Thursday, April 3, 2025

ഫെബ്രുവരി 20 നു ‘ഓഫീസർ ഓൺ ഡ്യൂട്ടി’ തിയ്യേറ്ററുകളിലേക്ക്

കുഞ്ചാക്കോ ബോബനും പ്രിയാമണിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന  ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’ ഫെബ്രുവരി 20- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ജിത്തു അഷ്റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലൂടെ അഭിനയത്തിൽ ശ്രദ്ധേയനായ സംവിധായകനാണ് ജിത്തു അഷ്റഫ്. മാർട്ടിൻ പ്രക്കാർട്ട് ഫിലിംസ്, ഗ്രീന് റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ സിബി ചവറ, രഞ്ജിത് നായർ എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. ഷാഫി കബീർ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്. ഒരു പോലീസ് കഥാപാത്രത്തിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ചിത്രത്തിൽ അഭിനയിക്കുന്നത്. കൂടാതെ ജഗദീഷ്, വിശാഖ് നായർ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. ഉണ്ണി ലാലു, മനോജ് കെ. യു, വൈശാഖ് ശങ്കർ, വിഷന് ജി. വാരിയർ, റംസാൻ മുഹമ്മദ്, ഐശ്വര്യ, ലേയ മാമ്മൻ, ജയ കുറുപ്പ്, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ക്യാമറ റോബി വർഗീസ് രാജ, സംഗീതം ജേക്സ് ബിജോയ്.

spot_img

Hot Topics

Related Articles

Also Read

നടി മീന ഗണേഷ് അന്തരിച്ചു

0
നിരവധി അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സിനിമ- സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു. 81- വയസ്സായിരുന്നു. ഷോർണൂരിലെ ആശുപത്രിയിൽ വെച്ച് പുലർച്ചെ 1. 20 ഓടെ ആയിരുന്നു അന്ത്യം. നാടകകൃത്തും സംവിധായകനും നടനുമായിരുന്നു...

കിങ് ഓഫ് കൊത്ത; പ്രചാരണവുമായി ദുല്‍ഖര്‍ സല്‍മാന്‍

0
ഞായറാഴ്ച ഹൈദരാബാദ് ജെ ആര്‍ സി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടുന്ന പ്രീ റിലീസ് ഇവന്‍റില്‍ റാണാ ദഗുബട്ടി, നാനി തുടങ്ങിയവര്‍ മുഖ്യാതിഥികളായി എത്തി.

നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ; മരണകാരണം വിഷവാതകം ശ്വസിച്ച്

0
നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും, കേരള ക്രൈം ഫയൽസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാറിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ഉണ്ണി മുകുന്ദൻ നായകൻ’ ഒരു വില്ലന്റെ സ്പിൻ ഓഫ് സിനിമയുമായി ഹനീഫ് അദേനി

0
വിൻ പോളി നായകനായി അഭിനയിച്ച മിഖായേൽ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ മുൻനിർത്തിക്കൊണ്ട് ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “മാർക്കോ’യുടെ ചിത്രീകരണം ആരംഭിച്ചു.

പ്രദര്‍ശനത്തിനെത്തി ‘അവകാശികള്‍’ ടി ജി രവിയും ഇര്‍ഷാദും ജയരാജ് വാര്യരും പ്രധാന കഥാപാത്രങ്ങള്‍

0
അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ടി ജി രവിയുടെ 250- മത്തെ ചിത്രമാണ് അവകാശികള്‍. ചിത്രം ഐസ്ട്രീം, ഒ ടി ടി പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.