Friday, April 4, 2025

ബിഗ് ബജറ്റ് ചിത്രം ‘മഞ്ഞുമ്മൽ ബോയ്സി’ലെ പ്രൊമോ സോങ് പുറത്ത്

ജാനേമൻ എന്ന ബ്ലോക് ബസ്റ്റർ സിനിമയ്ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മഞ്ഞുമ്മൽ ബോയ്സി’ലെ പ്രൊമോ സോങ് പുറത്തിറങ്ങി. സുഷിൻ ശ്യാമും വേടനും ഒന്നിക്കുന്ന ‘കുതന്ത്രം’ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരത്തിന്റെയാണ്   തിരക്കഥയും.ബിഗ്ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. സൌബിൻ ഷാഹിർ, ഷോൺ ആൻറണി, ബാബു ഷാഹിർ തുടങ്ങിയവരാണ് ചിത്രത്തിന്റെ നിർമാണം.

 2024- ലാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ നടൻ സലീം കുമാറിന്റെ മകൻ ചന്ദുവും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സൌബിൻ ഷാഹിർ, ഖാലിദ് റഹ്മാൻ, ബാലു വർഗീസ്, ശ്രീനാഥ് ഭാസി, അഭിറാം രാധാകൃഷ്ണൻ, ഗണപതി, വിഷ്ണു രഘു, അരുൺ കുര്യൻ, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. എഡിറ്റിങ് വിവേക് ഹർഷൻ, സംഗീതം സുഷിൻ ശ്യാം.

spot_img

Hot Topics

Related Articles

Also Read

ആശീര്‍വാദിന്‍റെ നിര്‍മ്മാണത്തില്‍ ജിത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ‘നേര്’ ഷൂട്ടിംഗ് ആരംഭിച്ചു

0
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന നേരിന്‍റെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിച്ചു.

പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായി; വിശേഷങ്ങള്‍ പങ്ക് വെച്ച് മോഹന്‍ലാല്‍

0
മോഹന്‍ലാല്‍ നായകനായി എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായി. മലയാളത്തിലും തെലുങ്കിലുമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കന്നഡ, ഹിന്ദി ഭാഷകളിലുള്ള മൊഴിമാറ്റം അടുത്ത വര്‍ഷം പ്രദര്‍ശനത്തിന് എത്തും

കൊറോണ ധവാന്‍; പ്രചാരണവുമായി ശ്രീനാഥ്  ഭാസി, ആലുവ യു സി കോളേജില്‍ ആവേശക്കടലിരമ്പം

0
ശ്രീനാഥ് ഭാസിയും ലുക് മാനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന കൊറോണ ധവാന്‍ എന്ന ചിത്രത്തിന്‍റെ പ്രചരണാര്‍ത്ഥം ആലുവ യുസി കോളേജില്‍ എത്തി. പ്രതീക്ഷിച്ചതിനെക്കാള്‍ പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ കൊറോണ ധവാന് കിട്ടിക്കൊണ്ടിരിക്കുന്നത്.

ഇളയരാജയുടെ മകൾ ഭവതരിണി അന്തരിച്ചു

0
കുട്ടിക്കാലം മുതൽക്കെ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു വളർന്ന ഭവതരിണി 1984- ൽ പുറത്തിറങ്ങിയ ‘മൈഡിയർ കുട്ടിച്ചാത്ത’നിലെ ‘തിത്തിത്തേ താളം’ എന്ന പാട്ട് പാടിക്കൊണ്ട് സംഗീതത്തിലേക്ക് അരങ്ങേറ്റം കുറിച്ചു.

സുരേഷ് ഗോപിയുടെ 257 മത്തെ ചിത്രത്തിന് തുടക്കം കുറിച്ച് സംവിധായകൻ സനൽ വി ദേവൻ

0
സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന 257- മത്തെ ചിത്രം സംവിധാനം ചെയ്യാനോരുങ്ങി സനൽ വി ദേവൻ. കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സനൽ വി ദേവൻ.