അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സുമതി വളവി’ന്റെ ചിത്രീകരണം ആരംഭിച്ചു. പാലക്കാട് ആണ് ചിത്രീകരണം ആരംഭിച്ചത്. ഇതിന് മുന്നോടിയായി പ്രസേനൻ എം എൽ എയും ചിത്രത്തിലെ മറ്റ് അഭിനേതാക്കളും ഭദ്രദീപം കൊളുത്തി. മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസിനോടൊപ്പംതിങ്ക്സ് സ്റ്റുഡിയോസും ആദ്യമായി സിനിമ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവട് വയ്ക്കുന്നു. അരുൺ ഗോപി, രഞ്ജിൻ രാജ്, എം ആർ രാധാകൃഷ്ണൻ, അജയ് വാസുദേവ്, സലാം ബാപ്പു, അർജുൻ അശോകൻ, ശ്യാം മോഹൻ, സിദ്ധാർഥ് ഭരതൻ, സൈജു കുറുപ്പ്, മാളവിക മനോജ്, ലാൽ, അദിതി, റോണി ഡേവിഡ്, മാർത്താണ്ഡൻ, കെ പി ചന്ദ്രൻ അർജുൻ അശോകൻ, മണിയൻ പിള്ള രാജു, അഖില ഭാർഗ്ഗവൻ, മനോജ് കെ യു, ശിവദ, ദേവനന്ദ, ശ്രീ പദ് യാൻ, ജിൻ പോൾ, ജയകൃഷ്ണൻ, അനിയപ്പൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. സംഗീതം രഞ്ജിൻ രാജ്, എഡിറ്റിങ്- ഷഫീക് മുഹമമദ് അലി,
Also Read
‘നടന്ന സംഭവ’ത്തിൽ ഒന്നിച്ച് സുരാജും ബിജു മേനോനും
ചിരിയുടെ പൂരവുമായി സുരാജും ബിജു മേനോനും ഒന്നിക്കുന്ന ഫൺ ഫാമിലി ഡ്രാമ മൂവി ‘നടന്ന സംഭവ’ത്തിന്റെ ടീസർ പുറത്ത് വിട്ടു. മാർച്ച് 22 ന് ചിത്രം തിയ്യേറ്ററിൽ എത്തും.
ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി കുണ്ടന്നൂരിലെ കുത്സിത ലഹള
ലുക് മാൻ അവറാൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കുണ്ടന്നൂരിലെ കുത്സിത ലഹളയുടെ ഫസ്റ്റ് ലുക് പോസ്റ്റർ റിലീസായി. കേഡർ സിനി ക്രിയേഷൻസിന്റെ ബാനറിൽ അക്ഷയ് അശോക് രചനയും സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറിൽ തിയ്യേറ്ററിലേക്ക് എത്തും.
നിത്യഹരിത ഗസൽ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു
ഉറുദു പഠിച്ചതോട് കൂടി ഗസൽ വാദനം അനായസകരമാക്കി മാറ്റിയ പങ്കജ് ഉധാസ് അമേരിക്കയിലും കാനഡയിലുമായി ഗസൽ വസന്തത്തിന്റെ വിസ്മയം തീർത്തു. പിന്നീട് ഇന്ത്യയിലെത്തിയതിന് ശേഷം ഗസൽ ലോകത്തിന്റെ നിത്യസൌന്ദര്യം ഇവിടം തീർക്കുകയായിരുന്നു അദ്ദേഹം.
‘വർഷങ്ങൾക്ക് ശേഷം’ റംസാൻ- വിഷു മാസങ്ങളിൽ തിയ്യേറ്ററുകളിലേക്ക്
വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ റംസാൻ- വിഷു ആഘോഷങ്ങളോടനുബന്ധിച്ച് ഏപ്രിൽ മാസം തിയ്യേറ്ററുകളിൽ റിലീസിനെത്തും.
ജിതിൻ ലാൽ- ടൊവിനോ ഒന്നിക്കുന്ന ഫാന്റസി ചിത്രം ‘എ. ആർ. എം’; മോഷൻ പോസ്റ്റർ പുറത്തിറങ്ങി
ടൊവിനോ തോമസിനെ നായകനാക്കി ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം ചിത്രം ‘എ. ആർ. എം’; മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മൂന്ന് കഥാപാത്രങ്ങളായാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്.