സംഗീതസംവിധായകന്‍, ഗായകന്‍, അഭിനേതാവ്… മെജോ ജോസഫ് എന്ന ഈ കലാകാരന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനാകുന്നത് ഗായകനായും സംഗീതസംവിധായകനുമായാണ്. ആദ്യ ചിത്രമായ റോഷന്‍ ആഡ്രൂസ് സംവിധാനം ചെയ്ത ‘നോട്ട് ബുക്കി’ലൂടെ സംഗീത സംവിധായകനായും അഭിനേതാവായും അരങ്ങേറ്റം കുറിച്ച അപൂര്‍വ പ്രതിഭ. നോട്ട് ബുക്കിലെ ഫിറോസ് എന്ന പ്ലസ് ടു ക്കാരന്‍ പയ്യനായെത്തിയ മെജോ ജോസെഫ് സിനിമകളില്‍ നിന്നും സിനിമകളിലേക്ക് സഞ്ചരിക്കുന്നത് സംഗീത സംവിധായകനായിട്ടാണ്. ലളിതവും ഹൃദ്യവുമായ സംഗീതം കൊണ്ട് പാട്ടുകളെ അദ്ദേഹം നമുക്ക് പ്രിയങ്കരങ്ങളാക്കി തീര്‍ത്തു. സംഗീതം കൊണ്ടാണ് സിനിമയില്‍ മെജോ ജോസഫ് തന്നെ അടയാളപ്പെടുത്തുന്നതെങ്കിലും ഇപ്പൊഴും ‘നോട്ട് ബൂക്കി’ലെ ഇരുപത്തിയഞ്ചാം വയസ്സില്‍ അഭിനയിച്ച ഫിറോസ് എന്ന കഥാപാത്രത്തിലൂടെയാണ് ആളുകള്‍ അദ്ദേഹത്തെ കാണുന്നത്.
കുട്ടിക്കാലത്തെ പാട്ടിനോനോടായിരുന്നു മെജോ ജോസഫിന് കൂടുതല്‍ പ്രിയം. അത് കൊണ്ട് തന്നെ പാട്ട് പാടുന്നതിലും വരികള്‍ക്ക് സംഗീതം ചിട്ടപ്പെടുത്തുന്നതിലും മികവ് തെളിയിച്ചു. സൌണ്ട് എഞ്ചിനീയറായി ജോലി ചെയ്യുന്നതിനിടെയാണ് ‘ഇനിയും മൌനമോ’ എന്ന ആല്‍ബം പുറത്തിറക്കുന്നത്. ആല്‍ബത്തിലെ ആ ഗാനങ്ങള്‍ അദ്ദേഹത്തിന്‍റെ സഹോദരി ആന്‍സിയായിരുന്നു എഴുതിയിരുന്നത്. ഈ അല്‍ബത്തിലെ പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടതോടെ നോട്ട് ബൂക്കില്‍ അഭിനയിക്കുവാനുള്‍പ്പെടേ ചിത്രത്തിലെ പാട്ടുകള്‍ക്ക് സംഗീതം ചിട്ടപ്പെടുത്തുവാനുള്ള അവസരവും മെജോ ജോസഫിന് ലഭിക്കുകയായിരുന്നു. സിനിമയുടെ പശ്ചാത്തലത്തിനനുസരിച്ചുള്ള വരികളും അതിനോത്ത സംഗീതവും ചിട്ടപ്പെടുത്തുവാന്‍ മെജോ ജോസഫിന് കഴിയാറുണ്ട്. നോട്ട് ബുക്കിന് ശേഷം നിരവധി ഹിറ്റ് സിനിമകളിലെ ഗാനങ്ങള്‍ക്ക് സംഗീതം ചിട്ടപ്പെടുത്തുവാന്‍ മെജോ ജോസഫിന് അവസരം ലഭിച്ചു.
