Friday, April 4, 2025

ഫാമിലി എന്‍റര്‍ടൈമെന്‍റ് ചിത്രവുമായി സൌബിനും നമിതപ്രമോദും

സൌബിന്‍ ഷാഹിര്‍, നമിതപ്രമോദ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ഫാമിലി എന്‍റര്‍ടൈമെന്‍റ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുന്നു. ബസ് കണ്ടക്ടറായ സജീവും മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിയും സജീവിന്‍റെ ഭാര്യയുമായ ലിജിമോള്‍ എന്ന കഥാപാത്രമായി നമിത പ്രമോദും എത്തുന്നു. മുളന്തുരുത്തിയിലാണ് ചിത്രീകരണം. അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു ചിത്രം നിര്‍മ്മിക്കുന്നു.

നമിതപ്രമോദും സൌബിന്‍ ഷാഹിറും കൂടാതെ ദിലീഷ് പോത്തന്‍, ശാന്തി കൃഷ്ണ, ദര്‍ശന സുദര്‍ശന്‍, മനോജ് കെ യു, ശ്രുതി ജയന്‍, വിനീത് തട്ടില്‍, ആര്യ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ജക്സണ്‍ ആന്‍റണി കഥയും അജീഷ് തോമസ് തിരക്കഥയും രചിച്ചിരിക്കുന്നു. വരികള്‍- സിന്‍റോ സണ്ണി, സംഗീതം- ഔസേപ്പച്ചന്‍, ഛായാഗ്രഹണം- വിനോദ് മേനോന്‍,. മുളന്തുരുത്തി, അന്നമനട, മാള എന്നിവിടങ്ങളിലായി ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും.

spot_img

Hot Topics

Related Articles

Also Read

നിവിന്‍ പോളിയുടെ ‘രാമചന്ദ്ര ബോസ് & കോ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0
ഒരു വല്യ ഹീറ്റ് ഒരു ചെറിയ ഗ്യാങ് എന്ന അടിക്കുറിപ്പോട് കൂടിയാണ് നിവിന്‍ പോളി ഫേസ് ബുക്കില്‍ പോസ്റ്റര്‍ പങ്കുവെച്ചത്.

കഥ, തിരക്കഥ, സംവിധാനം- അരവിന്ദന്‍ നെല്ലുവായ്; ‘തല്‍സമയം’ റിലീസിന്

0
നെല്ലുവായ് ഗ്രാമത്തിന്‍റെ കഥപറയുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംവിധാനം അരവിന്ദന്‍ നെല്ലുവായ് നിര്‍വഹിക്കുന്നു. പ്രശസ്ത സംവിധായകന്‍ ലോഹിതദാസിന്‍റെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ് ആയിരുന്നു അരവിന്ദന്‍ നെല്ലുവായ്.

‘ഗു’ മെയ് 17 ന് തിയ്യേറ്ററുകളിലേക്ക്

0
നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗു. മാളികപ്പുറത്തിന് ശേഷം ദേവാനന്ദയും സൈജു കുറുപ്പും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറര്‍ ഫാന്‍റസി ചിത്രമാണ് ഇത്.

‘നടന്ന സംഭവ’ത്തിൽ ഒന്നിച്ച് സുരാജും ബിജു മേനോനും

0
ചിരിയുടെ പൂരവുമായി സുരാജും ബിജു മേനോനും ഒന്നിക്കുന്ന ഫൺ ഫാമിലി ഡ്രാമ മൂവി ‘നടന്ന സംഭവ’ത്തിന്റെ ടീസർ പുറത്ത് വിട്ടു. മാർച്ച് 22 ന് ചിത്രം തിയ്യേറ്ററിൽ എത്തും.

ചിരിയുടെ പൂരം തീർക്കുവാൻ ധ്യാൻ ശ്രീനിവാസൻ വീണ്ടും ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘കോപ് അങ്കിൾ’

0
ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ വിനയ് ജോസ് സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ചിത്രം ‘കോപ് അങ്കിൾ’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.