കൊച്ചിയിൽ വെച്ച് നടന്ന ഫെഫ്ക സംഘടനയുടെ വാർഷിക ജനറൽ കൌൺസിലിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇരുപത്തിയൊന്ന് അംഗസംഘടനകളിൽ നിന്നുള്ള അറുപത്തി മൂന്ന് ജനറൽ കൌൺസിൽ അംഗങ്ങളാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റായി സിബി മലയിലിനെയും ജനറൽ സെക്രട്ടറിയായി ബി. ഉണ്ണികൃഷ്ണനെയും വർക്കിങ് സെക്രട്ടറിയായി സോഹൻ സീനുലാലിനേയും ട്രഷററായി ആർ. എച്ച് സതീഷിനെയും തിരഞ്ഞെടുത്തു. എൻ എം ബാദുഷ, ശ്രീമതി ദേവി, ജി എസ് വിജയൻ, ജാഫർ കാഞ്ഞിരപ്പള്ളി, അനിൽ ആറ്റുകാൽ തുടങ്ങിയവരാണ് പ്രസിഡന്റുമാർ. ജോയിന്റ് സെക്രട്ടറിമാരായി ഷിബു ജി സുശീലൻ, പ്രദീപ് രംഗൻ, അനീഷ് ജോസഫ്, നിമേഷ് എം, ബെന്നി ആർട്ട് ലൈൻ, എന്നിവരെയും തിരഞ്ഞെടുത്തു. ഫെഫ്കയിലെ മുഴുവൻ അംഗങ്ങൾക്കും സൌജന്യ ആരോഗ്യ ഇൻഷൂറൻസ്, ആസ്ഥാന മന്ദിര നിർമ്മാണം, തൊഴിലുകൾ എന്നിവയും ലഭിക്കും.
Also Read
സംവിധായകൻ ഉണ്ണി ആറന്മുള അന്തരിച്ചു
1984 ൽ സംവിധാനം ചെയ്ത ‘എതിർപ്പുകൾ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഉർവശി നായികയായി അഭിനയിക്കുന്നത്. കൂടാതെ പത്തിലേറെ സിനിമകൾക്ക് വേണ്ടി ഗാനങ്ങളും എഴുതിയിട്ടുണ്ട്. ഡിഫൻസ് അക്കൌണ്ട്സിൽ ഉദ്യോഗസ്ഥനായിരുന്നു.
പുതിയ ടീസറുമായി ‘മുറ’
സിനിമാ മേഖലയിൽ പ്രമുഖ നിർമ്മാണ- വിതരണ കമ്പനിയായ എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയ ഷിബു നിർമ്മിച്ച് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ടീസർ റിലീസ് ചെയ്തു. തിരുവനന്തപുരം നഗരത്തിൽ...
മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്ന ആദ്യ തെലുങ്കുനടനായി അല്ലു അര്ജുന്
തെലുഗു സിനിമയില് ചരിത്രത്തിലാദ്യമായി അല്ലു അര്ജുന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊണ്ട് തുടക്കം കുറിച്ചു എന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്.
‘ഒരു നൂറുജന്മം പിറവിയെടുത്താലും…’ സംഗീതത്തിലെ അമൃതവര്ഷിണിരാഗത്തിന് പിറന്നാൾ ആശംസകൾ നേർന്ന് ആയിരങ്ങൾ
സംഗീത സംവിധായകനായ രവീന്ദ്ര ജെയിൻ ഒരു അഭിമുഖത്തിൽ, താൻ എപ്പോഴെങ്കിലും കാഴ്ച വീണ്ടെടുക്കുകയാണെങ്കിൽ, താൻ കാണാൻ ആഗ്രഹിക്കുന്ന ആദ്യത്തെ വ്യക്തി യേശുദാസ് ആയിരിക്കുമെന്ന് പറയുന്നുണ്ട്. ലോകത്തിൽ വെച്ച് എന്റെ ഏറ്റവും പ്രിയപ്പെട്ട ശബ്ദങ്ങളിലൊന്നാണ് യേശുദാസിന്റെത് എന്ന് എ ആർ റഹ്മാനും പറയുന്നു
ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും ഒന്നിക്കുന്ന ‘ലിറ്റിൽ ഹാർട്സി’ലെ ഗാനം ‘ഏദൻ പൂവേ’ റിലീസായി
ആർ ഡി എക്സിന്റെ വിജയത്തിന് ശേഷം ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ലിറ്റിൽ ഹാർട്സിലെ ഗാനം ‘ഏദൻ പൂവേ’ എന്നു തുടങ്ങുന്ന ഗാനം റിലീസായി.