ജഗദീഷ് അച്ഛനും ബേസിൽ ജോസഫ് മകനുമായി അഭിനയിക്കുന്ന ഫാമിലി എന്റർടൈമെന്റ് മൂവി ‘ഫാമിലി’യുടെ ട്രയിലർ റിലീസായി. ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ചിയേഴ്സ് എന്റർടൈമെന്റ്സും സൂപ്പർ ഡ്യൂപ്പർ സിനിമയും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ഫാമിലി. നവാഗതനായ നിർമ്മൽ സഹദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാനമേയൻ, ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങൾക്ക് ശേഷം ബേസിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. സന്ദീപ്, മഞ്ജു പിള്ള, ജോമോൻ ജ്യോതിർ, അഭിറാം രാധാകൃഷ്ണൻ, മീനാരാജ്, തുടങ്ങിയവർ അഭിനയിക്കുന്ന ഫാമിലി നവംബർ 17- ന്നു തിയ്യേറ്ററുകളിലേക്ക് എത്തും. തിരക്കഥ സംവിധായകൻ നിതീഷ് സഹാദേവനും സാഞ്ചോ ജോസഫും ചേർന്ന് ആണ് നിർവഹിക്കുന്നത്. സംഗീതം വിഷ്ണു വിജയ്, എഡിറ്റിങ് നിധിൻ രാജ് ആരോൾ.
Also Read
ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭ അത്രേ അന്തരിച്ചു
ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ 5. 30 തിന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. ശനിയാഴ്ച മുംബൈയിൽ സ്വർപ്രതിഭ സംഗീത പരിപാടി അവതരിപ്പിക്കാനിരിക്കുകയായിരുന്നു.
അനുരാഗ് കശ്യപ് ആദ്യമായി ആഷിഖ് അബൂ ചിത്രത്തിൽ വില്ലനായി എത്തുന്നു
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിൽ ബോളിവൂഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് പ്രധാന കഥാപാത്രമായ വില്ലനായി എത്തുന്നു.
‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു
അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ്ഡ് മാസ്സ് എന്‍റര്‍ടെയ്നര്‍ ചിത്രം ‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക്.
‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ മെയ് 31 ന് തിയ്യേറ്ററുകളിലേക്ക്
നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യുടെ റിലീസ് പ്രഖ്യാപിച്ചു. മെയ് 31 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും.
ഒക്ടോബർ ഒന്ന് മുതൽ എല്ലാ ചലച്ചിത്ര പ്രവർത്തകർക്കും കരാർ ഉറപ്പാക്കും
ചലച്ചിത്ര മേഖലയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കരാർ നിർബന്ധമാക്കി. ഫെഫ്ക അമ്മ എന്നീ സംഘടനകൾക്ക് നല്കിയ കത്തിലാണ് ഒക്ടോബർ ഒന്ന് മുതൽ എല്ലാ സിനിമകളിലും നിർബന്ധമായും കരാർ ഉറപ്പാക്കണമെന്ന് പ്രോഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നത്. നാലു...