Thursday, April 3, 2025

ബിജു മേനോൻ- ആസിഫ്അലി ചിത്രം ‘തലവൻ’ ട്രയിലർ പുറത്തിറങ്ങി

അനുരാഗ കരിക്കിൻ വെള്ളം, വെള്ളിമൂങ്ങ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബിജുമേനോനെയും ആസിഫ്അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘തലവ’ന്റെ ട്രയിലർ പുറത്തിറങ്ങി. പോലീസ് ഒഫീസർമാരായി എത്തുന്ന ഏറ്റവും പുതിയ ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ ചിത്രമാണ്  ‘തലവൻ. അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്ററൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.

 ദിലീഷ് പോത്തൻ, മിയ, അനുശ്രീ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ജോജി കെ ജോൺ, ബിലാസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട്, എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം ശരൺ വേലയുധൻ, എഡിറ്റിങ് സൂരജ് ഇ എസ്.

spot_img

Hot Topics

Related Articles

Also Read

ഒരു സയന്റിസ്റ്റിന്റെ കഥയുമായി  ‘അർജുൻ ബോധി- ദി ആൽക്കമിസ്റ്റ്’ ചിത്രീകരണം ആരംഭിച്ചു

0
എം ആർ കാസിം സംവിധാനം ചെയ്യുന്ന ഏറ്റസവും പുതിയ ചിത്രം ‘അർജുൻ ബോധി- ദി ആൽക്കമിസ്റ്റ്’ എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ   ജനുവരി 14 ഞായറാഴ്ച ആരംഭിച്ചു.

പൃഥ്വിരാജ് ‘പേരുകേട്ട അച്ഛന്റെ പേരുകേട്ട മകൻ’

0
നടൻ സുകുമാരന്റെ മകൻ പൃഥ്വിരാജ് ഇന്ന് പേരുകേട്ട അച്ഛന്റെ പേരുകേട്ട നടൻ. പ്രേക്ഷകന്റെ കാഴ്ചയും ആസ്വാദന അഭിരുചിയും  ആവശ്യപ്പെടുന്നത് എന്താണെന്ന് തിരിച്ചറിയുക എന്നതാണ് ഒരു സംവിധായകന്റെ ഏറ്റവും ആദ്യമുള്ള കലാപരമായ മേന്മ. അത് പൃഥിരാജിൽ ഉണ്ടായിരുന്നു.

പുത്തൻ ത്രില്ലിംഗ് ട്രയിലറുമായി ‘ജയ് ഗണേഷ്’

0
ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കർ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ജയ് ഗണേഷിലെ ത്രില്ലിംഗ് ട്രയിലർ പുറത്തിറങ്ങി. മാളികപുറത്തിന് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന ചിത്രമാണ് ജയ് ഗണേഷ്.

‘ആഡംബരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ജീവിച്ച സാധാരണ മനുഷ്യന്‍’- മോഹന്‍ലാല്‍

0
സിനിമയിലും  ജീവിതത്തിലും സിദ്ദിഖ് തനിക്കൊരു ബിഗ്ബ്രദര്‍ ആയിരുന്നു. ആരോടും ശത്രുത കാണിക്കാത്ത ആഡംബരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു.

റിയലിസ്റ്റിക് കോമഡി ഫാമിലിഎന്റർടൈമെന്റ് മൂവി ‘ആഭ്യന്തര കുറ്റവാളി’യിൽ നായകനായി ആസിഫ് അലി

0
നവാഗതനായ സേതുനാഥ് പത്മകുമാർ ആണ് കഥയും തിരക്കഥയും സംവിധാനവും. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാംസലാം ആണ് നിർമ്മാണം.