സംഗീത സംവിധായകരില്‍ പ്രഗത്ഭനായ കീരവാണിയായിരുന്നു ‘വാരിക്കുഴിയിലെ കൊലപാതകം ‘ എന്ന ചിത്രത്തിലെ മെജോ ജോസെഫ് ഈണമിട്ട ഒരു പാട്ട് പാടുന്നത്. ബാഹുബലിയില്‍ ‘ധീവര’ എന്ന ഗാനത്തിന് ചിട്ടപ്പെടുത്തിയ ‘അക്കാപ്പെല്ല’ ഒരുക്കിയത് മെജോ ജോസഫ് ആയിരുന്നു. അത് തന്നെയായിരുന്നു ‘വാരിക്കുഴിയിലെ കൊലപാതക’ത്തിലെ പാട്ടിലും പരീക്ഷിച്ചത്. ഇത്രയും വലിയ സംഗീത സംവിധായകന്‍ തന്‍റെ പാട്ട് പാടിയതില്‍ അഭിമാനവും അത്ഭുതവും ഉണ്ട് മെജോ ജോസഫിന്. ഫോക് മൂഡിലുള്ള പാട്ടുകള്‍ അദ്ദേഹം ആദ്യമായി ചിട്ടപ്പെടുത്തുന്നതും’വാരിക്കുഴിയിലെ കൊലപാതക’ത്തിലെ പാട്ടുകള്‍ക്ക് വേണ്ടിയായിരുന്നു. സംഗീതത്തിലെ പാതയിലേക്ക് മെജോ ജോസഫിനെ നയിച്ചത് അമ്മയായിരുന്നു. എങ്കിലും സംഗീതത്തെ അദ്ദേഹം ഗൌരവമായി കാണുന്നത് കോളേജ് പഠനകാലത്തായിരുന്നു.
നോട്ട് ബുക്കില്‍ മാത്രമല്ല, പിന്നീട് 2019- ല്‍ പുറത്തിറങ്ങിയ ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിലും മെജോ ജോസെഫ് എല്‍ദോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്‍ട്രിയിലെ ‘സമ്മാനം ഓഡിഐ നേടണോ’, ഇന്നുമുതല്‍ എന്ന ചിത്രത്തിലെ ‘മായക്കണ്ണന്‍’, തുടങ്ങിയവയാണ് മേജിന്‍ ജോസെഫ് ആലപിച്ച ഗാനങ്ങള്‍. പാട്ടുപാടുന്നതിനെക്കാള്‍ മെജോ ജോസഫിനെ ആളുകള്‍ ഇഷ്ടപ്പെട്ടത് അദ്ദേഹം സംഗീതം ചെയ്യുന്ന പാട്ടുകളെയായിരുന്നു. നോട്ട് ബുക്കിലെ ‘ഹൃദയവും ഹൃദയവും’, ‘ചങ്ങാതിക്കൂട്ടം വന്നേ,’ ‘ആസ് വി ആള്‍ നോ,’ ‘ഇനിയും മൌനമോ,’ മഴയുടെ ചെറുമണി,’ സൈക്കിള്‍ എന്ന ചിത്രത്തിലെ ‘പാട്ടുണര്‍ന്നുവോ കാതില്‍ തേന്‍,’ ‘വര്‍ണ്ണപ്പൈങ്കിളി,’ കാണാപ്പോന്നിന്‍ തീരം തേടി,’ ‘പുതിയൊരീണ൦ നെഞ്ചിലുണര്‍ത്തി,’ ട്രാഫിക്കിലെ ‘പകലിന്‍ പവനില്‍,’ ‘കണ്ണെറിഞ്ഞാല്‍,’ ‘കന്‍മഴ പെയ്യും മുമ്പേ എന്ന ചിത്രത്തിലെ ‘കാറ്റു വന്നു ചാരെ,’ ‘c/o സൈറ ബാനുവിലെ ‘ചക്കിക്കൊച്ചമ്മ’, ‘ഹൃദയ വാതില്‍,’ ‘തനിയെ ഇരുളില്‍,’ ‘ആരോമലെ ,’ വാരിക്കുഴിയിലെ കൊലപാതകത്തിലെ ‘കന്നിവെയില്‍’, ‘മെല്ലെ ഇന്നെന്‍,’ ‘കളകാഞ്ചി’, ‘അജയ്യ ശക്തി,’ ‘മെല്ലെ ഇന്നെന്‍,’ … തുടങ്ങിയവ മെജോ ജോസഫ് ഈണം നല്കിയ ശ്രദ്ധേയ ഗാനങ്ങളാണ്.