാധ്യമപ്രവർത്തകരും പ്രേക്ഷകരും എത്തിത്തുടങ്ങി. 25 പ്രദർശനശാലകളാണ്‌...