ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’യുടെ ഫെബ്രുവരി 21- തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിൽ ഒരു ഐ വി എഫ് സ്പെഷ്യലിസ്റ്റായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. നർമ്മത്തിൽ രസകരമായ രീതിയിലാണ് ചിത്രം ഒരുക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള ഫാമിലി എന്റർടൈമെന്റ് മൂവിയായിരിക്കും ഗെറ്റ് സെറ്റ് ബേബി. പതിവ് കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഉണ്ണി മുകുന്ദന്റെ പുതിയ കഥാപാത്രം. ചിത്രത്തിൽ നിഖില വിമൽ നായികയായി എത്തുന്നു.
വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം സ്കന്ദ സിനിമാസിന്റെയും കിംഗ്സ്മെൻ എൽ എൽ പിയുടെയും ബാനറിൽ സുനിൽ ജെയ്ൻ, പ്രക്ഷാലി ജെയ്ൻ എന്നിവരാണ് നിർമ്മിക്കുന്നത്. ആധുനികവും വൈകാരികവും നർമ്മവും പ്രതിസന്ധികളും അതിജീവനും ഈ ചിത്രത്തിലുണ്ട്. ചെമ്പൻ വിനോദ്, സുരഭി ലക്ഷ്മി, കൃഷ്ണ പ്രസാദ്, പുണ്യ എലിസബത്ത്, വർഷ രമേശ്, ജുവൽ മേരി, വിജയ് ജേക്കബ്, ഗംഗ മീര, ദിലീപ് മേനോന്, ഷ്യം മോഹൻ, ദിനേശ് പ്രഭാകർ, മുത്തുമണി, ഷിബില ഫറ, അതുല്യ, കെ എ സി ലീല, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേശ്, അഭിറാം രാധാകൃഷണൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ രചന നിരവാഹിച്ചത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. ചിത്രസംയോജനം എഡിറ്ററും സംവിധായകനുമായ മഹേഷ് നാരായണൻ, ഛായാഗ്രഹണം അലക്സ് ജെ പുളിക്കൽ, സംഗീത സംവിധാനം സാം സി എസ്. ഷൂട്ടിംഗ് അടുത്ത വർഷം തുടക്കമിടും.